ഇന്നുലോകത്തു പ്രചാരത്തിലുള്ള ഏറ്റവും മികച്ച വനവല്‍ക്കരണ മാതൃകകളിലൊന്നാണ് 'മിയാവാക്കി മാതൃകാ വനവല്‍ക്കരണരീതി'. ജപ്പാനിലെ യോക്കോഹാമാ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ എമറിറ്റസ് പ്രൊഫസര്‍ ആയിരുന്ന ഡോ. അകിരാ മിയാവാക്കിയാണ് ഇതിന്റെ ഉപജ്ഞാതാവ്. സ്ഥലവും സമയവും കുറച്ചുമതി എന്നതാണ് ഇതിന്റെ പ്രത്യേകത. ലോകമെമ്പാടും സ്വാഭാവിക വനങ്ങള്‍ പുനരാവിഷ്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ പ്രൊഫ. മിയാവാക്കി പ്രോത്സാഹിപ്പിക്കുന്നു.
ബഹുജന പിന്തുണയോടെ വനങ്ങള്‍ സൃഷ്ടിക്കുന്നതിനു ഞങ്ങള്‍ കണ്ടെത്തിയ പേരാണ് ക്രൗഡ് ഫോറസ്റ്റിംഗ് (Crowd Foresting). നമ്മുടെ വീട്ടുവിളപ്പിലോ പൊതുസ്ഥലങ്ങളിലോ വനങ്ങള്‍ സൃഷ്ടിക്കാം. വനങ്ങള്‍ സൃഷ്ടിക്കുന്നതിനായി ലോകമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരുമായി നമുക്കു കൈകോര്‍ക്കാം. മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള സമയം കൊണ്ട് ഒരു വനം സൃഷ്ടിക്കാം.
സ്വാഭാവിക വനങ്ങളോടു സാദൃശ്യം പുലര്‍ത്തുന്ന വനങ്ങള്‍ സൃഷ്ടിക്കുവാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമായി പ്രൊഫ. (ഡോ.) അകിരാ മിയാവാക്കിയുടെ വനവല്‍ക്കരണ മാതൃക തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഈ മാതൃക ഉപയോഗിച്ച് മൂന്നു മുതല്‍ അഞ്ചുവരെ വര്‍ഷം കൊണ്ട് ഒരു വനം സൃഷ്ടിക്കാം.ഒരു വര്‍ഷം കൊണ്ട് ഒരു മരം ശരാശരി മൂന്നു മീറ്റര്‍ വളര്‍ച്ച നേടും.
പ്രൊഫ. ഡോ. അകിര മിയാവാക്കി ജപ്പാനിലെ ഓകയാമ പ്രദേശത്ത് 1928 ജനുവരി 29 നാണ് ജനിച്ചത്. അച്ഛന് വാക്കിച്ചി മിയാവാക്കി, അമ്മ ത്സുനേ മിയാവാക്കി. അച്ഛനും അമ്മയും കൃഷിക്കാരായിരുന്നതിനാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം കൃഷിയുമായി ബന്ധപ്പെട്ടു തുടങ്ങി...
വളര്‍ച്ചയില്‍ മുപ്പതു വര്‍ഷം പ്രായമായ സ്വാഭാവിക വനത്തിനു തുല്യമായ ഒരു വനം അഞ്ചു-പത്തു വര്‍ഷം കൊണ്ടും നൂറു വര്‍ഷം പ്രായമായ സ്വാഭാവിക വനത്തിനു തുല്യമായത് പതിനഞ്ച് - മുപ്പത് വര്‍ഷം കൊണ്ടും സൃഷ്ടിക്കാന്‍ മിയാവാക്കി മാതൃകാ വനവല്‍ക്കരണ പരിപാടിയിലൂടെ സാധിക്കും. പരിസ്ഥിതി സംബംന്ധമായ കാര്യങ്ങള്‍ മെച്ചപ്പെടുത്താനും ഈ വനവല്‍ക്കരണ മാതൃക സഹായകമാണ്. ജലശ്രോതസ്സുകളുടെ സംരക്ഷണം, മണ്ണിലെ ജലാംശം നിലനിര്‍ത്തല്‍, ജലശുദ്ധീകരണം, ഭൂഗര്‍ഭ ജല നിരപ്പുയര്ത്തല് തുടങ്ങി മണ്ണിലെ ജലാംശം വര്ദ്ധിപ്പിക്കുതും ആഗോള താപനത്തെ ചെറുക്കുതുമായ വിവിധ കാര്യങ്ങള്‍ അതില്‍പ്പെടും. അതുപോലെ അന്തരീക്ഷത്തില്‍ ഊഷ്മാവുയരുന്നതിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാനും, പൊടിപടലത്തെ തടയാനും, ഓക്സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കാനും, കാര്‍ബ ഡയോക്സൈഡ് കുറയ്ക്കാനും ഒക്കെ ഇതു സഹായകമാവും. ഇതൊക്കെ കൊണ്ടു തന്നെ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മിതപ്പെടുത്താനുള്ള ഏറ്റവും മികച്ച വനവല്‍ക്കരണ രീതിയും മിയാവാക്കി മാതൃക തന്നെ.