ലഭ്യമായ കുറഞ്ഞ സ്ഥലത്ത്‌ സൂക്ഷ്‌മവനങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന രീതിയും പുളിയറക്കോണത്ത്‌ പരീക്ഷിക്കുന്നുണ്ട്‌. റോഡിനു വേണ്ടി കുത്തനെ വെട്ടിയ സ്ഥലത്താണ്‌ മിയാവാക്കി രീതിയില്‍ ജൈവനാട പരീക്ഷിച്ചത്‌. കുന്നിന്‍ചെരിവുകളില്‍ മിയാവാക്കി രീതിയില്‍ മുള ഉപയോഗിച്ച്‌ പല തട്ടുകളായി തിരിച്ച്‌ അതില്‍ നടീല്‍ മിശ്രിതം നിറച്ചാണ്‌ തൈകള്‍ നടുന്നത്‌. ചിലയിടങ്ങളില്‍ കഷ്ടിച്ചൊരു മീറ്റര്‍ വീതിയേ കാണൂ. ഇത്തരത്തില്‍ തട്ടുകളായി ചെടികള്‍ നടുന്നത്‌ മണ്ണൊലിപ്പ്‌ തടയുകയും പ്രദേശത്ത്‌ കൂടുതല്‍ പച്ചപ്പ്‌ നിറയ്‌ക്കുകയും ചെയ്യും. നഗരങ്ങളിലും സ്ഥലം തീരെ കുറവുളളിടത്തും പരീക്ഷിക്കാവുന്ന രീതിയാണിത്‌.

next