തിരുവനന്തപുരത്തെ പുളിയറക്കോണത്ത്‌ 77 ചതുരശ്ര മീറ്ററിലാണ്‌ മിയാവാക്കി രീതിയിലുളള പഴം - പച്ചക്കറിത്തോട്ടം തയ്യാറാക്കിയത്‌. 2019 മെയ്‌ മാസത്തിലാണിത്‌. 35 ഇനങ്ങളില്‍ പെട്ട നൂറ്റമ്പതോളം തൈകളാണ്‌ ഇവിടെ നട്ടത്‌. ഇതില്‍ രണ്ട്‌ തെങ്ങിന്‍ തൈകളും ഉള്‍പ്പെടും.

വിവിധ തരം നെല്ലികള്‍, പ്ലാവ്‌, മാവ്‌, പേര, ഇസ്രയേല്‍ അത്തി, മലേഷ്യന്‍, നാടന്‍ ഇനങ്ങളില്‍ പെട്ട അമ്പഴം, ഞാവല്‍, മുളളാത്ത, സപ്പോട്ട, അഗത്തിച്ചീര, നാടന്‍ ചാമ്പ, ശീമച്ചാമ്പ, കാട്ടുചാമ്പ, മള്‍ബെറി, ആനപ്പുളിഞ്ചി, പരുത്തി, മാതളം, ബട്ടര്‍ഫ്രൂട്ട്‌, ആത്ത, നാരകം, ചെറുനാരകം, മൂട്ടിപ്പഴം, ശീമപ്ലാവ്‌, കിളിഞാവല്‍, കാപ്പി, ഗ്രാമ്പൂ, ഇലന്തപ്പഴം, ലോലോലിക്ക, കറിവേപ്പ്‌, തൊണ്ടി, മാംഗോസ്‌റ്റിന്‍ എന്നിങ്ങനെ പോകുന്നു അവ. ഇവയെ സംരക്ഷിക്കുന്ന വേലികളിലാകട്ടെ വളളിച്ചെടികളും കയറ്റിവിട്ടു.

വിശദാംശങ്ങള്‍ ഇവിടെ കാണാം

next