തിരുവനന്തപുരം പുളിയറക്കോണത്തെ വീടിനു മുന്നിലായി 76 ചതുരശ്ര മീറ്ററിലാണ്‌ പൂവനം ഒരുക്കിയിട്ടുളളത്‌. 2019 മെയ്‌മാസത്തില്‍ നട്ട ചെടികളാണിവ. മിയാവാക്കി മാതൃകയില്‍ നട്ട തൈകള്‍ രണ്ടുവര്‍ഷം കൊണ്ട്‌ അസൂയാവഹമായ വളര്‍ച്ചയാണ്‌ നേടിയത്‌. 60 വ്യത്യസ്‌ത ഇനങ്ങളില്‍ പെട്ട നൂറ്റമ്പതോളം തൈകളാണ്‌ ഇവിടെ വളരുന്നത്‌. പലതരം ചെത്തികള്‍, റോസ്‌, അരളി, കനകാംബരം, ലില്ലി, മലബാര്‍ റോഡോഡെന്‍ഡ്രോണുകള്‍, കോളാമ്പിപ്പൂക്കള്‍, ഈഴചെമ്പകം തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്‌. എല്ലായ്‌പോഴും നാല്‌പതു ചെടികളിലെങ്കിലും പൂക്കളുണ്ടായിരിക്കും.

പൂക്കളുടെ സുഗന്ധവും നിറവും പ്രസന്നമാക്കുന്ന അന്തരീക്ഷത്തിലേക്ക്‌ കൂടുതല്‍ ആഹ്ലാദം പകര്‍ന്നുകൊണ്ട്‌ ധാരാളം ശലഭങ്ങളും എത്താറുണ്ട്‌. ഫലത്തില്‍ ഇതൊരു ശലഭോദ്യാനം കൂടിയാണ്‌.

You can see more details here

next