• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. വീഡിയോ ഗാലറി

വീഡിയോ ഗാലറി

മിയാവാക്കി മാതൃകയിലുളള വനവത്‌കരണവുമായി ബന്ധപ്പെട്ട്‌ ഞങ്ങള്‍ ചെയ്‌തിട്ടുളള എല്ലാ പ്രവര്‍ത്തനങ്ങളും - പരീക്ഷണ പദ്ധതികള്‍, അഭിമുഖങ്ങള്‍, ആശയ പ്രചരണം, നടപ്പിലാക്കിയ പദ്ധതികള്‍ - എല്ലാം വിശദമായിത്തന്നെ വീഡിയോ ഡോക്യുമെന്റ്‌ ചെയ്‌തിട്ടുണ്ട്‌. കേരളത്തില്‍ ഞങ്ങള്‍ മുന്‍കൈയെടുത്ത്‌ ആരംഭിച്ച മിയാവാക്കി സംരംഭം, നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ സ്വായത്തമാക്കിയ ഹരിത പാഠങ്ങള്‍, ഹരിതഭൂമി എന്ന ലക്ഷ്യത്തിലേക്കുളള യാത്ര എന്നിവയിലേക്ക്‌ വെളിച്ചം വീശുന്നതാണ്‌ ഈ വീഡിയോ ശേഖരം.

ഓണ്‍ലൈന്‍ പരിശീലനം

ചോദ്യോത്തരങ്ങള്‍

ക്രൗഡ്‌ ഫോറസ്‌റ്റിങ്ങ്‌ വീഡിയോകളുടെ നിര്‍മ്മാണവും സംപ്രേഷണവും ഞങ്ങളുടെ ടീമിന്‌ പലതരത്തില്‍ ആവേശകരമായ അനുഭവമായിരുന്നു. വിവിധതലത്തില്‍ നിന്നുമുളള പ്രകൃതിസ്‌നേഹികളുടെയും സാധാരണക്കാരുടെയും നല്ല പ്രതികരണങ്ങള്‍ കൂടി ലഭിച്ചതോടെ ആവേശം പതിന്മടങ്ങായി. ചില ചോദ്യങ്ങള്‍ക്ക്‌ ചെറുവീഡിയോകളായിത്തന്നെ ഉത്തരം വിശദമാക്കിയിട്ടുണ്ട്‌. അവയാണ്‌ ഇവിടെ കാണുന്നത്‌.

കൂടുതലറിയാം
FAQ

മിയാവാക്കി വനവത്‌കരണ പദ്ധതികളുടെ നിലവിലെ സ്ഥിതി

"പ്രവര്‍ത്തിക്കുന്നത്‌ പറയുക" എന്നതാണ്‌ പുളിയറക്കോണത്ത്‌ ആദ്യമായി മിയാവാക്കി മാതൃകാ വനവത്‌കരണ പരീക്ഷണങ്ങള്‍ വിജയിച്ചപ്പോള്‍ മുതല്‍ ഞങ്ങളുടെ ആപ്‌തവാക്യം. വ്യക്തിഗത ഇഷ്‌ടങ്ങള്‍ക്കനുസരിച്ച്‌ പ്രത്യേകമായി രൂപകല്‍പ്പന ചെയ്‌ത കാടുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വേണ്ടി ചെയ്‌തവ - ഇങ്ങനെ വിവിധ വനവത്‌കരണ പദ്ധതികള്‍ ഞങ്ങള്‍ ഏറ്റെടുത്ത്‌ ചെയ്യാറുണ്ട്‌. അവയുടെ വിവിധതലത്തിലുളള വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ഇവിടെ കാണാം

കൂടുതലറിയാം
Status of Miyawaki Afforestation projects

പരിസ്ഥിതി സൗഹൃദ പദ്ധതികള്‍

മിയാവാക്കിയുടെ തത്വങ്ങളുമായി ചേര്‍ന്നുപോകുന്ന മറ്റ്‌ പ്രകൃതിസൗഹൃദ പദ്ധതികളും ഞങ്ങള്‍ നടപ്പിലാക്കാറും പ്രോത്സാഹിപ്പിക്കാറുമുണ്ട്‌. അത്തരത്തില്‍ ചെലവു കുറഞ്ഞ പ്രകൃതിസൗഹൃദവീട്‌, ഊര്‍ജ്ജസംരംക്ഷണം, പ്രകൃതിജീവനത്തിന്റെ സാദ്ധ്യതകള്‍, നാടന്‍ കന്നുകാലി, കോഴി, മത്സ്യസമ്പത്ത്‌, നായകള്‍ തുടങ്ങിയവയുടെ സംരക്ഷണവും പരിപാലനവും തുടങ്ങിയ ആശയങ്ങളെല്ലാം പരീക്ഷിക്കുകയും പ്രോത്സാഹിപ്പിക്കേണ്ടവയാണെന്ന്‌ തിരിച്ചറിയുകയും ചെയ്‌തു. അത്തരം വീഡിയോകളുടെ ശേഖരമാണിത്‌.

കൂടുതലറിയാം
Environment-friendly projects

പൊതു / പ്രത്യേക വീഡിയോകള്‍

മിയാവാക്കി മാതൃക വനവത്‌കരണവുമായി ബന്ധപ്പെട്ടുളള വീഡിയോകള്‍ക്കു പുറമേ ലോക പരിസ്ഥിതി ദിനം, ഭൗമ ദിനം പോലുളള വിശേഷദിവസങ്ങളില്‍ ആശംസകളര്‍പ്പിച്ചു കൊണ്ടുളള പ്രത്യേക വീഡിയോകള്‍ ചെയ്യാറുണ്ട്‌. അതുപോലെ പ്രാദേശികതലത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട്‌ പ്രത്യേകശ്രദ്ധ നല്‍കേണ്ടുന്ന വിഷയങ്ങളെ അത്തരത്തില്‍ അഭിസംബോധന ചെയ്യാനായുളള വീഡിയോകളും നിര്‍മ്മിക്കാറുണ്ട്‌. കണ്ട്‌, അവയുടെ പ്രാധാന്യം മനസിലാക്കുമല്ലോ.

കൂടുതലറിയാം
General/ Special videos
  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis