തിരുവനന്തപുരത്തെ പുളിയറക്കോണത്ത്‌ വലിയ ജലദൗര്‍ലഭ്യമുളള പ്രദേശത്താണ്‌ ഈ പുരയിടം. ഭൂഗര്‍ഭ ജലം റീച്ചാര്‍ജ്‌ ചെയ്‌ത്‌ ഉപയോഗിക്കുന്നുണ്ട്‌. എങ്കിലും അടിയന്തര കൃഷി ആവശ്യങ്ങള്‍ക്കായി മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഇവിടെ കൃഷിയ്‌ക്ക്‌ അനുയോജ്യമല്ലാത്ത സ്ഥലത്തെ പാറകള്‍ തുരന്ന്‌ ജലസംഭരണിയായി ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്തരത്തിലുണ്ടാക്കിയ മൂന്ന്‌ കുളങ്ങളിലായി 150,000 ലിറ്റര്‍ വെളളം സംഭരിക്കാം.

next