മിയാവാക്കി മാതൃകാ വനവല്‌ക്കരണവും, ഉത്തരവാദിത്ത ജീവനവും ഓണ്‍ലൈന്‍ പരിശീലന പരിപാടി

താങ്കള്‍ക്ക്‌ കാട്‌ ഇഷ്ടമാണോ? വീടിനോ, കൃഷിയിടത്തിനോ, സ്ഥാപനത്തിനോ ആവട്ടെ, അനുയോജ്യമായ ഒരു വനവല്‌ക്കരണ മാതൃകയുടെ അന്വേഷണത്തിലാണോ താങ്കള്‍ ? ഉത്തരവാദിത്ത ജീവന രീതികളാണോ താങ്കള്‍ തേടുന്നത്‌ ?

എങ്കില്‍ താങ്കളുടെ അന്വേഷണം ഇവിടെ അവസാനിപ്പിക്കാം!
ഞങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന പരിശീലന പരിപാടി പ്രകൃതിയെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ കാണാന്‍ താങ്കളെ സഹായിക്കും. മിയാവാക്കി മാതൃക വനവല്‌ക്കരണ പരിപാടിയിലൂടെ സ്വാഭാവിക വനങ്ങള്‍ക്കു തുല്യമായ മാതൃകകള്‍ സൃഷ്ടിച്ചെടുക്കുവാനുള്ള ഓണ്‍ലൈന്‍ പരിശീലനമാണിവിടെ നല്‍കുന്നത്‌. കുറഞ്ഞ കാലയളവില്‍ സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുക്കുന്നതിനായി അന്താരാഷ്ട്ര തലത്തിലറിയപ്പെടുന്ന സസ്യ ശാസ്‌ത്രജ്ഞനും, ജപ്പാനിലെ യോക്കോഹാമ യൂണിവേഴ്‌സിറ്റിയിലെ എമറിറ്റസ്‌ പ്രൊഫസറുമായിരുന്ന ഡോ. അകിരാ മിയാവാക്കിയാണ്‌ ഈ മാതൃക ആവിഷ്‌ക്കരിച്ചത്‌. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 10 മില്യണ്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുക എന്നതാണ്‌ ഞങ്ങളുടെ ഉദ്ദേശ്യം. എന്നാല്‍ ഇതു സാധ്യമാക്കാന്‍ കൂടുതല്‍ പേര്‍ ഈ രംഗത്ത്‌ പരിശീലനം നേടേണ്ടത്‌ അനിവാര്യമാണ്‌.