• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English

പദ്ധതികള്‍


കലിപൂണ്ട പ്രകൃതി തിരികെ ദംശിക്കുന്ന തരത്തില്‍
മനുഷ്യവംശം എല്ലാം ഉപയോഗിച്ചു തീര്‍ക്കുകയാണ്‌.
            - കെന്‍ ഇ ഹാളിന്റെ ഒരു കവിത അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌.

മനുഷ്യന്റെ സമാനതകളില്ലാത്ത ഉപഭോഗത്വര ഇപ്പോള്‍ത്തന്നെ പ്രകൃതിയുടെ കോപം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനമായും സുനാമികളായും കാട്ടുതീയായും ഉരുകുന്ന ഹിമാനികളായും പവിഴപ്പുറ്റുകളുടെ നാശമായും വറ്റുന്ന ഭൂഗര്‍ഭ ജലമായുമൊക്കെ നമ്മളത്‌ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌.

നമ്മള്‍ അഭിമുഖീകരിക്കുന്ന ആപത്തുകള്‍ മനസിലാക്കിക്കൊണ്ട്‌ ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ പരിഹാരമായ വനവത്‌കരണം, അതെത്രയും വേഗം ഫലപ്രാപ്‌തിയിലെത്താനായി പെട്ടെന്ന്‌ ഫലം തരുന്ന മിയാവാക്കി മാതൃകയിലുളള വനവത്‌കരണ പ്രവര്‍ത്തനങ്ങള്‍ ഗൗരവപൂര്‍വം നടപ്പിലാക്കുകയും ചെയ്‌തുവരികയാണ്‌ ക്രൗഡ്‌ ഫോറസ്‌റ്റിങ്ങിലൂടെ. വളരെ ലളിതമായാണ്‌ ഞങ്ങളാരംഭിച്ചത്‌. എന്നാല്‍ പൂര്‍ത്തിയാവുന്ന ഓരോ വിജയകഥയും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്‌തി കൂട്ടിക്കൊണ്ടിരിക്കുന്നു. ഇന്ന്‌ ഞങ്ങള്‍ മിയാവാക്കി മാതൃക വനവത്‌കരണം പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന വീഡിയോകള്‍ സ്ഥിരമായി സംപ്രേഷണം ചെയ്യുന്നുണ്ട്‌; വ്യക്തികളെ, സ്വകാര്യ സ്ഥാപനങ്ങളെ, സംഘടനകളെ അവരുടെ ഭൂമിയില്‍ കാടു വെച്ചു പിടിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്‌; മിയാവാക്കി മാതൃക പ്രചരപ്പിക്കുന്നതിനായി പരിശീലന പരിപാടികളും ബോധവത്‌കരണ ക്യാമ്പെയ്‌നുകളും സംഘടിപ്പിക്കുന്നുണ്ട്‌; ഒപ്പം പ്രകൃതിസൗഹൃദ ജീവനത്തിലേക്കുളള വഴികളും പ്രോത്സാഹിപ്പിക്കുന്നു.

അവയില്‍ ചില വനവത്‌കരണ വിശേഷങ്ങളാണ്‌ ഇവിടെയുളളത്‌.

തിരയുക   പുതുക്കുക
മുനയ്‌ക്കല്‍ ബീച്ചിലെ മിയാവാക്കി കാട്
മുനയ്‌ക്കല്‍ തീരത്തെ മിയാവാക്കി കാട്‌

സ്ഥലം: മുനയ്‌ക്കല്‍ തീരം, അഴീക്കോട്‌

വിസ്‌തീര്‍ണം : 810 (ച. മീറ്റര്‍)

തൈകളുടെ എണ്ണം: 3215

നട്ട തിയതി: 15-05-2020

കൂടുതല്‍ അറിയാം
ചാല ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ മിയാവാക്കി മാതൃക വനവത്‌കരണത്തില്‍ പങ്കെടുക്കുന്ന ഡോ. ഫ്യൂജിവാര കസ
പ്രഫ. മിയാവാക്കിയുടെ പിറന്നാളിന്‌ കേരളത്തിന്റെ സമ്മാനം

സ്ഥലം: ചാല, തിരുവനന്തപുരം

വിസ്‌തീര്‍ണം : 405 (ച. മീറ്റര്‍)

തൈകളുടെ എണ്ണം: 1603

നട്ട തിയതി: 29-01-2020

കൂടുതല്‍ അറിയാം
ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിക്കുന്ന അന്നത്തെ ടൂറിസം വകുപ്പ്‌ മന്ത്രി ശ്രീ. കടകംപളളി സുരേന്ദ്രന്‍
കനകക്കുന്ന്‌ മിയാവാക്കി കാട്‌

സ്ഥലം: കനകക്കുന്ന്‌ കൊട്ടാരവളപ്പ്‌

വിസ്‌തീര്‍ണം : 232 (ച. മീറ്റര്‍)

തൈകളുടെ എണ്ണം: 426

നട്ട തിയതി: 02-01-2019

കൂടുതല്‍ അറിയാം
മിയാവാക്കി കാട്ടിലെ കൊമ്പു കോതല്‍
മുടിക്കോട്‌ വനം വകുപ്പിനു വേണ്ടി നട്ട മിയാവാക്കി കാട്‌

സ്ഥലം: മുടിക്കോട്‌

വിസ്‌തീര്‍ണം : 202 (ച. മീറ്റര്‍)

തൈകളുടെ എണ്ണം: 285

നട്ട തിയതി: 19-08-2019

കൂടുതല്‍ അറിയാം
ആദ്യത്തെ മിയാവാക്കി കാട്‌ 3 വര്‍ഷത്തിനു ശേഷം
ഞങ്ങളുടെ ആദ്യത്തെ മിയാവാക്കി കാട്‌

സ്ഥലം: പുളിയറക്കോണം

വിസ്‌തീര്‍ണം : 175 (ച. മീറ്റര്‍)

തൈകളുടെ എണ്ണം: 397

നട്ട തിയതി: 31-01-2018

കൂടുതല്‍ അറിയാം
സര്‍പ്പക്കാവിനരികിലെ മിയാവാക്കി കാട്‌
തിരുവല്ലയിലെ സര്‍പ്പക്കാവിന് അടുത്തുള്ള കാട്‌

സ്ഥലം: തിരുവല്ല

വിസ്‌തീര്‍ണം : 131 (ച. മീറ്റര്‍)

തൈകളുടെ എണ്ണം: 225

നട്ട തിയതി: 28-07-2019

കൂടുതല്‍ അറിയാം
അനിതയും ജയകുമാറും മിയാവാക്കി തോട്ടത്തില്‍
പിന്മുറ്റത്തെ സൂക്ഷ്‌മവനം

സ്ഥലം: പേയാട്‌

വിസ്‌തീര്‍ണം : 103 (ച. മീറ്റര്‍)

തൈകളുടെ എണ്ണം: 289

നട്ട തിയതി: 02-12-2018

കൂടുതല്‍ അറിയാം
ചെടികളെ പരിപാലിക്കുന്ന പ്രണവ്‌
പ്രണവിന്റെ പഴത്തോട്ടം

സ്ഥലം: മലയിന്‍കീഴ്‌

വിസ്‌തീര്‍ണം : 98 (ച. മീറ്റര്‍)

തൈകളുടെ എണ്ണം: 110

നട്ട തിയതി: 31-07-2019

കൂടുതല്‍ അറിയാം
ഫലവൃക്ഷങ്ങളുടെ കാട്‌ രണ്ടുവര്‍ഷത്തിനു ശേഷം
ഫലവൃക്ഷങ്ങളുടെ മിയാവാക്കി കാട്‌

സ്ഥലം: കാണക്കരി, ഏറ്റുമാനൂര്‍

വിസ്‌തീര്‍ണം : 93 (ച. മീറ്റര്‍)

തൈകളുടെ എണ്ണം: 63

നട്ട തിയതി: 28-08-2019

കൂടുതല്‍ അറിയാം
ചെറിയാന്‍ മാത്യുവും കുടുംബവും
ഒരു സെന്റ്‌ മിയാവാക്കി കാട്‌

സ്ഥലം: ചങ്ങനാശ്ശേരി

വിസ്‌തീര്‍ണം : 80 (ച. മീറ്റര്‍)

തൈകളുടെ എണ്ണം: 88

നട്ട തിയതി: 14-07-2019

കൂടുതല്‍ അറിയാം
പഴങ്ങളും പച്ചക്കറികളും വിളയുന്ന കാട്‌
പഴങ്ങളും പച്ചക്കറികളും വിളയുന്ന കാട്‌

സ്ഥലം: പുളിയറക്കോണം

വിസ്‌തീര്‍ണം : 77 (ച. മീറ്റര്‍)

തൈകളുടെ എണ്ണം: 138

നട്ട തിയതി: 12-05-2019

കൂടുതല്‍ അറിയാം
പുഷ്‌പവനം
പുഷ്‌പവനം

സ്ഥലം: പുളിയറക്കോണം

വിസ്‌തീര്‍ണം : 76 (ച. മീറ്റര്‍)

തൈകളുടെ എണ്ണം: 141

നട്ട തിയതി: 12-05-2019

കൂടുതല്‍ അറിയാം
ഭക്ഷ്യ വനം
പുളിയറക്കോണത്തെ ഭക്ഷ്യവനം

സ്ഥലം: പുളിയറക്കോണം

വിസ്‌തീര്‍ണം : 49 (ച. മീറ്റര്‍)

തൈകളുടെ എണ്ണം: 55

നട്ട തിയതി: 20-06-2019

കൂടുതല്‍ അറിയാം
മിയാവാക്കി മാതൃകയില്‍ പാറമുകളില്‍ ഒരുക്കിയ കാട്‌
പാറമുകളിലെ കാട്‌

സ്ഥലം: പുളിയറക്കോണം

വിസ്‌തീര്‍ണം : 12 (ച. മീറ്റര്‍)

തൈകളുടെ എണ്ണം: 60

നട്ട തിയതി: 19-11-2020

കൂടുതല്‍ അറിയാം
  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis