തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ 13 കിലോമീറ്റര്‍ അകലെയുളള പുളിയറക്കോണത്തെ സ്ഥലത്ത്‌ മരങ്ങള്‍ നട്ടുപിടിപ്പിക്കാനുളള ശ്രമങ്ങള്‍ ആരംഭിക്കുന്നത്‌ 2006ലാണ്‌. കുത്തനെയുളള സ്ഥലത്തിന്റെ കിടപ്പും പാറ നിറഞ്ഞ മണ്ണും ജലക്ഷാമവും ഓരോ ശ്രമങ്ങളെയും പരാജയപ്പെടുത്തി. നടുന്ന തൈകള്‍ രണ്ടോ മൂന്നോ വര്‍ഷം വരെയാണ്‌ പരമാവധി പിടിച്ചുനില്‍ക്കുക. വരള്‍ച്ച കഠിനമാകുന്ന വര്‍ഷങ്ങളില്‍ അവ ഉണങ്ങിപ്പോകും. ഇങ്ങനെ പത്തു വര്‍ഷം കടന്നുപോയി. 2015 ലാണ്‌ എം.ആര്‍. ഹരി മിയാവാക്കി മാതൃക വനവത്‌കരണത്തെ കുറിച്ചറിയുന്നത്‌. രണ്ടു മൂന്ന്‌ വര്‍ഷമെടുത്ത്‌ അദ്ദേഹം മിയാവാക്കി രീതിയെ കുറിച്ച്‌ കാര്യമായി പഠിച്ചു, 2018 ജനുവരി 30ന്‌ പുളിയറക്കോണത്ത്‌ ആദ്യത്തെ മിയാവാക്കി കാടൊരുങ്ങി.

മിയാവാക്കി മാതൃകയില്‍ നട്ട തൈകളുടെ വളര്‍ച്ച അതിശയകരമായിരുന്നു. സ്ഥലത്തിന്റെ ചെരിവൊന്നും ചെടികള്‍ക്ക്‌ പ്രശ്‌നമായില്ല എന്നു മാത്രമല്ല, അവ മണ്ണിലെ ജലാംശത്തെ പിടിച്ചുനിര്‍ത്തി, സൂക്ഷ്‌മജീവികളും മറ്റു സസ്യജന്തുജാലങ്ങളുമൊക്കെയായി വളരെ വേഗത്തിലൊരു ആവാസവ്യവസ്ഥ അവിടെ രൂപപ്പെട്ടു. വിശദാംശങ്ങള്‍ ഇവിടെ കാണാം.

 

next