ഇൻവിസ് മൾട്ടിമീഡിയയിൽ നിന്നുളള വളന്റിയർമാർ വനവത്കരണ പ്രവർത്തനത്തിനിടയിൽ

സിഎസ്‌ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍വിസ്‌ മള്‍ട്ടിമീഡിയ ശ്രദ്ധയൂന്നിയിരിക്കുന്നത്‌ കേരളത്തിലെ ജൈവവൈവിദ്ധ്യത്തിന്റെ സംരക്ഷണത്തിലാണ്‌. മിയാവാക്കി വനവത്‌കരണത്തിലും വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ സംരക്ഷണത്തിലും സഹോദര സ്ഥാപനമായ കള്‍ച്ചര്‍ ഷോപ്പിയുമായി സഹകരിക്കുകയും ചെയ്യുന്നു. നേച്ചേഴ്‌സ്‌ ഗ്രീന്‍ ഗാര്‍ഡിയന്‍സ്‌ ഫൗണ്ടേഷന്‍, അഗ്രികള്‍ച്ചര്‍ & ഇക്കോസിസ്‌റ്റം മാനേജ്‌മെന്റ്‌ ഗ്രൂപ്പ്‌ എന്നിവരുമായി ചേര്‍ന്ന്‌ സ്വാഭാവിക വനങ്ങളുടെ സംരംക്ഷണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രവര്‍ത്തനമാരംഭിച്ച നാള്‍ മുതല്‍ തന്നെ ഇന്‍വിസ്‌ ടീം പ്രകൃതി സംരക്ഷണത്തിനായുളള പദ്ധതികളില്‍ സജീവ ഭാഗഭാക്കാണ്‌. ഇപ്പോള്‍ മിയാവാക്കി മാതൃകാ വനവത്‌കരണം പോലുളള സക്രിയ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിലും നടത്തിപ്പിലും മുന്നിട്ടിറങ്ങിയിരിക്കുന്നു. 'ക്രൗഡ്‌ ഫണ്ടിങ്ങ്‌', 'അഫോറസ്‌റ്റേഷന്‍' എന്നീ വാക്കുകളെ കൂട്ടിച്ചേര്‍ത്ത്‌ ഞങ്ങളുണ്ടാക്കിയ വാക്കാണ്‌ ക്രൗഡ്‌ ഫോറസ്‌റ്റിങ്ങ്‌. പലദിക്കിലും നിന്നുളള പല തുളളി സംഭാവനകള്‍ പെരുവെളളം ആകുന്നതു പോലെ ലോകത്തിന്റെ പല ദിക്കുകളില്‍ നിന്ന്‌ നമുക്ക്‌ ചെറിയ കാടുകളെ ഭൂമിയ്‌ക്കു സംഭാവന ചെയ്യാം, കൂടുതല്‍ പച്ചപ്പുളള ഭാവിയ്‌ക്കായി.