മണ്ണ്‌ ഒട്ടുമില്ലാത്ത പാറപ്പുറത്ത്‌ ഡോ. അകിര മിയാവാക്കി തീര്‍ത്ത കാട്‌ കണ്ടപ്പോള്‍ അത്തരമൊന്ന്‌ പുളിയറക്കോണത്തും പരീക്ഷിക്കാന്‍ തീരുമാനിച്ചു. 120 ചതുരശ്ര അടിയിലാണ്‌ ഈ പരീക്ഷണം നടത്തിയത്‌. പാറയ്‌ക്കു ചുറ്റും രണ്ടടി ഉയരത്തില്‍ ഇരുമ്പുവല ഉറപ്പിച്ചു. തുടര്‍ന്ന്‌ പാറയില്‍ പലയിടത്തായി നാലടി ആഴവും നാല്‌ സെന്റിമീറ്റര്‍ വ്യാസവുമുളള ദ്വാരങ്ങളിട്ട്‌ അതില്‍ തടിക്കഷണങ്ങള്‍ താല്‍ക്കാലികമായി നാട്ടി. ഒരു ചതുരശ്ര മീറ്റര്‍ വീതിയുളള കളളികളായി തിരിച്ച്‌ ഓരോന്നും ഇരുമ്പ്‌ വല കൊണ്ട്‌ സുരക്ഷിതമാക്കിയ ശേഷം അവയില്‍ നടീല്‍ മിശ്രിതം നിറച്ചു. അറുപതിലധികം തൈകളാണ്‌ ഇവിടെ നട്ടുപിടിപ്പിച്ചത്‌. 2020 നവംബര്‍ ഇരുപതിനാണ്‌ തൈകള്‍ നട്ടത്‌.

വിശദാംശങ്ങള്‍ ഇവിടെ കാണാം

next