സ്ഥലം
മലയിന്‍കീഴ്‌

വിസ്‌തീര്‍ണം
98 (ച. മീറ്റര്‍)

തൈകളുടെ എണ്ണം
110

നട്ട തിയതി
31-07-2019

സ്ഥലത്തിന്റെ സ്വഭാവം
സാധാരണ ഭൂമി

വിവിധതരം കാടുകള്‍
ഫലവൃക്ഷ വനങ്ങള്‍


 

miyawaki fruit forest in one year

പന്ത്രണ്ടു വയസുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്‌ പ്രണവ്‌. എം.ആര്‍. ഹരിയുടെ മിയാവാക്കി വനവത്‌കരണ പദ്ധതികള്‍ കണ്ട പ്രണവിന്‌ തന്റെ വീട്ടുമുറ്റത്തുമൊരു കാടൊരുക്കണമെന്ന ആഗ്രഹമുദിച്ചു. അച്ഛനമ്മമാരുടെയും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ ടീമിന്റെയും സഹായത്തോടെ മലയിന്‍കീഴിലെ തന്റെ വീടിന്റെ മുറ്റത്ത്‌ 2019 ജൂലായില്‍ പ്രണവ്‌ പഴം പച്ചക്കറി ചെടികളുടെ ഒരു കാട്‌ നട്ടു പിടിപ്പിച്ചു. നല്ല പരിചരണം കൂടിയായപ്പോള്‍ കാട്‌ നല്ലരീതിയില്‍ വളര്‍ന്നുവന്നു. മാവ്‌, പ്ലാവ്‌, പുളി, നെല്ലി, മാതളം, സപ്പോട്ട, മള്‍ബെറി, പേര, ചെറി, നാരകം, പപ്പായ, വഴുതനങ്ങ തുടങ്ങിയവയാണ്‌ പ്രണവിന്റെ തോട്ടത്തിലെ തൈകള്‍.