സ്ഥലം
മുനയ്‌ക്കല്‍ തീരം, അഴീക്കോട്‌

വിസ്‌തീര്‍ണം
810 (ച. മീറ്റര്‍)

തൈകളുടെ എണ്ണം
3215

നട്ട തിയതി
15-05-2020

സ്ഥലത്തിന്റെ സ്വഭാവം
വൃഷ്ടി പ്രദേശം

വിവിധതരം കാടുകള്‍
കാട്ടുമരങ്ങളുടെ വനം


പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുളള കേരള സര്‍ക്കാറിന്റെ സ്ഥാപനമായ കേരള ഡവലപ്‌മെന്റ്‌ & ഇന്നവേഷന്‍ സ്‌ട്രാറ്റജിക്‌ കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്‌) സഹകരണത്തോടെ കേരളത്തില്‍ ഞങ്ങള്‍ നട്ട പത്തു മിയാവാക്കി വനവത്‌കരണ പദ്ധതികളില്‍ ഒന്നാണിത്‌.

ആറ്റുവഞ്ചി, പുന്ന, പൂവരശ്‌, അരണ മരം, മാവ്‌, കുടംപുളി, പേര, ബദാം, നെല്ലി, മഞ്ചാടി, കറിവേപ്പ്‌, നീല അമരി, പ്ലാശ്‌, രക്തചന്ദനം, അയനി, ഇരുമ്പന്‍പുളി, ഇലഞ്ഞി, നാഗലിംഗം, കണിക്കൊന്ന, മഹുവ, വേങ്ങ, വീട്ടി, പ്ലാവ്‌, മഞ്ഞണാത്തി, താന്നി, ഉങ്ങ്‌, കടമ്പ്‌, പാല, കൂവളം, മരോട്ടി, മുളളാത്ത, വഴന, ചൂണ്ടപ്പന, ഒതളം, അങ്കോലം, മന്ദാരം, കമ്പകം തുടങ്ങിയവയുടെ തൈകളാണ്‌ ഞങ്ങളിവിടെ നട്ടത്‌.


വെല്ലുവിളി

മുനയ്‌ക്കല്‍ ബീച്ചിലെ മിയാവാക്കി കാടിന്‌ നേരിടേണ്ടി വന്നത്‌ അപ്രതീക്ഷിതവും ഗൗരവമുളളതുമായ വെല്ലുവിളിയായിരുന്നു. ഒരു കടലാക്രമണവും അതിനുശേഷമുളള വെളളക്കെട്ടും ആയിരുന്നു അത്‌. ഇത്‌ മിയാവാക്കി കാട്ടിലെ രണ്ടിനങ്ങളെയാണ്‌ ദോഷകരമായി ബാധിച്ചത്‌ - പ്ലാവിനെയും കടമ്പിനെയും. കടമ്പിന്റെ ഇലകളൊക്കെ കൊഴിഞ്ഞു പോയി, പ്ലാവിന്‍തൈകള്‍ ദുര്‍ബലമാവുകയും ചെയ്‌തു.

പഠിച്ച പാഠങ്ങള്‍

ആദ്യം നന്നായി വളര്‍ന്നുവന്ന കടമ്പിന്റെ ഇല പൊഴിയുന്നത്‌ സങ്കടകരമായ കാഴ്‌ച്ചയായിരുന്നു. മറ്റു ചെടികളേക്കാള്‍ ഉയരത്തിലാണ്‌ കടമ്പ്‌ വളര്‍ന്നു നിന്നിരുന്നത്‌. ഉപ്പുവെളളം കെട്ടിനിന്നതില്‍ നിന്നു രണ്ട്‌ പാഠങ്ങളാണ്‌ പഠിച്ചത്‌.

ഒന്ന്‌, മിയാവാക്കി കാടിനു ചുറ്റും ഉപ്പുകാറ്റിനെയും ഉപ്പുവെളളത്തെയും അതിജീവിക്കുന്ന പുന്ന, പൂവരശ്‌ പോലുളള മരങ്ങളുടെ ഒന്നോ രണ്ടോ നിര കൊണ്ടൈാരു സംരക്ഷണകവചം തീര്‍ക്കുക. രണ്ടാമതായി തൈകള്‍ നടുന്നതിനു മുമ്പ്‌ നിലം ഉയര്‍ത്തി മൗണ്ട്‌ പോലെ തയ്യാറാക്കുക. ഇത്‌ കടലാക്രമണമുണ്ടായാലും വെളളക്കെട്ടില്‍ നിന്ന്‌ സംരക്ഷണം നല്‍കും. തുടക്കത്തില്‍ മുന്‍കരുതലായി ജലസേചനം കൃത്യമായ ഇടവേളകളില്‍ ചെയ്യേണ്ടതാണ്‌. ചെടികള്‍ വളര്‍ന്നു കഴിഞ്ഞാല്‍ ഒരടി ഉയരമുളള മൗണ്ട്‌ വെളളം കെട്ടി നില്‍ക്കുന്നത്‌ തടയും.