സ്ഥലം
പുളിയറക്കോണം

വിസ്‌തീര്‍ണം
49 (ച. മീറ്റര്‍)

തൈകളുടെ എണ്ണം
55

നട്ട തിയതി
20-06-2019

സ്ഥലത്തിന്റെ സ്വഭാവം
ചതുപ്പ്‌

വിവിധതരം കാടുകള്‍
ഭക്ഷ്യ വനങ്ങള്‍


 

Food Forest

മിയാവാക്കി തത്വങ്ങള്‍ പിന്തുടര്‍ന്നു കൊണ്ടൊരു ഭക്ഷ്യവനം പുളിയറക്കോണത്ത്‌ സൃഷ്ടിക്കാനായി ചെറിയൊരു സ്ഥലം തെളിച്ചെടുത്തു. അവിടെ കപ്പ, ചേമ്പ്‌, നാലഞ്ചു തരം വാഴ, പ്ലാവ്‌, ചെറി, പേര, ചാമ്പ, ചേന, ഇഞ്ചി, മൂന്നാലു തരം നാരകം, ആറേഴുതരം മാവ്‌, മള്‍ബെറി, സ്റ്റാര്‍ ഫ്രൂട്ട്‌, മൂട്ടിപ്പഴം, മുരിങ്ങ, ഇരുമ്പന്‍ പുളി, ഏലം, ഒടിച്ചുകുത്തി നാരകം, കമ്പിളി നാരകം, സീതപ്പഴം, മരച്ചീര, കവുങ്ങ്‌, കാന്താരി, അഗത്തിച്ചീര, ലൂവിക്ക, മുളളാത്ത തുടങ്ങിയവ നട്ടു.

ഇവിടെ നട്ടതില്‍ മിക്കവാറും എല്ലാ പച്ചക്കറികളില്‍ നിന്നും നല്ല വിളവെടുപ്പ്‌ കിട്ടി. വീടിനോടു ചേര്‍ന്നുളള ഇത്തിരിയിടങ്ങളില്‍ ഇതുപോലെ പഴം പച്ചക്കറിത്തോട്ടം ഒരുക്കി ഒരു കുടുംബത്തിലേക്ക്‌ ആവശ്യമായത്‌ വിളവെടുക്കാനാവുമെന്ന്‌ ഈ പരീക്ഷണത്തിലൂടെ തെളിഞ്ഞു.

ഈ രീതിയുടെ പ്രാധാന്യം

മിയാവാക്കി മാതൃകയനുസരിച്ച്‌ രൂപപ്പെടുത്തുന്ന ഈ സൂക്ഷ്‌മവനങ്ങള്‍ക്ക്‌ വളരെ കുറച്ചു സ്ഥലം മതി. എന്നാല്‍ ഇതൊരു വിശാലരീതിയില്‍ കണക്കുകൂട്ടിയാല്‍ വലിയൊരു വിപ്ലവം തന്നെയാണ്‌. ഉദാഹരണത്തിന്‌ കേരളത്തില്‍ ഒരു ലക്ഷം ആളുകള്‍ തങ്ങളുടെ പുരയിടത്തില്‍ 2 സെന്റ്‌ ഇങ്ങനെ നീക്കിവെക്കുകയാണെങ്കില്‍ രണ്ടായിരം ഏക്കര്‍ കാടാണ്‌ സൃഷ്ടിക്കപ്പെടുക. ഇത്തരത്തില്‍ നഗരവാസികള്‍ക്കു പോലും തങ്ങളുടേതായ രീതിയില്‍ വനവത്‌കരണത്തിന്റെ ഭാഗമാവാന്‍ കഴിയും.