സ്ഥലം
തിരുവല്ല

വിസ്‌തീര്‍ണം
131 (ച. മീറ്റര്‍)

തൈകളുടെ എണ്ണം
225

നട്ട തിയതി
28-07-2019

സ്ഥലത്തിന്റെ സ്വഭാവം
വൃഷ്ടി പ്രദേശം

വിവിധതരം കാടുകള്‍
കാട്ടുമരങ്ങളുടെ വനം


ക്രൗഡ്‌ ഫോറസ്‌റ്റിങ്ങിന്റെ അമൂല്യമായൊരു പദ്ധതിയാണ്‌ കോട്ടയം ജില്ലയിലെ തിരുവല്ലയില്‍ നടപ്പിലാക്കിയത്‌. തിരുവല്ല വളഞ്ഞവട്ടത്ത്‌ ആലുംതുരുത്തു പാലത്തിനു സമീപം ശ്രീ. നന്ദകുമാര്‍ പിളളയുടെ പരിയാരത്തു വീട്ടിലാണ്‌ ഈ കാട്‌ നട്ടു പിടിപ്പിച്ചത്‌.

Miyawaki Model Afforestation Sacred groove


ഈ പുരയിടത്തിലൊരു കാവ്‌ ആദ്യമേ ഉണ്ട്‌. ചെടികളും മരങ്ങളും നിറഞ്ഞുവളര്‍ന്നൊരു കാടിന്റെ പ്രതീതിയാണതിന്‌. അതിനു പുറത്തായി മിയാവാക്കി മാതൃകയില്‍ ചെടികള്‍ നട്ട്‌ കാവിന്റെ വിസ്‌തൃതി കൂട്ടുക എന്നുളളതായിരുന്നു ലക്ഷ്യം. പ്ലാവ്‌, നാഗലിംഗ മരം, ഞാവല്‍, ആര്യവേപ്പ്‌, പ്ലാശ്‌, വഴന, ആത്ത, നീലപ്പേര, കറിവേപ്പ്‌, രാത്രിമുല്ല, നെല്ലി, ഉങ്ങ്‌, കടമ്പ്‌, ആഞ്ഞിലി, വേങ്ങ തുടങ്ങിയ മരങ്ങളും ചെടികളുമാണ്‌ ഇവിടെ നട്ടിരിക്കുന്നത്‌. വീടിനോടു ചേര്‍ന്നുളള സ്ഥലമായതു കൊണ്ട്‌ ഫലവൃക്ഷങ്ങളുടെ എണ്ണം കൂട്ടി.


പഠിച്ച പാഠങ്ങള്‍
അഞ്ചേക്കറില്‍ കാവ്‌ വിപുലമാക്കുക എന്ന ഉദ്ദേശത്തില്‍ ഓരോ ചതുരശ്ര മീറ്ററിലും നാലിനു പകരം രണ്ടു തൈകള്‍ വീതമാണ്‌ നട്ടത്‌.

കാവില്‍ നിലവിലുളള വലിയ മരങ്ങളുടെ തണലും വീടിന്റെ നിഴലും ചേര്‍ന്ന്‌ മിയാവാക്കി വനത്തിനായി കണ്ടെത്തിയ സ്ഥലത്ത്‌ ഭൂരിഭാഗവും വെയില്‍ നല്ലവണ്ണം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. തൈകളുടെ എണ്ണം കുറച്ചതും വളര്‍ച്ചയെ ബാധിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം മിയാവാക്കി കാട്‌ സന്ദര്‍ശിപ്പോള്‍ വിചാരിച്ചത്ര ഇടതൂര്‍ന്നതായിരുന്നില്ല കാട്‌. എങ്കിലും പക്ഷികളും മറ്റും ജീവികളും കൊണ്ടുവന്നിട്ട വിത്തുകള്‍ മുളച്ച്‌ പൊടിച്ചുവന്ന തൈകളും കൂടുതല്‍ നന്നായി പരിപാലിച്ചുകൊളളാമെന്ന (കൃത്യമായ കൊമ്പുകോതല്‍, കള നീക്കല്‍, പുതയിടല്‍ തുടങ്ങിയവയുടെ കാര്യത്തില്‍) ഉടമയുടെ ഉറപ്പും കുറച്ചു സമയമെടുത്തായാലും കാട്‌ നല്ലരീതിയില്‍ വളര്‍ന്ന്‌ വ്യാപിക്കുമെന്ന പ്രത്യാശ തരുന്നുണ്ട്‌.