സ്ഥലം
കാണക്കരി, ഏറ്റുമാനൂര്‍

വിസ്‌തീര്‍ണം
93 (ച. മീറ്റര്‍)

തൈകളുടെ എണ്ണം
63

നട്ട തിയതി
28-08-2019

സ്ഥലത്തിന്റെ സ്വഭാവം
സാധാരണ ഭൂമി

വിവിധതരം കാടുകള്‍
ഫലവൃക്ഷ വനങ്ങള്‍


തികഞ്ഞൊരു പ്രകൃതിസ്‌നേഹിയും വനവത്‌കരണത്തിന്‌ എല്ലാ പ്രോത്സാഹനവും നല്‍കുന്നയാളുമായ ശ്രീ. രാജശേഖരന്‍ നായര്‍ അടുത്തകാലം വരെ വനവത്‌കരണത്തിന്റെ പരമ്പരാഗത രീതികള്‍ പിന്തുടരുന്ന ആളായിരുന്നു. ഇന്‍വിസ്‌ മള്‍ട്ടിമീഡിയയിലെ എം.ആര്‍. ഹരിയുമായുളള ദീര്‍ഘകാലത്തെ ബന്ധം അദ്ദേഹത്തിന്‌ മിയാവാക്കി മാതൃക പരീക്ഷിക്കാനുളള പ്രചോദനമായി. അങ്ങനെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്ത്‌ കാണക്കരിയിലെ തന്റെ പുരയിടത്തില്‍ 2019 ആഗസ്റ്റ്‌ 28 അദ്ദേഹമൊരു പഴത്തോട്ടം മിയാവാക്കി രീതിയില്‍ നട്ടു.

മിയാവാക്കി കാടൊരുക്കാന്‍ എടുത്ത തയ്യാറെടുപ്പുകള്‍ എന്തൊക്കെയായിരുന്നു ?

മിയാവാക്കി രീതിയനുസരിച്ച്‌ ഒരു ചതുരശ്ര മീറ്ററില്‍ നാല്‌ ചെടി എന്നതില്‍ കുറവാണ്‌ ഇവിടെ നട്ടത്‌. ഇടയിലുളള സ്ഥലത്ത്‌ പച്ചക്കറികളും ഔഷധച്ചെടികളും നട്ടു. വഴുതന, കാന്താരി മുളക്‌, തക്കാളി, വെണ്ട തുടങ്ങിയവയും മറ്റ്‌ പച്ചക്കറിത്തൈകളും മരത്തൈകള്‍ക്കൊപ്പം നട്ടു. ഇവ നാലടി ഉയരമാവുമ്പോഴേക്കും പച്ചക്കറികള്‍ വിളവെടുത്ത്‌ അവയുടെ ചെടികള്‍ ഉണങ്ങി വീണിരിക്കും. മരങ്ങള്‍ വളര്‍ച്ച തുടരുകയും ചെയ്യും.

ചെറിയ ചെടികള്‍ക്ക്‌ വളര്‍ച്ച കിട്ടാനായി മരങ്ങള്‍ ആറടി ഉയരമാവുന്നതുവരെ വശങ്ങളിലേക്ക്‌ നീളുന്ന കമ്പുകള്‍ വെട്ടിക്കൊടുക്കണം. ആറടി ഉയരമായാല്‍ മരച്ചില്ലകള്‍ കുടപോലെ നില്‍ക്കുകയും നിലത്ത്‌ സൂര്യപ്രകാശം ലഭിക്കുകയും ചെയ്യും. ഇത്‌ പുതുതായി വെയ്‌ക്കുന്ന പച്ചക്കറിത്തൈകള്‍ വളരാന്‍ സഹായിക്കും.

Prooning process

രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കൊമ്പുകോതലൊക്കെ മുറയ്‌ക്ക്‌ നടക്കുന്നുണ്ടെങ്കിലും പുതയിടുന്നത്‌ കുറവാണെന്ന്‌ കണ്ടെത്തി. തൈകള്‍ നിവര്‍ന്നു നില്‍ക്കാനായി ഊന്നുകൊടുത്ത കമ്പുകളോടു ചേര്‍ത്ത്‌ പ്ലാസ്റ്റിക്‌ കയറുകൊണ്ടാണ്‌ കെട്ടിയിരുന്നത്‌. ചെടികള്‍ വളരുമ്പോള്‍ ഈ പ്ലാസ്‌റ്റിക്‌ കയര്‍ അവയുടെ തടിയ്‌ക്ക്‌ ദോഷമായേക്കാം എന്നുളളതു കൊണ്ട്‌ ചണക്കയറോ ചകിരിക്കയറോ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു. ഒപ്പം പുതയിടാനും.

ഇവിടെ വളരുന്ന ചെടികള്‍ മാവ്‌, പ്ലാവ്‌, നെല്ലി, പേര, ആത്ത, നീര്‍മാതളം, പൂവരശ്‌ തുടങ്ങിയവയാണ്‌. ചാമ്പ കായ്‌ക്കാനും തുടങ്ങി. ആദ്യഘട്ടം പച്ചക്കറികള്‍ വിളവെടുത്ത ശേഷം രണ്ടാം ഘട്ടം തൈകള്‍ നട്ടു. വീടിനടുത്ത്‌ മിയാവാക്കി കാട്‌ നട്ട്‌ പരിപാലിക്കാവുന്നതാണെന്ന്‌ ഈ പരീക്ഷണം തെളിയിച്ചു.