സ്ഥലം
മുടിക്കോട്‌

വിസ്‌തീര്‍ണം
202 (ച. മീറ്റര്‍)

തൈകളുടെ എണ്ണം
285

നട്ട തിയതി
19-08-2019

സ്ഥലത്തിന്റെ സ്വഭാവം
വൃഷ്ടി പ്രദേശം

വിവിധതരം കാടുകള്‍
കാട്ടുമരങ്ങളുടെ വനം


 

Miyawaki forest after planting

തൃശൂര്‍ ജില്ലയിലെ മുടിക്കോട്‌ ഉളള മിയാവാക്കി വനം ഒരു സാധാരണ വനമല്ല. അതൊരു കൂട്ടായ്‌മയുടെ വിജയമാണ്‌. വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്‌തുവരുന്ന പരിശ്രമങ്ങളുടെ മികവിനുളള അംഗീകാരം കൂടിയാണിത്‌. പരീക്ഷണാര്‍ത്ഥം മിയാവാക്കി മാതൃക വനവത്‌കരണത്തിനായി കേരള സംസ്ഥാന വനം വകുപ്പ്‌ മൂന്നിടത്ത്‌ സ്ഥലം വിട്ടു തന്നു. അതിലൊന്നാണ്‌ മുടിക്കോട്‌ ദേശീയപാതയ്‌ക്കരികിലെ 3 സെന്റ്‌. നെടുമ്പാശ്ശേരി ബയോപാര്‍ക്കിലും നെയ്യാര്‍ ഡാമിനരികിലുമാണ്‌ ബാക്കി രണ്ടെണ്ണം. ഇന്‍വിസ്‌ മള്‍ട്ടിമീഡിയയും കള്‍ച്ചര്‍ ഷോപ്പിയും നേച്ചേഴ്‌സ്‌ ഗ്രീന്‍ ഗാര്‍ഡിയന്‍ ഫൗണ്ടേഷനും ഒത്തുചേര്‍ന്ന്‌ ഈ മൂന്ന്‌ സ്ഥലങ്ങളിലും വനം വകുപ്പിനു വേണ്ടി സൗജന്യമായി മിയാവാക്കി വനമൊരുക്കുകയായിരുന്നു. വനം വകുപ്പ്‌ എല്ലാവിധ സഹകരണത്തോടെ ഒപ്പം നിന്നു.

കടമ്പ്‌, പ്ലാശ്‌, ഈട്ടി, മഞ്ചാടി, കുമ്പിള്‍, കടമ്പ്‌ തുടങ്ങിയ മരങ്ങളാണ്‌ ഇവിടെ വെച്ചിരിക്കുന്നത്‌. പാതയോരത്തെ മാലിന്യക്കൂമ്പാരമായിരുന്ന ഈ സ്ഥലത്ത്‌ ഇന്ന്‌ നിറയെ മരങ്ങളും ചെടികളും പച്ചപ്പണിഞ്ഞു നില്‍ക്കുന്നു. ധാരാളം കിളികളും പ്രാണികളുമെല്ലാം ഇവിടം അവരുടെ സുരക്ഷിത താവളമാക്കിക്കഴിഞ്ഞു. ആരോഗ്യത്തിലും വളര്‍ച്ചയിലും മികച്ച വളര്‍ച്ചാനിരക്കാണ്‌ ഈ ചെടികള്‍ക്കുളളത്‌.

പഠിച്ച പാഠങ്ങള്‍

ഇത്തരം പരീക്ഷണങ്ങള്‍ സംസ്ഥാനത്തുടനീളം നടത്തുകയാണെങ്കില്‍ അത്‌ വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ധാരാളം തദ്ദേശീയ ഇനം ചെടികളെയും മരങ്ങളെയും സംരക്ഷിക്കാന്‍ സഹായിക്കും. ഇതുവഴി നമ്മുടെ ജൈവവൈവിധ്യം നിലനിര്‍ത്താനുമാവും.