കാടുകള്‍

കനകക്കുന്ന് കൊട്ടാരത്തിലെ കാട്

സ്ഥലം
കനകക്കുന്ന്
Type Forest
Wild Forests
വിസ്തീര്‍ണ്ണം
233.4 sq m
സസ്യങ്ങളുടെ എണ്ണം
426
തീയതി
02-01-2019

കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുളള ആദ്യ മിയാവാക്കി മാതൃകാ വനമാണ് തലസ്ഥാനനഗരിയിലെ കനകക്കുന്ന് കൊട്ടാരമുറ്റത്തുളളത്. വന്മരങ്ങളും ചെറുമരങ്ങളും കുറ്റിച്ചെടികളും വളളികളും നിറയുന്ന ഈ അഞ്ചു സെന്‍റ് കാട് കൊട്ടാരമുറ്റത്തെ സൂര്യകാന്തി ഓഡിറ്റോറിയത്തിന് അടുത്താണ്.

എന്തുകൊണ്ട് മിയാവാക്കി മാതൃക ?
പ്രശസ്ത പരിസ്ഥിതിവാദിയായ പ്രഫ. (ഡോ) അകിര മിയാവാക്കി രൂപകല്‍പ്പന ചെയ്തതാണ് മിയാവാക്കി മാതൃക വനവത്കരണം. ഏതു തിരക്കേറിയ നഗരത്തിലും ആര്‍ക്കും വളര്‍ത്തിയെടുക്കാവുന്ന സൂക്ഷ്മവന മാതൃകയാണിത്. അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ അനുസരിച്ച് നാടന്‍ ചെടികളാണ് നടുന്നതെങ്കില്‍ കാടിന്‍റെ വളര്‍ച്ച വേഗത്തിലായിരിക്കും. ഒരു സ്വാഭാവികവനം തനിയെ രൂപപ്പെടാന്‍ നൂറു വര്‍ഷം വേണ്ടിടത്ത് മിയാവാക്കി മാതൃകയിലുളള വനം പത്തുവര്‍ഷം കൊണ്ട് പൂര്‍ണമായ ആവാസവ്യവസ്ഥ കൈവരിച്ച കാടായി മാറും. നമ്മുടെ നിലവിലുളള സ്വാഭാവിക വനവിസ്തൃതി ഗണ്യമായ തോതില്‍ കുറഞ്ഞുവരികയും പകരം വെയ്ക്കാന്‍ ഭൂമി ഇല്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മിയാവാക്കി മാതൃക തരുന്ന പ്രതീക്ഷ ചെറുതല്ല. ഏതു പ്രതികൂല ഭൂപ്രകൃതിയിലും എത്ര ചെറിയ വിസ്തൃതിയിലും ഈ മാതൃക വിജയമാകുന്നു എന്നുളളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം നഗരഹൃദയത്തില്‍ ചരിത്രപ്രസിദ്ധമായ കനകക്കുന്ന് കൊട്ടാരവളപ്പിലാണ് (പി.എം.ജി - വെളളയമ്പലം റോഡ്) സൂര്യകാന്തി ഓഡിറ്റോറിയത്തിനും അഗ്രോ -ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റിയുടെയും ഇടയിലായി 5 സെന്‍റ് വിസ്തൃതിയില്‍ ഈ കാട് വളരുന്നത്.

മിയാവാക്കി മാതൃകയുടെ ഗുണങ്ങള്‍
പത്തിരട്ടി വളര്‍ച്ചാനിരക്കും മുപ്പതിരട്ടി വനസാന്ദ്രതയും. വലിയ അളവില്‍ കാര്‍ബണ്‍ ഡയോക്സൈഡിനെ ആഗിരണം ചെയ്യുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന രണ്ട് ഘടകങ്ങളാണിവ. ഇതിനു പുറമെ, മിയാവാക്കി കാടുകളിലെ ജൈവവൈവിദ്ധ്യം നൂറിരട്ടി അധികമായിരിക്കും.

നാടന്‍ ഇനങ്ങളില്‍ പെട്ട മരങ്ങളുടെ തൈകളുടെ ശേഖരണവും അവയുടെ ഒരു നഴ്സറി ഒരുക്കലും ഇതിനോടൊപ്പം തന്നെ നടന്നു.

വിഡിയോകള്‍

ചിത്രങ്ങള്‍