താഴെ കാണുന്ന ഓരോ ചിത്രവും ഞങ്ങളുടെ ടീം നിത്യജീവിതത്തിലേക്ക്‌ മിയാവാക്കി മാതൃകാ വനവത്‌കരണത്തെ വിളക്കിച്ചേര്‍ക്കുന്നതിന്റെ നേര്‍ചിത്രങ്ങളാണ്‌. ഭൂമിയുടെയും നമ്മുടെയും ഭാവിജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനുളള മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും സാധാരണ ജനങ്ങളെയുമാണ്‌ അവര്‍ പ്രതിനിധീകരിക്കുന്നത്‌. ആള്‍ത്താമസമില്ലാത്ത കുന്നുകള്‍, ജനസാന്ദ്രത കൂടിയ റെസിഡന്‍ഷ്യല്‍ മേഖലകളിലെ ഇത്തിരി ഇടങ്ങള്‍, നൂറ്റാണ്ടുപഴക്കമുളള കൊട്ടാരവളപ്പ്‌ എന്നിങ്ങനെ വൈവിദ്ധ്യം നിറഞ്ഞ മേഖലകളിലാണ്‌ ഈ സൂക്ഷ്‌മവനങ്ങള്‍ സ്ഥിതി ചെയ്യുന്നത്‌.