കാടുകള്‍

കൊച്ചി നാവികസേനാ കേന്ദ്രത്തിലെ മിയാവാക്കി വനം

സ്ഥലം
കൊച്ചി
Type Forest
Wild Forests
വിസ്തീര്‍ണ്ണം
400 sq m
സസ്യങ്ങളുടെ എണ്ണം
1604
തീയതി
21-03-2020

യുവതലമുറയില്‍ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ത്യന്‍ നാവികസേന കൊച്ചിയിലെ നാവികസേനാ കേന്ദ്രത്തില്‍ സംരക്ഷിക്കുന്ന മിയാവാക്കി വനം. 2019 മാര്‍ച്ച് 21ന് ആദ്യവൃക്ഷത്തൈ നട്ടുകൊണ്ട് ദക്ഷിണ നാവികസേനാ ആസ്ഥാനത്തിന്‍റെ ഫ്ളാഗ് ഓഫീസര്‍ കമ്മാന്‍ഡിങ്ങ് -ഇന്‍-ചീഫായ വൈസ് അഡ്മിറല്‍ എ.കെ. ചൗളയാണ് ഈ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

നാവികസേനയുടെ ഭൂമിയിലുളള 10 സെന്‍റിലാണ് (400 ചതുരശ്ര മീറ്റര്‍) ഈ മിയാവാക്കി വനം വികസിപ്പിച്ചിട്ടുളളത്. നേവി സ്കൂളിനു തൊട്ടരികിലായി സ്ഥിതി ചെയ്യുന്ന വനം വരുംതലമുറയ്ക്ക് പ്രകൃതിസംരക്ഷണത്തിന്‍റെ പ്രധാനപാഠമായി മാറുകയും ചെയ്യും.

വിഡിയോകള്‍

ചിത്രങ്ങള്‍