തിരുവനന്തപുരം പുളിയറക്കോണത്തെ ഹരിയുടെ സ്ഥലത്ത്‌ 30 ചതുരശ്ര മീറ്ററിലാണ്‌ മിയാവാക്കി മാതൃകയില്‍ ഔഷധ വനം തയ്യാറാക്കിയിട്ടുളളത്‌. 2019 ജൂണിലാണ്‌ മുമ്പേ ഇവിടെയുളള ഈട്ടിമരത്തിനു ചുറ്റുമായി തൈകള്‍ നട്ടത്‌. 21 ഇനങ്ങളില്‍ പെട്ട 85 ഓളം തൈകളാണ്‌ ഔഷധവനത്തിന്‌ ഉപയോഗിച്ചത്‌. കാട്ടു തിപ്പലി, ആടലോടകം, അയമോദക തുളസി, ഒന്തക്ക്‌, പനിക്കൂര്‍ക്ക, എരിക്ക്‌, കര്‍പ്പൂര തുളസി, കരിനൊച്ചി, വെളളനൊച്ചി, ചതുരമുല്ല, ചെറുതിപ്പലി, കൊടുവേലി, ആര്യവേപ്പ്‌, ചെമ്പരത്തി, ഒതളം, പരുത്തി, കാഞ്ഞിരം, എടംപിരി വലംപിരി, മൂവില തുടങ്ങിയവയാണിവിടെ ഉളളത്‌.

next