പുളിയറക്കോണത്തെ സ്ഥലത്ത്‌ പലഭാഗത്തായി ജൈവ വേലികള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. ഇരുമ്പ്‌ പൈപ്പുകള്‍ ഉറപ്പിച്ച്‌ അവയില്‍ വല ഘടിപ്പിച്ച്‌ അതില്‍ പലതരം വളളിച്ചെടികളും പച്ചക്കറികളും പടര്‍ത്തിയാണ്‌ ജൈവവേലി ഉണ്ടാക്കുന്നത്‌. പൂക്കുന്ന വളളികളും ഔഷധവളളികളും എല്ലാം ഇത്തരത്തില്‍ പടര്‍ത്താം. വലിയ മത്തങ്ങകളുടെ ഭാരം വരെ താങ്ങാന്‍ ശേഷിയുളളവയാണ്‌ ഈ വേലി.