ജൂലായ് 28 ലോക പ്രകൃതിസംരക്ഷണ ദിനമാണ്. ആ പ്രകൃതിസംരക്ഷണ ദിനം പ്രമാണിച്ച് ചെറിയ ഒരു വീഡിയോ ചെയ്യുകയാണ്. ചെറിയ വീഡിയോ എന്നതിൽ കൂടി ചെറിയ സന്ദേശം കഴിയുന്നത്ര ആളുകളിൽ പങ്കു വയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് തൃശ്ശൂർ മുടിക്കോട് എന്ന സ്ഥലമാണ്, നാഷണൽ ഹൈവേയ്ക്ക് അടുത്താണ്. ഇത് വനം വകുപ്പിന്റെ സ്ഥലമാണ്. റോഡരികായതിനാൽ ഇവിടെ ആളുകൾ വളരെയധികം വെയ്സ്റ്റ് കൊണ്ട് ഇടുന്നുണ്ടായിരുന്നു. വനം വകുപ്പ് പരീക്ഷാണാർത്ഥം ഒരു മിയാവാക്കി കാട് ചെയ്യാനായി ഈ സ്ഥലം വിട്ടു തന്നു. ഇവിടെ ഞങ്ങളും അതായത് ഇൻവിസ് മൾട്ടീമീഡിയയും കൾച്ചർഷോപ്പിയും ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷനും ചേർന്ന് സൗജന്യമായി വച്ച കാടാണ്. വനം വകുപ്പ് എല്ലാ സഹായവും ചെയ്തു തന്നു. ഇപ്പോൾ ഒരു വർഷവും പത്തു മാസവുമായി. അടുത്ത സെപ്റ്റംബറിൽ രണ്ടുവർഷമാവും.

ഇവിടത്തെ മരങ്ങളുടെ വലിപ്പം നിങ്ങളെ ഒന്ന് കാണിക്കുകയാണ്. ഇവിടെ ഉള്ളത് നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സ്പീഷീസാണ്. അതു പോലെ ഒരുപാട് പ്രാണികൾ. പ്രാണികൾക്ക് ഇരിക്കാൻ സ്ഥലമില്ലാത്തതു കൊണ്ട് ഏകദേശം 10 ലക്ഷം പ്രാണികൾ വൈകാതെ ഇല്ലാതാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്. ഇവിടെ നമ്മൾ അതിനുള്ള ഒരു സംവിധാനം ഒരുക്കുകയാണ്. നിങ്ങൾക്ക് വണ്ടികളുടെ ശബ്ദം കൊണ്ട് കേൾക്കാൻ സാധിക്കില്ല. പക്ഷെ എനിക്ക് ഇവിടത്തെ ചീവിടുകളുടെ ശബ്ദം നന്നായി കേൾക്കാം. ഇഷ്ടം പോലെ ചീവിട് ഇരിപ്പുണ്ട്. മറ്റു പ്രാണികളും ഉണ്ട്.

ഇത് ഒരു വർഷവും 10 മാസവും പ്രായമായ കുമ്പിൾ എന്നു പറയുന്ന ആ നിൽക്കുന്ന മരത്തിന്റെ ഇലയാണ്. ഇത്രയും വലിയ ഇലയായി കഴിഞ്ഞു. ഇത് കടമ്പിന്റെ ഇലയാണ്. ഒരു വർഷവും 10 മാസവും പ്രായമായ കടമ്പു മരം. അതിന്റെ ഇല ഇത്രയും വലുതാണ്. അതിന്റെ തടി ഇപ്പോൾ കാണിക്കാം. തടി കണ്ടാൽ നിങ്ങൾക്ക് ഐഡിയ കിട്ടുമോ എന്ന് അറിയാഞ്ഞിട്ടാണ് ഇല കാണിക്കുന്നത് ഇത് പ്ലാശ് - ചമത എന്നും പറയുന്ന മരമാണ്. ഇതിൽ നമുക്ക് ഊൺ കഴിക്കാനാകില്ല എങ്കിലും ചപ്പാത്തി കഴിക്കാനും പൂരി കഴിക്കാനും പറ്റും. ഇതിൽ വേണെൽ അൽപം ശ്രമിച്ചാൽ ഊണു കഴിക്കാം. കുമ്പിൾ ഇതുപോലെ ബ്രേക്ക്ഫാസ്റ്റിന് പറ്റിയ തട്ടത്തിന്റെ വലിപ്പം ഉണ്ട്. ഇവിടെത്തെ മരങ്ങൾ നോക്കുക, ഇത് കടമ്പാണ്, ഇത് പതിമുഖമാണ്, സർവ്വത്ര മുള്ളാണ്, ഇത് കുമ്പിൾ ആണ്, അപ്പുറം നിൽക്കുന്ന ആ മരം മഞ്ചാടി ആണ്. ഒരു പക്ഷി ബഹളം വയ്ക്കുന്നത് കേട്ടല്ലോ. ഇങ്ങനെ പക്ഷികളും പ്രാണികളും ഇവിടെ വന്ന് കൂട് കൂട്ടുന്ന അവസ്ഥയാണ്.

ഇതാണ് സത്യത്തിൽ നമ്മൾ കൺസർവേഷൻ കൊണ്ട് ചെയ്യേണ്ടത്. ഇത് നമ്മുടെ വീട്ടിലും ചെയ്യാം. ഇത് ആകപ്പാടെ മൂന്ന് സെന്റ് സ്ഥലമാണ്. ഗംഭീരമായി ചെടികളും മരങ്ങളും വളരും. ഇതിനകത്ത് എവിടെയെങ്കിലും വെയില് കൃത്യമായി വീഴുന്നുണ്ടോ എന്ന് നിങ്ങൾ നോക്കുക. ഇവിടെയും അടിക്കാട് ഉണ്ടാകുന്നുണ്ട്. താഴത്തെ ലെവൽ മരങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ പരീക്ഷണമൊക്കെ നിങ്ങൾക്കും രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് ചെയ്യാം. മരങ്ങൾ ഉണ്ടാകും, ചെടികളും പക്ഷികളും വരും, നമുക്ക് ലോക പ്രകൃതിസംരക്ഷണ ദിനം ആചരിക്കുന്നത് അടുത്ത പ്രകൃതിസംരക്ഷണ ദിനത്തിനു മുമ്പായി സ്വന്തമായി ഒരു മിയാവാക്കി വനം വയ്ക്കും എന്ന പ്രതിജ്ഞയോടെ ആകാം. പറയുക മാത്രമല്ല ചെയ്യുകയും വേണം. ഈ വീഡിയോ കഴിയുന്നത്ര ആളുകളിലേയ്ക്ക് എത്തിക്കാനും ശ്രമിക്കണം. കാരണം ഇതൊരു മാസ് മൂവ്മെന്റായി ചെയ്യണം. ആവശ്യമുള്ള എല്ലാ മാർഗ നിർദ്ദേശങ്ങളും crowdforesting.org എന്ന വെബ്സൈറ്റിലുണ്ട്. നിങ്ങളാ വെബ്സൈറ്റ് സന്ദർശിക്കുക.