കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യോമോ എന്ന് പലരും എന്നോട് ചോദിച്ചു. പക്ഷെ അത് ചെയ്യാൻ  ധൈര്യമില്ലാത്തതു കൊണ്ടും ആ വിഷയത്തിൽ എനിക്കത്ര ജ്ഞാനമില്ലാത്തതു കൊണ്ടുമാണ്  ചെയ്യാത്തത്. പക്ഷെ ഇപ്പോൾ ഒരുപാട് പേർ ചോദിച്ചതു കൊണ്ട് ആ വിഷയത്തെപ്പറ്റി എനിക്ക് അറിയാവുന്നത് സംസാരിക്കാമെന്ന് വിചാരിക്കുന്നു. നമ്മുടെ ഭൂമിയുടെ ശരാശരി താപനില 15 ഡിഗ്രി ആണ്. എത്യോപിയയിലെ ചില സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂടുള്ളത്. അവിടെ ശരാശരി താപനില 41 ഡിഗ്രി ആണ്. 41 ഡിഗ്രി എന്നു പറയുമ്പോൾ രാത്രിയും പകലും ഒരു വർഷത്തെ എല്ലാ മഴക്കാലവും മഞ്ഞുകാലവും വേനൽക്കാലവും എല്ലാം എടുത്തിട്ട് വരുന്ന ശരാശരി താപനില ആണ്. കേരളത്തിലത് 33 ഡിഗ്രി ആണ്. എത്ര കൂടുതലാണ് ഏത്യോപ്യയിലെ ചൂട് എന്ന് ആലോചിക്കുക. എത്ര ഉയരത്തിലേക്ക് പോകാം. എത്ര സങ്കീർണ്ണമാണ് അവിടെ എന്ന് ആലോചിക്കുക. ഇതുപോലെ ഏറ്റവും കുറഞ്ഞ ചൂട് ധ്രുവപ്രദേശങ്ങളിലാണ്. അവിടെ -97 ഡിഗ്രി വരെയാണ് തണുപ്പ് വരുന്നത്. ഇതെല്ലാം കൂടി എടുത്തിട്ടാണ് ലോകത്തെ ശരാശരി താപനില 15 ഡിഗ്രി എന്നു പറയുന്നത്. മനുഷ്യന് ജീവിക്കാൻ സാധ്യമായ ഒരു താപനില ഉണ്ടെങ്കിൽ മാത്രമേ മനുഷ്യനും ജീവികൾക്കും, ചെടികൾക്കും, എല്ലാം ഭുമിയിൽ ജീവിക്കാനാകൂ.

തണുത്തുറഞ്ഞു കിടക്കുന്ന ഭൂമിയിൽ അതിനു പറ്റിയ ഒരു താപനില ഉണ്ടാക്കി തരുന്നതിൽ കാർബൺഡയോക്സൈഡിനും മറ്റ് ഹരിത വാതകങ്ങൾക്കും വലിയ പങ്കുണ്ട്. അതായത് ഭൂമിയിക്ക് ചുറ്റും പുതപ്പു പോലെ കാർബൺഡയോക്സൈഡിന്റെ ആവരണം നിൽക്കുന്നുണ്ട്. നമ്മുക്കു അറിയാവുന്ന പോലെ ചെടികൾ കാർബൺഡയോക്സൈഡ് അകത്തേയ്ക്ക് എടുത്തിട്ട് ഓക്സിജൻ പുറത്തേയ്ക്ക് വിടുന്നുണ്ട്. രാത്രികാലങ്ങളിൽ കാർബൺഡയോക്സൈഡ് പുറത്തു വിടുന്നുണ്ട്. കാർബൺഡയോക്സൈഡ് ഭൂമിയിക്ക് ചുറ്റും വലയമായി നിൽക്കുമ്പോ ഭൂമിയിൽ തട്ടി തിരിച്ചു വരുന്ന സൂര്യപ്രകാശത്തിന്റെ ചൂട്, ഈ കാർബൺഡയോക്സൈഡിന്റെ പുതത്തിൽ വലിച്ചെടുക്കപ്പെടും. പുറത്തേയ്ക്ക് തിരിച്ചു പോകുന്ന ചൂടിനെ കുറച്ചെങ്കിലും ഇവിടെ തടഞ്ഞു നിർത്താനായിട്ട് പുതപ്പു സഹായിക്കുന്നു. അതു കൊണ്ടാണ് നമ്മുക്ക് ജീവിക്കാൻ പറ്റുന്നത്. ഇല്ലെങ്കില് ജീവിക്കാൻ അനുകൂലമായ താപനില ഇവിടെ കിട്ടില്ല.

പക്ഷെ കഴിഞ്ഞ 200 വര്ഷമായി കാർബൺഡയോക്സൈഡിന്റെ അളവ് അന്തരീക്ഷത്തിൽ, അത്തരത്തിൽ ഉള്ള മീഥൈൻ, നൈട്രൻ, തുടങ്ങിയ ഹരിത ഗൃഹവാതകങ്ങളുടെ , അതായത് ഭൂമിയിക്ക് ഹരിതഗൃഹത്തിന്റെ പ്രതീതി ഉണ്ടാക്കുന്ന, ഹരിതഗൃഹം എന്നു പറഞ്ഞാൽ ചെടിയൊക്കെ ഉണ്ടാക്കി കൃത്രിമ ഊഷ്മാവിൽ നിലനിര്്പതതുന്ന ഹരിതഗൃഹം, ആ തരത്തിലുള്ള ഒന്നാണ് ഹരിതവാതകങ്ങൾ ഈ ഭൂമിയിക്ക് ചുറ്റും ചെയ്യുന്നത്. ഈ വാതകങ്ങളുടെ അളവ് കൂട്ടിക്കൊണ്ടു വരുകയും അതിന്റെ ഫലമായി ഭൂമിയിക്ക് ചൂട് കൂടികൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചൂട് കൂടിയാൽ എന്തു സംഭവിക്കും എന്നു ചോദിച്ചാൽ ഭൂമി ഉണ്ടായിട്ട് കഴിഞ്ഞ 8 വര്ഷമായി ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. പക്ഷെ അവസാനത്തെ 200 വര്ഷമായിട്ടാണ് ചൂട് കൂടുന്നത്. കഴിഞ്ഞ 200 വര്ഷത്തിൽ 1.2 ഡിഗ്രി ചൂട് കൂടിയതായാണ്, കണക്കാക്കപ്പെടുന്നത്. ഇതിൽ തന്നെ മഹാഭൂരിപക്ഷവും കൂടിയത് കഴിഞ്ഞ 40 വർഷങ്ങളിലാണ്. അതായത് 1980 നു ശേഷമുള്ള കാലങ്ങളിലാണ്. പഠനം പറയുന്ന കാര്യം ഏറ്റവും ചൂട് കുടിയ 10 വർഷം എടുത്താൽ, അല്ലെങ്കിൽ ഏറ്റവും ചൂട് കൂടിയ 5 വർഷം എടുത്താൽ 2010 നു ശേഷമായിരുക്കും അല്ലെങ്കിൽ 2015 നു ശേഷമായിരിക്കും. അതായത് ക്രമാതീതമായി ചൂട് ഇങ്ങനെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചൂട് കൂടുമ്പോ കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടാകും. കാലാവസ്ഥയിൽ ചൂട് കൂടുന്നു എന്നു പറയുന്നത് ചൂട് കൂടുന്നു എന്നതു തന്നെ അല്ലേ എന്ന് നമ്മൾ ആലോചിക്കും എന്നാൽ അല്ല. ചൂട് കൂടുന്നതിന് അനുസരി്ച്ച് നമ്മുടെ കാലാവസ്ഥയുടെ ഒരു ചിട്ട ഇല്ലാതാകുന്നു.

ഉദാഹരത്തിന് കേരളത്തിൽ കഴിഞ്ഞ കുറെകാലമായിട്ട് ചക്രവാതം പോലുള്ളവ, ചുഴിലികാറ്റ് കൂടുതലാണ്. ഓഖി വന്നതൊക്കെ നമ്മുക്ക് ഓർമ്മയുണ്ട്. അതു പോലെ തന്നെ മഹാപ്രളയവും. പെട്ടെന്ന് ഒരു ദിവസംവളരെ കൂടുതൽ മഴ പെയ്യുക. ഇത് കേരളത്തിൽ മാത്രമല്ല, ജപ്പാനിൽ സംഭവിച്ചു, ഉത്താരാഖൺഢിൽ സംഭവിച്ചു, ലോകത്ത് എല്ലായിടത്തും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലിത് സംഭവിക്കാനുള്ള കാര്യം, നമ്മുടെ അറബിക്കടലിലെ ചൂട് 1 ഡിഗ്രിയിൽ കൂടി എന്നുള്ളതാണ്. ഇനിയും കൂടുകയാണെങ്കിൽ കേരളത്തിൽ ഇതിലും കൂടുതൽ ഗുരുതരമായ പ്രത്യാഖാതങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും. ഇത് എന്തു കൊണ്ട് എന്നു വച്ചാൽ കഴിഞ്ഞ 200 വർഷമായി വ്യവസായ വിപ്ലവം  ആരംഭിച്ച ശേഷം, ഫോസിൽ ഇന്ധനങ്ങൾ, എന്നു പറഞ്ഞാൽ മണ്ണിനിടയിൽ പോകുന്ന മരങ്ങൾ, ജിവീകൾ, ഇവ മണ്ണിനടിയൽ പെട്ട് പെട്രോളും കൽക്കരിയുമായി തിരച്ചു വരും. അപ്പോ അതിനകത്ത് കാർബൺ ആണ് ഇരിക്കുന്നത്. ആ കാർബൺ കത്തി കഴിയുമ്പോ കാർബൺഡയോക്സൈഡായി വീണ്ടും അന്തരീക്ഷത്തിൽ തിരിച്ചു വരും. അത് ചെന്ന് ആ അന്തരീക്ഷത്തിലെ പുതപ്പിനെ കട്ടി പിടിപ്പിക്കും.

സംശയം ഉള്ളവർ ആ കമ്പിളി പുത്പപ് എടുത്ത് പുതച്ചു നോക്കുക. നമ്മുടെ ദേഹത്ത് നിന്ന പുറത്ത് വരുന്ന ചൂട് നമ്മൾ സാധാരണ ഷര്ട്ടില്ലാതെയോ പുതപ്പില്ലാതെയോ കിടന്നാൽ അറിയില്ല. പക്ഷെ  പുതപ്പ് ഇടുമ്പോ അതിനകത്തെ ചൂട് അതിനകത്ത് തന്നെ നിൽക്കുകയും, ചൂട് കൂടുകയും വിയർക്കാൻ തുടങ്ങുകയും, വീണ്ടും ചൂട് കൂടുകയും, മൊത്തത്തിൽ നമ്മൾ പുതപ്പ് വലിച്ചെറിയുന്ന സാഹചര്യത്തിലേയ്ക്കു പോകും. അതു പോലെ ഭൂമിയിൽ വരുന്ന സൂര്യപ്രകാശം  ഭൂമിയിൽ   തന്നെ തട്ടി തിരിച്ചു പോകും. പക്ഷെ ഈ കാർബൺഡയോക്സൈഡിന്റെ ആവരണം, കൂടി കൂടി വരുമ്പോ ചൂടി കൂടി കൂടി ഭൂമിയലിൽ തന്നെ നിൽക്കുന്നു. അതിൽ 1 ഡിഗ്രി തന്നെ  മാറിയാൽ  തന്നെ വളരെ വ്യത്യാസം ഉണ്ടാകും. അങ്ങനെ വരുന്ന ഒരു അവസ്ഥയാണ് മഞ്ഞുരുകയും സമുദ്രനിരപപിലെ വെള്ളത്തിന്റെ അവസ്ഥ കൂടുകയും ചെയ്യുക എന്നത്. 200 വര്ഷം കൊണ്ട് സമുദ്ര നിരപ്പ് ഏകദേശം .8 അടി, അതായത് 8 - 9 ഇഞ്ചോളം , ഉയർന്നു എന്നതാണ്, 12 ഇഞ്ചാടി 1 അടി. 8 ഇഞ്ചോളം ഉയര്ന്നു എന്നതാണ് കണക്ക്. അതിന്റെ തന്നെ മൂന്നിലൊന്നു ഭാഗം കഴിഞ്ഞ മൂന്നു വര്ഷം കൊണ്ടാണ്, ഉയർന്നിരിക്കുന്നത്. ഇത് വളരെ അപകടകരവുമാണ്.

ഗ്രീൻലാൻഡ് എന്നൊരു സ്ഥലമുണ്ട്. അതൊരു ദ്വീപാണ്. ഇന്ത്യയുടെപകുതി വിസ്തീർണ്ണമുള്ളൊരു ദ്വീപാണ്. അവിടെ കഴിഞ്ഞ 50-60 വർഷത്തിൽ അതായത് 1953 മുതലുള്ള വർഷത്തെ കാലാവസ്ഥ രേഖപ്പെടുത്തുന്നുണ്ട്. 70 വര്ഷം, . 70 വർഷത്തിൽ ആദ്യമായി അവിടെ മഴ പെയ്തു. മഴ പെയ്തു കഴിഞ്ഞപ്പോ അവിടത്തെ താപനില .38-.48 മറ്റോ ആയി ഉയര്ന്നു. അവിടെ സംഭവിക്കുന്നത് എന്താന്നു വച്ചാൽ അവിടെത്തെ മഞ്ഞുരുകി തുടങ്ങും. അന്ന് അവിടെ പെയ്ത 7-8 മണിക്കൂറത്തെ മഴയിൽ, 700 കോടി ടൺ മഴവെള്ളമാണ് അവിടെ വീഴ്ന്നത്. അതു കൊണ്ടാണ് ചൂട് ഇത്രയും കൂടിയത്. അവിടെത്തെ മൊത്തം മഞ്ഞു ഉരുകികഴിഞ്ഞാൽ ലോകം മൊത്തം കടലിലെ ജല നിരപ്പ് 7 മീറ്റര് ഉയരും എന്നാണ് പറയുന്നത്.

സാധാരണ നിലയിൽ 1.5 ഡിഗ്രി 2 ഡിഗ്രി ചൂട് ഉയര്ന്നു കഴിഞ്ഞാൽ, ലോകമെമ്പാടും 1 മീറ്റർ കടൽ നിരപ്പ് ഉയരും. അങ്ങനെ ഉയർന്നാൽ  നമ്മുടെ  കൊച്ചി ഉള്പ്പെടെ ഉള്ള നമ്മുടെ സമുദ്ര തീരത്തുള്ള പട്ടണങ്ങൾ സമുദ്രതീരത്തിനടിയിലാകും. ഇതൊക്കെ നമ്മെ കാത്തിരിക്കുന്ന വലിയ വലിയ ദുരന്തങ്ങളാണ്, ഇത് ഒഴിവാക്കാൻ നമ്മൾ ചെയ്യേണ്ടത്, കാർബൺ കത്തിക്കുന്നത്, കൽക്കരി കത്തിക്കുന്നത്, ഈ പെട്രോളിയം ഉല്പ്പനങ്ങൾ ഗ്യാസ് കത്തിക്കുന്നത് ഇങ്ങനെ ഉള്ള സാധനങ്ങളെല്ലാ പൂർണ്ണമായും ഒഴിവാക്കണം. ഗ്യാസ് കത്തിക്കുക എന്നത് അത് അടുക്കളയിൽ കത്തിക്കുന്നത് മാത്രമല്ല, അമേരിക്കയിലും മറ്റും ഹരിത വാതകങ്ങൾ ഏറ്റവും പുറത്തേയ്ക്ക് വരുന്നത് ട്രാൻസ്പോർട്ടേഷൻ വഴിയാണ്. 29 ശതമാനത്തോളം ട്രാൻസ്പോർട്ടേഷനിലൂടെ ആണ് വരുന്നത്. അതു പോലെ ഇലക്ട്രിസിറ്റി, ഉണ്ടാക്കാനായി ഒരുപാട് ഇന്ധനം നമ്മൾ കത്തിക്കുന്നുണ്ട്. പിന്നെ ചൂട് കൂടുമ്പാ നമ്മൾ സ്വാഭാവികമായിട്ടും നമ്മൾ ഇപ്പാ കൂടുതൽ എയർകണ്ടീഷനിലേയ്ക്ക് തിരിയുകയാണ്. എയർകണ്ടീഷനുകൾ പുറത്തേയ്ക്ക് വിടുന്നത് തന്നെ കുഴപ്പം പിടിച്ച വാതകങ്ങളെ ആണ്. ഓസോണ് പാളിക്ക് തുള വീഴ്ത്തുന്ന വാതകങ്ങളാണ് എയർകണ്ടീഷനുകളിൽ നിന്നും ഫ്രിഡ്ജി്ൽ നിന്നും, ഒക്കെ പുറത്തേക്ക് വരുന്നത്, ഇത് അനുസ്യൂതമായി തുടർന്നു കൊണ്ടിരിക്കുകയാണ്. ഒന്നും ചെയ്തില്ലാ എങ്കിലും ഈ നൂറ്റാണ്ട് അവസാനം ആകുമ്പോ ഇത് 2.5 ൽ എത്തും എന്നു പറയുന്ന കുറച്ചുപേരുണ്ട്, നാല് എത്തും എന്നു പറയുന്നവരുണ്ട്, എന്തായാലും ഇതിനെക്കുറിച്ച് ചർച്ച വന്നിട്ടുണ്ട്.

ചർച്ച വന്നു എന്നു പറയുമ്പോ അതിലെ തമാശ 40 വര്ഷം മുന്നേ ഇതേക്കുറിച്ച് ചർച്ചയേ ഇല്ലാരുന്നു. കാരണം നമ്മുടെ സൈലന്റ് വാലി പദ്ധതി വേണ്ടാന്നു വയ്ക്കുമ്പോ, അത് ഒരിക്കലും പാടില്ല, കാരണം അത് ജൈവ വൈവിദ്ധ്യത്തെ പൂർണ്മമായും തകർക്കുന്ന പദ്ധതി ആയിരുന്നു, അന്ന് അത് വേണ്ടാന്നു വ്ച്ചപ്പോ പകരം പറഞ്ഞത്, കൽക്കരി കൊണ്ടുള്ള താപനിലയം സ്ഥാപിക്കാമെന്നായിരുന്നു. കൽക്കരി കൊണ്ടുള്ള താപനിലയത്തിലെ മലീനീകരണമോ, അത് പുറത്തു വിടുന്ന കാർബൺഡയോക്സൈഡോ അന്ന് ആരും വലിയ വിഷയമായി കണ്ടിരുന്നില്ല. ഇത് അന്ന് ആഗോളതാപനത്തെകുറിച്ച് ആരും വലിയ കാര്യമായി കണ്ടിരുന്നതായി തോന്നുന്നില്ല.

എന്റെ രസകരമായ ഒരു അനുഭവം ചെറുപ്പത്തിൽ ഉണ്ടായത്, എന്റെ വീടിനടുത്ത് ഒരു മേസ്തിരി ഉണ്ടായിരുന്ന. ഗോപലൻ മേസ്തിരി എന്നൊരാൾ അദ്ദേഹം അവിടെ വന്ന് ജോലി ചെയ്തിരുന്ന ആളാണ്. കുട്ടനാട്ടിൽ നിന്ന. അദ്ദേഹം പറഞ്ഞാണ് ആദ്യമായി ഞാൻ ആഗോള താപനത്തെക്കുറിച്ച് കേൾക്കുന്നത് അദ്ദേഹം പറയുന്നത്, ആഗോള താപനത്തെ പറ്റിയല്ല, അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ചെറുപ്പതിതൽ കുട്ടനാട്ടിൽ 1 പറ നെല്ല് ഉണങ്ങാനിട്ടാൽ 4-5 ദിവസം കൊണ്ട് ഉണങ്ങുമായിരുന്നു. ഇപ്പോ  അത് ഉണങ്ങാൻ 1 ദിവസം മതി. രാവിലെ ഇട്ടാൽ വെകിട്ട് ആകുമ്പോ നെല്ല് ഉണങ്ങും, ഇത് അദദേഹം 1980 ആണ് പറയുന്നത്. ആളുകൾ പല കഥ പറയുന്ന കൂട്ടത്തിൽ ഇതും അതുപോലെ ഒന്ന് എന്ന മട്ടിൽ ഞാനും ചിരിച്ച് കളഞ്ഞു. പക്ഷെ ഇപ്പോ ആലോചിക്കുമ്പോ അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. താപനില കൂടിയത് സാധാരണ ആളുകൾ ശ്രദ്ധിച്ചിരുന്നു. കാരണം അതൊക്കെ അവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇപ്പോ ശാസ്ത്രജ്ഞൻമാർ ശ്രദ്ധിച്ചു തുടങ്ങി കാരണം വൻ ദുരന്തങ്ങൾ തുടങ്ങി.

ഈ ദുരന്തങ്ങൾ എല്ലാവരേയും ബാധിക്കും.ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ ആയിരിക്കും. ഇതിൽ നിന്ന് വരുന്നത് കുടി വെള്ളം ഇല്ലാതാകുക എന്നതാണ്. വിളനാശം ഉണ്ടാകുക, പ്രകൃതി ദുരന്തങ്ങള് ഉണ്ടാകുക, ചുഴലികാറ്റ് ഉണ്ടാകുക, മത്സ്യബന്ധം പോലുള്ള തടസ്സപ്പെടുക. ഭക്ഷണം ഇല്ലാതാകുക. ഇങ്ങനെ വരുമ്പോ ഇതിനായുള്ള കടിപിടിയിൽ ആദ്യം ഇരയാവുക സാധാരണക്കാരായ മനുഷ്യരാണ്. ഈ കാർബൺ കത്തിക്കുന്നത് ഈ ഇന്ധനം ഉപയോഗിക്കുന്നതും സാധാരണക്കാര്ക്ക് വേണ്ടിയല്ല, വളരെ വലിയ ജീവിത നിലവാരം ഉയർത്താനും വ്യവസായം വലുതാക്കി മെച്ചപ്പെട്ട അഭിവൃദ്ധി ഉണ്ടാക്കാനും ഒരു മെച്ചപ്പെട്ട ജീവിതശൈലി ഉണ്ടാക്കാനും ആണ്. ഞാനടക്കം നിങ്ങളടക്കം ഉള്ള ന്യൂനപക്ഷത്തിൽ പെട്ട ആളുകൾ ചെയ്തതാണ്. ഇപ്പോ ഇത് കേള്ക്കുന്നതും മൊബൈാൽ ഫോണിലൂടെ ആണല്ലോ, കഴിഞ്ഞ 1990 ൽ പോലും ഇവിടെ കംപ്യൂട്ടർ വ്യാപകമായിരുന്നില്ല. ഈ കംപ്യൂട്ടറിൽ നിന്നും, മൊബൈൽ ഫോണിൽ നിന്നും വരുന്ന താപനം മാത്രം, അതു പോലെ ഈസർവ്വറുകളിൽ നിന്നും, ലോകം മുഴുവൻ ഉള്ള സർവ്വറുകളുണ്ട്, ഡേറ്റാ സൂക്ഷിക്കാനായി  ഉണ്ട്. ഓരോ ഡേറ്റാ സൂക്ഷിക്കുമ്പോഴും അതിന്റെ പുറകിൽ  നിന്നു വരുന്ന ചൂട് അതിനെ കുറിച്ച് ആരും പറയുന്നില്ല. യൂദ്ധം ഉണ്ടാക്കുന്ന ചൂട്, ഇറാക്കിലും, ഉക്രയിനിലും ഉണ്ടായത്, പരീക്ഷണാർത്ഥം  ഓരോ രാജ്യവും പൊട്ടിക്കുന്ന ബോംബും റോക്കറും ഉണ്ടാക്കുന്നത്, ഇതൊക്കെ താപനില കൂട്ടുകയാണ്.

എന്നിട്ട് പറയുകയാണ് താപനില ഇപ്പോ പിടിച്ചു കെട്ടും, എന്ന്. എന്നിട്ട് കണക്കു വയ്ക്കുന്നു 2030 ആകുമ്പോ ഇത് 1.2 ഡിഗ്രിയിൽ നിർത്തും എന്ന്. 1.5 നു താഴെ നിർത്തും 205 ആകുമ്പോ ശരിയാകു. 2070 ആകുമ്പോ തിരിച്ച് പഴയ സ്ഥിതിയലേക്ക് അടുത്ത് പോകും. ഇതൊന്നുംസംഭവിക്കുമെന്ന് ഇപ്പോഴത്തെ ലക്ഷണത്തിൽ കാണുന്നില്ല. വളരെ ആത്മാർത്ഥമായി ആരും ഈ മേഖലയിൽ എന്തെങ്കിലും ചെയ്യുന്നതായി അറിയുന്നില്ല. വളരെ സാധാരണക്കാർ അല്ലാതെ. നമ്മുക്കും ഇതിൽ കുറെ കാര്യങ്ങൾ ചെയ്യാന് പറ്റും. അതിൽ ഒന്നാണ് മരം കുഴിച്ചു വയ്ക്കുക എന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പിന്നീട് ഒരിക്കൽ സംസാരിക്കാം. ഇതാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥാ വ്യതിയാനം എന്നു പറഞ്ഞാൽ ഈ കാർബൺ വാതകങ്ങൾ ഫോസിൽ എന്നിവ കൂടി മലീനീകരണം കൂടി അന്തരീക്ഷത്തിന്റെ ചൂട് വര്ദ്ധിക്കുകയും, അങ്ങനെ അതിലൂടെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും ആണ്.

ഇന്ന് ജൂൺ 22 മറ്റോ ആണ്. ഇടവപ്പാതി കഴിഞ്ഞ് മിഥുനം തുടങ്ങി. ശരിക്കും ഇടവപ്പാതി എന്നു പറയുന്നത് ജൂണിൽ തുടങ്ങേണ്ടതാണ്. ജൂൺ മുതൽ ചതച്ചു കുത്തി പെയ്യുന്ന മഴ, പിന്നെ തിരു മുറിയാതെ പെയ്യുന്ന തിരുവാതിര മഴ, തിരുവാതിര മഴയ്ക്ക് തിരു മുറിയാതെ പെയ്യുന്ന മഴ എന്നു പറയുന്നത്, വിളക്കിന്റെ തിരിയാണ് ഈ തിരു എന്നു പറയുന്നത്. വിലക്കിന്റെ തിരിക്ക് പണ്ട് നമ്പർ ആണ്, 14 നമ്പർ വീളക്ക് എന്നു പറയുന്നത് പ്രത്യേക തിരി ഇടുന്ന വിളക്ക് ആണ്. അന്ന് പറയുന്നത് പോലെ മഴ നൂൽ പോലെ നിർത്താതെ പെയ്യുന്ന കാലം ഉണ്ട്. അതാണ് നമ്മുടെ തിരുവാതിര ഞാറ്റുവേല. ആ സമയത്താണ് പണ്ട് കുരുമുളക് നട്ടിരുന്നത്. അതിനു  വേണ്ടിയാണ് യൂറോപ്യന്മാർ പണ്ട് വന്നത്. ഏതോ ഒരു യൂറോപ്യൻ സംഘം കുരുമുളകു വള്ളിയുമായി പോയപ്പോ രാജാവ് പറഞ്ഞു, അത് അവൻ കൊണ്ടു പോകട്ടെ തിരുവാതിര ഞാറ്റുവേല അവൻ കൊണ്ട് പോകാൻ പറ്റില്ലല്ലോ  എന്ന് . അത്ര അഭിമാനത്തോടെ നമ്മൾ പറഞ്ഞ തിരുവാതിര ഞാറ്റുവേലയും ഇടവപ്പാതിയും, തുലാവര്ഷവും എല്ലാം മൊത്തം തലകീഴായി മറിഞ്ഞു കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും തുടക്കം മാത്രമാണിത്. വൻ തോതിലുള്ള നാശവും ദുരന്തവുമാണ് നമ്മളെ കാത്തിരിക്കുന്നത്.

നമ്മക്കൊക്കെ ചെയ്യാവുന്നത് കഴിയുന്നതും ഇന്ധനങ്ങൾ ഒഴിവാക്കുകയും കൂടുതൽ മരങ്ങൾ വച്ചു പിടിപ്പിക്കുകയാണ്. കാരണം മരങ്ങൾ കാർബൺഡയോക്സൈഡ് അന്തരീക്ഷത്തിൽ നിന്ന് വലിച്ചെടുത്ത് കാർബൺ തടിയിൽസൂക്ഷിക്കുകയാണ്. തടിയിൽ സൂക്ഷിക്കുന്ന കാർബൺ തിരിച്ച് റിലീസ് ചെയ്യപ്പെടുന്നത് കത്തിക്കുമ്പോഴാണ്. മരം കൊണ്ട് വീടു വയ്ക്കുമ്പോ പോലും പ്രശ്നമി്ല്ല. മരം നിന്നാലും പ്രശ്നമില്ല അത് കാണുന്ന കാർബൺ വലിച്ചെടുക്കും. ഒരു സ്റ്റേജ് കഴിഞ്ഞാൽ വീട് വയ്ക്കാൻ  സിമന്റും  കമ്പിയും ഉപയോഗിക്കുന്നതിനേക്കാൾ, മലിനീകരണം കുറവ് ഇത്തരം സാധനങ്ങൾ ഉപയോഗിക്കുന്നതായിരിക്കും. ഇതേക്കുറിച്ച് കൂടുതൽ പഠിക്കേണ്ട  വിഷയമാണ്.  തുടക്കം എന്ന നിലയ്ക് താത്പര്യം ഉണ്ടാകാനായിട്ട് ഈ പറഞ്ഞ കാര്യങ്ങൾ സഹായിക്കുകയാണെങ്കിൽ വളരെ സന്തോഷം.