ഞാനിന്ന് ഒരു കുട്ടി മിയാവാക്കിയെ പരിചയപ്പെടുത്താം. കുട്ടി മിയാവാക്കിയുടെ പേര് പ്രണവ്. അയാളുടെ അച്ഛനും അമ്മയും എന്റെ സഹപ്രവർത്തകർ കൂടിയാണ്. പ്രണവ് ഒരു മിയാവാക്കി കാട് കണ്ടു. കണ്ടുകഴിഞ്ഞപ്പോൾ പ്രണവിന് ഒരു കാട് വയ്ക്കണമെന്ന് അഗ്രഹം തോന്നി. പ്രണവിന്റെ അച്ഛനമ്മമാർ അതിന് പിന്തുണ നല്കി. അങ്ങനെ വീടിന്റെ മുന്വശത്ത് നാലു സെന്റിൽ അവർ കാട് വച്ചു പിടിപ്പിച്ചു.

ഈ കാട്ടിൽ പച്ചക്കറി, പഴം അങ്ങനെയുള്ള ഇനത്തിൽപ്പെട്ട ചെടികളാണ് നട്ടു പിടിപ്പിച്ചിരിക്കുന്നത്. ഇത് വളരെ മനോഹരമായിട്ട് വളർന്നിട്ടുണ്ട്. ഏകദേശം ഒരു വർഷം കൊണ്ട് പലതും കായ്ച്ചു കഴിഞ്ഞു. പ്രണവ് തന്നെയാണ് അത് നോക്കുന്നത്. നടുന്നതിനേക്കാൾ ഉപരി അതിന്റെ പരിപാലനത്തിൽ ആ കുട്ടി കാണിക്കുന്ന ശ്രദ്ധയാണ് എന്നെ ആകർഷിച്ചത്. ഞാൻ ആ വീഡിയോ ഇവിടെ ഷെയർ ചെയ്യുകയാണ്.

ഇതു പോലെ ക്രൗഡ്ഫോറസ്റ്റിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരെങ്കിലും കാട് വെക്കുന്നുണ്ടെങ്കിൽ ദയവായി അതിന്റെ ഒരു വീഡിയോ അയച്ചു തരുക. അത് മറ്റുള്ളവരുമായിട്ട് പങ്കുവെക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. കേരളത്തിൽ സർക്കാർ തലത്തിലോ അല്ലെങ്കിൽ ഞങ്ങൾ നേരിട്ടോ വെക്കാവുന്ന കാടുകൾക്ക് ഒരുപാട് പരിമിതികൾ ഉണ്ട്. ഇതിപ്പോൾ എല്ലാ ആളുകളും സ്വന്തം നിലയ്ക്ക് കാട് വയ്ക്കുകയാണെങ്കിൽ കേരളം മുഴുവൻ നമുക്ക് മരംകൊണ്ട് നിറയ്ക്കാൻ പറ്റും. പ്രണവിന്റെ ഉദ്യമം അത്തരത്തിൽ ഒന്നാണ്. അതുപോലെ മറ്റു പ്രണവുമാർ ദയവായി അവരുടെ വീഡിയോ അയച്ച് തരിക, നമുക്ക് ആ വീഡിയോകൾ എല്ലാം പങ്കു വയ്ക്കാം.