സാങ്കേതികവിദ്യകളും പുതിയ ആശയങ്ങളും നമ്മൾ എപ്പോഴും ഒരു പുതിയ സ്ഥലത്ത് കേൾക്കുമ്പോ, അത് പരീക്ഷിച്ച്, ഒരാളിൽ നിന്ന മറ്റൊരാളിലേക്ക് കൈ മറിഞ്ഞ് വരുകയാണ് ചെയ്യുന്നത്. ഇപ്പോ പുതിയ കാലം ആയപ്പോ പുതിയ ആശയത്തിന് കോപ്പിറൈറ്റും, പേറ്റന്റും, മറ്റുമൊക്കെ വന്നപ്പോഴാണ് അതിന് നിയന്ത്രണം വന്നു തുടങ്ങിയത്. വ്യവസായ വിപ്ലവത്തോടെ പുതിയ
ആശയങ്ങൾ വികസിപ്പിച്ചെടുക്കാൻ ചിലവ് വന്നു തുടങ്ങി. പക്ഷെ ആ ആശയത്തിന്റെ കോപ്പിയടിക്കലിലൂടെയാണ് ലോകം മുഴുവൻ സാങ്കേതിക വിദ്യ വളർന്നതെന്നാണ് പറയുന്നത്. യൂറോപ്പിലുണ്ടായ വ്യവസായ വിപ്ലവത്തിന്റെ കാര്യങ്ങൾ അമേരിക്ക കോപ്പി അടിച്ചു. അമേരിക്കയിലുള്ള കാര്യങ്ങൾ ജപ്പാൻ കോപ്പിയടിച്ചു. ജപ്പാനിലുള്ള വികസിച്ച സാങ്കെതിക വിദ്യ കൊറിയ കോപ്പി അടിച്ചു. കൊറിയയിൽ
നിന്നത് തായ് വാൻ കോപ്പി അടിച്ചു. തായ് വാനിൽ നിന്ന ചൈന കോപ്പിയടിക്കുന്നു. ഇങ്ങനെയാണതിനെ പറയുന്നത്. നമ്മൾ കോപ്പിറൈറ്റ്
എന്നൊക്കെ പറയുമെങ്കിലും നമ്മുക്കറിയാം ചൈനീസ് ഫോണുകൾ എത്ര വിലകുറഞ്ഞു വരുന്നു എന്നുള്ളത്. ഇതിന്റെ സാങ്കേതിക വിദ്യയിൽ പേറ്റന്റും മറ്റും പൈസ ചിലവാക്കി അത്ര കാര്യമായി ചെയ്യാത്തതു കൊണ്ട്  കൂടി ആണ് അങ്ങനെ സാധിക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്.

ഞാനൊരു സാങ്കേതിക വിദ്യ കോപ്പി ചെയ്യാൻ ശ്രമിച്ചു, വളരെ മോശമായ രീതിയിലായി പോയി കാര്യങ്ങൾ. അതായത് ഞാനൊരു സാങ്കേതിക വിദ്യ കോപ്പി ചെയ്യാൻ ശ്രമിച്ചു, പക്ഷെ അത് ഫലവത്തായില്ല എന്നു മാത്രമല്ല തിരിച്ചടിക്കുകയും ചെയ്തു. അപ്പോഴാണ് ആശയങ്ങൾ കോപ്പി
അടിക്കുന്നതിനെ പറ്റിയുള്ള കാര്യങ്ങളെ പറ്റി ഒരു തോന്നൽ വരുന്നത്. അതു കൊണ്ട് ഞാനത് നിങ്ങളുമായി പങ്കു വയ്ക്കുകയാണ്. ഒരു പുതിയ ആശയം കേട്ട്  നടപ്പിലാക്കുമ്പോ അത് കൃത്യമായിട്ട് ചെയ്ത ആളിന്റെ ഉപദേശം, സ്വീകരിക്കാൻ കഴിയുന്നിടത്തോളം നോക്കണം, കാരണം ഇല്ലെങ്കിൽ വലിയ അബന്ധം പറ്റും.

ഞാൻ,കിളിമാനൂർ ഉള്ള എന്റെ സ്നേഹിതൻ അജിത് കുമാർ, ഐഎസ് ആർഓ ഉദ്യോഗസ്ഥനും മികച്ച എൻജിനീറിങ് തല ഉള്ള മനുഷ്യനും ആണ്. കാര്യങ്ങളെ കൃത്യമായി നോക്കി, അതിനെ കാലാവസ്ഥയെ പ്രകൃതിയെ സൂര്യനെ എല്ലാം നോക്കി, മരം കുഴിച്ചു വയ്ക്കുന്നതു പോലും സൂര്യൻ ഏതു ദിശയിൽ നിന്ന് എങ്ങോട്ട് പോകുന്നു എന്ന് നോക്കിയാണ് അദ്ദേഹം ചെയ്യുന്നത്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ ചെയ്യുന്ന ആൾ സോളാർ ടണൽ, സൂര്യന്റെ വെളിച്ചം കൊണ്ട് വെളിച്ചം ഉണ്ടാക്കുന്ന ടണൽ, അത് ചെയ്തു വച്ചു. ഇത് ഞാൻ പകർ ത്തി ചെയ്തു നോക്കി. ഇത് ഞാൻ നേരത്തെ നമ്മുടെ പങ്ക്തി ഞാൻ അവതരിപ്പിച്ചതാണ്. അദ്ദേഹം ചെയ്ത സോളാർ ടണൽ .പുറത്തു നിന്ന് ഒരു ടണൽ വഴി, വളരെ വ്യക്തമായി ഭംഗിയായി വെളിച്ചം അതും ഏറ്റവും അനുയോജ്യമായ സൂര്യന്റെ വെളിച്ചം ഇത് മുറിയിലെത്തിച്ചാണ്, അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടിൽ ലൈറ്റ് ചെയ്തിരിക്കുന്നത്. ഇതേ വിദ്യ ഞാനും പരീക്ഷിച്ചു നോക്കി. പരീക്ഷിച്ചപ്പോ അദ്ദേഹത്തെ കണ്സള്ട്ട് ചെയ്യാതെ ചെയ്തപ്പോ പറ്റിയത് എന്താന്നു വച്ചാൽ, എന്റെ വീട്ടിൽ വെളിച്ചം വന്നു അതോടൊപ്പം അസഹ്യമായ ചൂടും വന്നു. ഞാനിപ്പോ വച്ച പുതിയ വീട്ടിലാണ് ഇത് സംഭവിച്ചത്. എന്റെ സഹപ്രവർ ത്തകനായ അരവിന്ദ് കംപ്യൂട്ടർ എൻജിനീയർ ആയ അദ്ദേഹം ഇവിടെ വന്ന്, ആ മുറിയിൽ ചൂട് കൂടുതലാണ്. എനിക്കു തോന്നുന്നത് ആ കുഴൽ വഴി ചൂട് വരുന്നതാണെന്ന് തോന്നുന്നു എന്നു പറഞ്ഞു. അപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത് അതു വരെ ഞാനും നോക്കിയില്ല. പിറ്റേദിവസം ഒരു ചാക്ക് കൊണ്ട് അതിന്റെ മുകൾ വശം അടച്ചു കെട്ടി. അതോടെ മുറിക്കകത്തെ ചൂട് നിന്നു.

ഞാൻ ശ്രീ അജിത് കുമാറിനെ അതിനുശേഷം വിളിച്ചു. അദ്ദേഹം പറഞ്ഞത് നമ്മൾ ഇങ്ങനെ ഒരു വെളിച്ചം ഒരു കുഴൽ വഴി അകത്തേയ്ക്ക് വിടുമ്പോ, മിനിമം 10 അടി എങ്കിലും ദൈർഘ്യം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ വെളിച്ചത്തോടൊപ്പം ചൂടും അകത്തേയ്ക്ക് വരും. അതാണ് ഇവിടെ സംഭവിച്ചത്. അത് ഞാൻ അദ്ദേഹത്തോട് ചോദിച്ച് മനസ്സിലാക്കാൻ മിനക്കെട്ടില്ല എന്നതാണ് എന്റെ വിഷമം. ഇത്
നിങ്ങൾക്ക് പറ്റാതിരിക്കാനാണ് നിങ്ങളോട് പറയുന്നത്. ഇത് മാത്രമല്ല ഏതും, ഏത് സാങ്കേതിക വിദ്യ എവിടെ നിന്ന് ചെയ്യുമ്പോഴും അത് ചെയ്യുന്ന ആളിൽ നിന്ന് അത് കോപ്പി ചെയ്ത് അത് ചെയ്ത ആളിൽ നിന്ന് പൂർണ്ണമായും മനസ്സിലാക്കണം. ഇതിൽ വേറെ ഒരു കാര്യം ശ്രീ അജിത്കൂമാർ അദ്ദേഹത്തിന്റെ വീടിന്റെ പ്രത്യേക ഭാഗത്താണ് കുഴൽ വച്ചിരിക്കുന്നത്. ഈ കുഴലിലേക്ക് നേരിട്ട് സൂര്യപ്രകാശം വീഴുന്നേ ഇല്ല. ഞാൻ ചെയ്തിരിക്കുന്നത് വീടിന്റെ മധ്യത്തിലും, അതു പോലെ 12 മണി മുതൽ, വൈകിട്ട് ആറുമണി വരെ വെയിൽ വീഴുന്ന പോലെ ഉള്ള ഡൈറക്ഷനിലാണ്. രാവിലെ തന്നെ മുകൾ ഭാഗത്ത് വീഴും. ഉച്ച കഴിഞ്ഞാൽ താഴ് ഭാഗതത് വീഴും. അപ്പേ കുഴൽ ചൂട് പിടിക്കാനുള്ള
സാഹചര്യം നമ്മൾ തന്നെ ഉണ്ടാക്കി കൊടുത്തു. ആ വശത്ത് ഇത് ചെയ്യാൻ പാടില്ല. ഇതിന്റെ മറു വശം ആയിരുന്നെങ്കിൽ വീടിന്റെ തെക്കു
വശത്തായിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ല.

അപ്പോ ഏത് സാങ്കേതിക വിദ്യ ആണെങ്കിലും അത് മിയാവാക്കി ആണെങ്കിലും അദ്യം തന്നെ അത് നടപ്പിലാക്കുമ്പോ ആദ്യം തന്നെ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകളുമായി സംസാരിച്ച് പൂര്ണ്ണമായും സംസാരിച്ച് മനസ്സിലാക്കിയില്ലെങ്കിൽ അബദ്ധങ്ങൾ പറ്റാനുള്ള സാധ്യത ഉണ്ട്. എനിക്ക് പറ്റിയ അബദ്ധം നിങ്ങളോട് പറയുന്നത് എനിക്ക് പറ്റിയ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാനായിട്ടാണ്.