ക്രൗഡ് ഫോറസ്റ്റിംഗിന്റെ പുതിയ വീഡിയോയിൽ രണ്ടുപേരെ പരിചയപ്പെടുത്തുകയാണ്. മിഥുൻ, സഹോദരൻ മിലൻ. മിഥുൻ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓപ്റ്റോ ഇലക്ട്രോണിക്സിൽ എം.ടെക് കഴിഞ്ഞു. മിലൻ അഞ്ചാം ക്ലാസിൽ. ഇവരുടേത് ഒരു കൃഷികുടുംബമാണ്. അമ്മയാണ് വാഴകളെല്ലാം നട്ടുപിടിപ്പിച്ചിരിക്കുന്നത്. പാരമ്പര്യമായി കൃഷിയിൽ താൽപര്യമുള്ളവരാണ്. ചെലവ് കുറച്ച് മിയാവാക്കി വനം എങ്ങനെ ചെയ്യാമെന്ന് പലരും ചോദിക്കാറുണ്ട്. അവരോടെല്ലാം അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ് എന്നൊക്കെ പറയാറുണ്ട്. ഒരു ഊഹം വച്ച് പറയുന്നതാണ്. അല്ലാതെ എനിക്ക് ചെലവ് കുറഞ്ഞ മാർഗം പരീക്ഷിക്കാൻ സമയമില്ല, വയസ്സായി. ഇനി എത്രയും മരം വച്ച് പിടിപ്പിച്ചിട്ട് പോകുക എന്നുള്ളതാണ്. പക്ഷെ ഈ പുതിയ തലമുറ ഇതിൽ പരീക്ഷിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. മിഥുനെ ഇന്നാണ് ആദ്യമായി കാണുന്നത്. ഫോൺ വഴിയുള്ള ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മിഥുൻ സ്വയം ചില മാർഗങ്ങൾ കണ്ടുപിടിച്ചു. ഇത് നിങ്ങൾക്ക് പ്രയോജനപ്പെടാൻ സാധ്യതയുള്ളതാണ്. അതിനെക്കുറിച്ച് മിഥുൻ തന്നെ പറയും. വീടിനോട് ചേർന്ന് ഒരു സെന്റിലൊക്കെ കാട് വയ്ക്കുന്നവർ ഇവരുടെ രീതി പരീക്ഷിക്കാം. മിഥുനോടൊപ്പം മിലന്റെയും പരിശ്രമം ഇതിന് പിന്നിലുണ്ട്.

വെളിയിൽ നിന്നും ആളെ വിളിച്ചില്ലായിരുന്നോ ?

അല്ല. ആദ്യം കുറച്ച് ഭാഗം നമ്മൾ വെട്ടി. നാലടി കഴിഞ്ഞ് മെറ്റൽ കണ്ടു തുടങ്ങിയപ്പോൾ ബുദ്ധിമുട്ടായി. രണ്ട് ദിവസം ആളെ നിർത്തി.

കെട്ടിടം വയ്ക്കാനുള്ള കട്ടിയുള്ള കല്ലാണ് കാണുന്നത്. വളത്തിന്റെ കാര്യത്തിൽ ചെലവ് കുറയ്ക്കാൻ എന്ത് മാർഗമാണ് സ്വീകരിച്ചത്.

ചിന്തേര് വളരെ സുലഭമായി മില്ലിൽ നിന്നും കിട്ടാൻ സാധ്യതയുള്ള സാധനമാണ്. ഫ്രീയായിട്ട് തന്നെ കിട്ടും. ആദ്യം ഒരാൾക്ക് പൈസ കൊടുത്താണ് വാങ്ങിയിരുന്നത്. മഴക്കാലത്ത് ഉണക്കച്ചാണകം കിട്ടാൻ പ്രയാസമായിരിക്കും. അതുകൊണ്ട് പച്ച ചാണകം തന്നെ ചിന്തേരിനോടൊപ്പം ചേർത്ത് വളമാക്കിയെടുക്കാൻ പറ്റും.

കംപോസ്റ്റ് ഉണ്ടാക്കിയ പ്രോസസ് ഒന്ന് പറയാമോ?
കുറെ ടൈപ്പ് കംപോസ്റ്റുണ്ട്. വെർമികംപോസ്റ്റുണ്ട്. അതുപക്ഷെ മണ്ണിരകളെ കൊണ്ട് ചെയ്യിക്കുന്നതാണ്. നമ്മുടെ കൈയ്യിലിരിക്കുന്നത് ചിന്തേര് പൊടിയാണ്. ചിന്തേര് ഒരിക്കലും വെർമിക്കൽ വേസ്റ്റിൽ ചെയ്യാൻ പറ്റില്ല. വുഡ്ഡിന്റെ ഷേവിംഗ്സ് എങ്ങനെ കംപോസ്റ്റ് ചെയ്യാമെന്നാണ് നോക്കിയാണ് ഇതിനകത്തു വന്നത്. ആദ്യം കംപോസ്റ്റ് ചെയ്യാനല്ല നോക്കിയത്. അത് എങ്ങനെ കംപോസ്റ്റ് ആക്കാമെന്നാണ് നോക്കിയത്.

ചിന്തേരെങ്ങനെ കംപോസ്റ്റാക്കാമെന്ന ചിന്തയിലാണ് ഈ കംപോസ്റ്റിംഗിലേക്ക് വന്നതല്ലേ?
അതെയതെ.
കുഴിയൊന്നും എടുക്കണ്ടല്ലോ?
വേണ്ട. ഈ നെറ്റ് അഴിച്ച് അടുത്ത സ്ഥലത്തേക്ക് മാറ്റിവയ്ക്കുക.
അതുശരി. ആദ്യം ഇത് ഇവിടെ അല്ലായിരുന്നോ?
ഇതിപ്പോ ഇരുപതെണ്ണം അങ്ങോട്ടുമിങ്ങോട്ടും മാറ്റിക്കാണും.
ഇത് മാറ്റേണ്ടതുണ്ടോ?
മാറ്റേണ്ടതുണ്ട്. നമ്മൾ വിചാരിക്കും ഇതിങ്ങനെ ചൂടായിക്കൊണ്ടേയിരിക്കുമെന്ന്. അല്ല. ഇതൊരു അഞ്ചു ദിവസം കഴിയുമ്പോഴേക്കും ഇതിന്റെ ചൂടങ്ങ് കുറയും. വീണ്ടും ഇതിനെ 55, 65 ഡിഗ്രി സെൽഷ്യസിൽ ചൂട് നിലനിർത്താനാണ് നമ്മളിങ്ങനെ ചെയ്യുന്നത്. ആദ്യം ഇതിന്റെ എഡ്ജ് മൊത്തം അരിഞ്ഞരിഞ്ഞ് വേണം അടുത്തതിന്റെ നടുക്കിടാൻ. അപ്പോൾ നടുക്ക് ഭാഗം പിന്നെയും മുകളിൽ വരും. ഇങ്ങനെ സൈഡ് വശം മൊത്തം വെട്ടി വെട്ടി, അതാണ് നമ്മൾ ഇട്ടിട്ട് വരുന്നത്. ഫിൽ ചെയ്ത് വരുന്നത്.

മരം വെട്ടുന്ന ചില്ലകൾ ഈ പറയുന്ന രീതിയിലാണെങ്കിൽ നമുക്ക് പെട്ടെന്ന്..
മരം വെട്ടുന്ന ചില്ലകൾ ഒരുപാട് കട്ടിയുണ്ടാവാൻ പാടില്ല. കമ്പൊന്നും ഇട്ടുകഴിഞ്ഞാൽ ഡീകംപോസ് ആവില്ല.
തമിഴ്നാട്ടിൽ ഒരു മെഷീൻ ഇറങ്ങീട്ടുണ്ട്.
ഷെഡ് ചെയ്യുന്നത്. അത് ഞാൻ നോക്കിയിരുന്നു. അതുവച്ച് ചെയ്യാൻ പറ്റും. കട്ട് ചെയ്ത് ചെറിയ പീസാക്കി... അത് കുറച്ച് സമയം എടുക്കും. വലിപ്പം കൂട്ടണം. ഒരിക്കലും ചെറുതാക്കിയിടാൻ പാടില്ല. ഇത്രയും വലിപ്പമുണ്ടെങ്കിലേ പ്രയോജനമുള്ളൂ.
ഏതായാലും ഇത് നമ്മളൊന്ന് പരീക്ഷിച്ച് നോക്കുന്നുണ്ട്. പടിപടിയായിട്ട്.

ഇത് വലുതായിരുന്നു. ഇത് താഴ്ന്ന് താഴ്ന്നാണ് ഇത്രയുമായത്.

ഭയങ്കര വലിയ പൈൽ ആയിരുന്നു. അത് ഇതിൽ നെറ്റില്ലായിരുന്നു. നെറ്റിനു മുൻപ് ഏകദേശം ഈ ഒരു പൊക്കം ഉണ്ടായിരുന്നു.

അതായത് ഇത്രയുമുള്ള ഒരു പൈൽ ചെയ്യുന്നതിന് തുടങ്ങുന്ന സമയത്ത് ഇതിന്റെ വലിപ്പം കൂടുതലായിരിക്കണം. അല്ലേ ?
ആദ്യം നമ്മൾ ഇത് നെറ്റിനകത്തിട്ടല്ല ചെയ്യുന്നത്. ആദ്യം നമ്മളിത് കൂട്ടിയിടും. ഏകദേശം ഇരുപത്തഞ്ച് ദിവസം കഴിയുമ്പോൾ കറുത്തു തുടങ്ങും. അപ്പോൾ നെറ്റിനകത്തേക്ക് മാറ്റുന്നതായിരിക്കും നല്ലത്. ആദ്യം ഇതിനെ നെറ്റിനകത്താക്കണമെങ്കിൽ വലിപ്പമുള്ള നെറ്റ് വാങ്ങേണ്ടി വരും. ഒരു പാട് വലിപ്പമുള്ള നെറ്റ്.

രണ്ടാമത് ഇവിടെ ഇട്ടിട്ട് എടുത്ത് അപ്പുറത്തേക്ക് മാറ്റി. അപ്പോൾ നമ്മൾ ആ ഒരു സ്ഥലം കൂടെ മനസ്സിൽ കണ്ടിരിക്കണം.
ഇതിന് വെള്ളം ഒഴിച്ചു കൊടുക്കണം.
വെള്ളം ഒഴിക്കണോ ?
ആദ്യമൊരു ലെയർ ചിന്തേരു പൊടി ഇട്ടുകൊടുത്തു, പിന്നെ ചാണകം ഇട്ടു. എന്നിട്ട് വെള്ളം ഒഴിച്ച് ഒന്ന് നനക്കണം. പിന്നെ അടുത്ത ലെയർ. അങ്ങനെ അങ്ങനെ ചെയ്തെടുക്കണം.

ഇതിപ്പോൾ പറഞ്ഞില്ലായിരുന്നെങ്കിൽ ആ ഒരു സ്റ്റെപ്പ് മിസ് ചെയ്യുമായിരുന്നു. വേറെ എന്തെങ്കിലും ചെയ്യണോ ?
അതിനു ശേഷം ഓരോ തവണ മാറ്റുമ്പോഴും. ശരിക്കും പറഞ്ഞാ ഇത് കൈയ്യിലെടുത്ത് പിടിക്കുമ്പോൾ കൂട്ടി വരണം പക്ഷെ വെള്ളം വീഴാൻ പാടില്ല. വെള്ളം ഉണ്ടെങ്കിൽ ഒന്നും ഇല്ലാണ്ടാവും.

മനസ്സിലായി. ഈ മഴയൊക്കെ പെയ്തിട്ടും എങ്ങനെ മാനേജ് ചെയ്തു ?
ടാർപ്പായിടും. തുറന്ന് വയ്ക്കരുത്. മഴ പെയ്ത് കൂടുതൽ നനഞ്ഞുകഴിഞ്ഞാൽ പിന്നെ വളമാവില്ല.

അപ്പോൾ നമ്മളാദ്യം വെള്ളം തളിക്കണം. പിന്നെ ഒരു ടാർപ്പോളിന് കൊണ്ട് മൂടണം. ഞാനിത് ഫോണിലൂടെ സംസാരിച്ചപ്പോൾ എം.ടെക് കാരൻ ചാണകം ഉപയോഗിച്ച് കംപോസ്റ്റ് ഉണ്ടാക്കിയല്ലോ എന്ന് ആലോചിച്ചു. മിഥുനോട് സംസാരിക്കുമ്പോഴാണ്, അതിന്റെ ശാസ്ത്രം മനസ്സിലാക്കിയാണ് ചെയ്യുന്നത്.

ഈ കരിക്കിന് തൊണ്ട് മേടിച്ചിട്ട് എന്ത് ചെയ്യാനാണ് ?
മൂന്ന് മാസം മുമ്പ് വാങ്ങിയതാണ്. അന്ന് കിട്ടിയപ്പോൾ വാങ്ങി. ഇനി മഴയൊക്കെയല്ലേ, കൊറോണ ആയതുകൊണ്ട് കടകളൊന്നും ഇല്ല. ഒരാളുടെ വീട്ടിൽ പോയി ശേഖരിച്ചതാണ്. ഇതിന്റെ ഇരട്ടി ഉണ്ടായിരുന്നു. അതവിടെ കിടന്ന് ഉണങ്ങി.

ഇതിനെ രണ്ടായി തിരിച്ചാൽ മതിയായിരുന്നു. ഈ വലിയ തൊണ്ടിനെ വേർതിരിച്ചിട്ട് ചെറുതെല്ലാം അതിൽത്തന്നെ തട്ടിയിട്ട് വലുതെല്ലാം അതിന്റെ അടിയിലിട്ടാൽ മതിയായിരുന്നു.

അല്ല. ഇതിപ്പോഴാണ് മണ്ണെടുത്തത്. മൂന്ന് മാസം മുമ്പാണ് ഇത് വാങ്ങിയത്.

ഇനി ഇട്ടാലും മതി. മണ്ണിൽ ചേർന്നുകൊള്ളും. സമയമെടുക്കുമെന്നേയുള്ളൂ.
കുമ്മായം ചേർത്ത് ഇടാനാണ്. പിന്നെ സാറിന്റെ വീഡിയോ കണ്ടിട്ടാണ് മനസ്സിലായത്. ഏറ്റവും അടിയിൽ കുമ്മായം ചേർത്ത്.

നമ്മളന്ന് എടുത്തുകൊണ്ടു വന്ന പലതും ഈ റോഡ് സൈഡിൽ കിടന്ന അളിഞ്ഞ സാധനങ്ങളായിരുന്നു. അതിലെ അണുക്കളൊക്കെ പോകാനും, ചെടിക്ക് കേടുപറ്റാതിരിക്കാനും വേണ്ടിയാണ് കുമ്മായം കുറച്ച് വിതറിയത്. ചെടി കൂട്ടിലാക്കുന്ന പരിപാടിയൊക്കെ ചെയ്തോ?

ചെയ്തു.

എത്ര വരി വയ്ക്കാൻ പോകുന്നു ഇവിടെ?
മുപ്പത്തി ആറ്. നിശാഗന്ധി എന്ന ചെടി വാങ്ങി. നിശാഗന്ധിയുടെ മണം കാരണം ചുമന്ന കളറിലെ പറക്കുന്ന ഒരു ജീവി വന്നിട്ട് തണ്ടോടെ തിന്നുന്നു. പിന്നീട് അത് മാറ്റി കറിവേപ്പില നട്ടു, കുറേ ചെടികളെല്ലാം പോയി. പിന്നെ അഗ്രികൾച്ചർ ഓഫീസിൽ നിന്നും ബയോ നീമിന്റെ ഓയിൽ കിട്ടും. പത്ത് എം.എല്ലിനകത്ത് അഞ്ച് തുള്ളി സോപ്പ് ചേർത്ത് കലക്കി സ്പ്രേ ചെയ്യും.

മുപ്പത്തിയാറ് ചെടി വേണമെങ്കിൽ നമ്മളൊരു നാൽപത്തഞ്ച് ചെടി വയ്ക്കണം. എല്ലാറ്റിലും, നൂറു ശതമാനം കിട്ടുമെന്ന് വിചാരിക്കരുത്.
വളം കുറവാണ്. അതിന് വേണ്ടീട്ട് നമുക്ക് ജീവാമൃതം ഉപയോഗിക്കാൻ പറ്റും.

സുഭാഷ് പലേക്കറുടെ - നാടൻ പശുവിന്റെ ചാണകം, ശർക്കര, പയറ് അല്ലെങ്കിൽ കടല.
എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്.

എല്ലു പൊടി പറയുന്നില്ല.
ഞാനത് സ്വന്തം നിലയ്ക്ക് ചേർത്തതാണ്. പൊതയിടാനുള്ള കരിയില സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇതിന്റെ അർജന്റ് കണ്ട് അതെടുത്തിട്ടു.

ഇവിടെയിപ്പോ ഉണങ്ങിയ വാഴയില ഉണ്ടല്ലോ. എല്ലാം കൂടെ മുറിച്ചിടാം.
മുറിച്ചിടാം. അതിന്റെ കൂടെ മുളയുടെ ഇലയും നോക്കി വച്ചിട്ടുണ്ട്. അത് ഞാൻ പ്ലാൻ ചെയ്ത് വച്ചിരിക്കുകയാണ്.

ശരിക്കും പറഞ്ഞാൽ വീടുകളിൽ ചെയ്യുമ്പോൾ നമ്മൾ പ്ലാൻ ചെയ്ത് ചെയ്യണം. ഇതിന്റെ ഏറ്റവും വലിയ ഗുണം. ഏറ്റവും ചെറിയ സ്ഥലത്ത് കുറേ പേർക്ക് ഇത് ചെയ്യാൻ പറ്റും. നിങ്ങളുടെ മോഡൽ നല്ലതാണ്.

നമ്മൾ വീണ്ടും ഇവിടെ വന്നിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് ഇവിടെ വന്നിരുന്നു. ഇവർ ഇവിടെയെല്ലാം പ്ലാന്റ് ചെയ്യാൻ തയ്യാറാക്കി ഇട്ടിരിക്കുകയായിരുന്നു. ഇപ്പോഴെല്ലാം ഗംഭീരമായി പ്ലാന്റ് ചെയ്ത് റെഡിയാക്കീട്ടുണ്ട്. മൊത്തം ഒൻപത് സ്ക്വയർ മീറ്റർ, അഥവാ തൊണ്ണൂറ് സ്ക്വയർഫീറ്റ്. കാൽ സെന്റ്. ഇവിടെ എങ്ങനെയാണ് പ്ലാന്റ് ചെയ്യാൻ പോകുന്നതെന്ന് നോക്കാം.

ഇപ്പോൾ എത്ര ചെടിയാണ് നട്ടത്?
മുപ്പത്താറെണ്ണം നടാനാണ് പ്ലാൻ ചെയ്തത്. ഒരു സ്ക്വയർ മീറ്ററിൽ നാലെണ്ണം വച്ച്. നട്ടുവന്നപ്പോൾ ഇടക്ക് കുറച്ച് സ്ഥലം വന്നു. അവിടെ നാല് ചെടികൾ അധികമായി വച്ചു. ഇപ്പോൾ നാൽപതെണ്ണം ഉണ്ട്.

ഇപ്പോൾ വശങ്ങളിൽ കുറച്ച് ചില്ലകൾ നിൽപ്പുണ്ട്. ഇവിടെ വച്ച സമയത്ത് പൊട്ടി കിളിർത്തതാണ്. ക്രമേണ അതിനെ വെട്ടിവിട്ടാൽ മതി. ഈ കാണുന്ന ചില്ലകളൊക്കെ മുറിക്കുക. അപ്പോൾ ഒരു കമ്പായിട്ട് ഒരേ പൊക്കത്തിന് എല്ലാ ചെടികളും വളരും. അല്ലെങ്കിൽ ഒന്ന് രണ്ടെണ്ണം മേലോട്ട് പോകും. ഇതിനെല്ലാം കൂടെ എത്ര രൂപ ചെലവായിക്കാണും?
ചെടിയുടെ വില അടക്കം ഇരുപത് ഇരുപത്തഞ്ച് ആയിക്കാണും.

ഇരുപതിനായിരം രൂപ പരീക്ഷണത്തിനായി കൊടുത്തതിന്റെ ലോജിക്ക് എന്തായാരുന്നു?
ചെറുപ്പക്കാർ കൂടി കൃഷിയിലേക്ക് വരട്ടെ. യുവതലമുറ മണ്ണുമായിട്ട് ബന്ധപ്പെടുത്തണമല്ലോ. ഇരുപതിനായിരം രൂപ ഒന്നിച്ചല്ല കൊടുത്തത്. രണ്ട് മൂന്ന് മാസം കൊണ്ടാണ് കൊടുത്തത്. അതിന്റെ കൂടെ എല്ലാ കാര്യങ്ങളും മുന്നോട്ടു കൊണ്ടു പോകുകയും ചെയ്തു.

നമ്മളിപ്പോ മിഥുന്റെ കൈയ്യിൽ നിന്നും ഒരു ടെക്നോളജി പഠിച്ചു. ഓട്ടോ ഇലക്ട്രോണിക്സുകാരൻ നമ്മളെ കൃഷിരീതി പഠിപ്പിച്ചു. സാധാരണ ഈ ചെടികൾ ഹോർമോണിൽ മുക്കി വച്ചിട്ട് കമ്പുകളിൽ കിളിർപ്പിക്കാറുണ്ട്. അതിന് പകരം ഒരു മെത്തേഡ് ഇപ്പോ മിഥുൻ കാണിച്ചു തരുകയാണ്.

ഇതൊരു മൾബറിയുടെ തണ്ടാണ്. ഇതിൽ പെട്ടെന്ന് വേര് കളിർപ്പിക്കാനായി തണ്ടിൽ കുറച്ച് ഭാഗം തൊലി ചെത്തിക്കളയുക. എന്നിട്ട് ചെത്തിയ ഭാഗം കറ്റാർ വാഴയുടെ തണ്ടിൽ ജല്ലിലായി കുത്തിവെച്ച ശേഷം നട്ടുപിടിപ്പിക്കുക. അപ്പോൾ വേഗം വേരു കിളിർക്കും. അല്ലെങ്കിൽ കറ്റാർ വാഴയുടെ തണ്ടോടെ മണ്ണിലേക്ക് നട്ടുപിടിപ്പിക്കുക. വേര് പെട്ടെന്ന് കിളിർക്കും. കുറച്ച് നാൾ കഴിയുമ്പോൾ കറ്റാർവാഴ അഴുകി പൊയ്ക്കൊളും. വേര് ജല്ലിൽ പിടിച്ച് പുറത്തേക്ക് വരും.

ഇത് എവിടെന്നാണ് ഈ ആശയം കിട്ടിയത്?
ഇന്റർനെറ്റ് സഹായത്തോടെ.

എത്ര നാളായി ഇത് പരീക്ഷിക്കാൻ തുടങ്ങിയിട്ട്?
മൾബറിയുടെ തൈയ്യെല്ലാം അങ്ങനെയാണ് കിളിർപ്പിച്ചെടുത്തത്. പെട്ടെന്ന് തന്നെ വേരു പിടിക്കും.

മൾബറിയിലല്ലാതെ ഏതെങ്കിലും ചെടികളിൽ ഇത് നോക്കിയോ?
ഏത് ചെടികളിലും ഇത് പരീക്ഷിക്കാം. നമുക്ക് റൂട്ടിംഗ് ഹോർമോണിന് പകരമായിട്ട് ഇത് ചെയ്യാൻ സാധിക്കും.

മിലൻ എങ്ങനെയാണ് ഈ റോസയെ കിളിർപ്പിച്ചെടുത്തത്?
പഴത്തൊലി, ഉള്ളിയുടെ തൊലി, മുട്ടത്തോട്. ഇവ ഒരു ലിറ്റർ വെള്ളത്തിനകത്ത് ഇട്ട് വയ്ക്കുക. മൂന്ന് ദിവസം എയർ ടൈറ്റ് ആക്കി സൂക്ഷിക്കണം. മൂന്ന് ദിവസത്തിന് ശേഷം അതിനെ അരിച്ചെടുത്ത് വെള്ളം ഒരു ഗ്ലാസിലെടുത്ത് അതിൽ രണ്ടു ഗ്ലാസ് പച്ച വെള്ളം ചേർത്ത് ഇതിൽ ഒഴിച്ചു കൊടുത്താൽ മതി.

എവിടെന്നാ ഇത് പഠിച്ചത്?
യൂറ്റിയൂബിൽ കണ്ടതാ.
പരീക്ഷണം വിജയിച്ചോ?
വിജയിച്ചു.
എത്ര ദിവസം കഴിഞ്ഞാണ് ഈ മുളയൊക്കെ വന്നത്?
രണ്ട് മൂന്ന് ദിവസമെടുത്തു.
മൂന്ന് ദിവസത്തിനകം മുളവന്ന് തുടങ്ങും ?
മുള വന്നു തുടങ്ങി.
പഴത്തിന്റെ തൊലി ഉണക്കി പൊടിപ്പിച്ച് എടുത്തിട്ടുണ്ട്. ഇത് ചെടിക്കിടും.
കൃഷി പരിപാടി നോക്കുന്നുണ്ട്. ഇവിടെ ലോക്കൽ ആൾക്കാർ കളിയാക്കി കർഷകശ്രീ എന്ന് ആരോ പറഞ്ഞു. ശരിയാണോ?
ഉം
ശരിക്കുള്ള കർഷകശ്രീ അവാർഡ് വാങ്ങിക്കണം.

ഞാനിപ്പോൾ മിഥുനെ പരിചയപ്പെടുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം ഓപ്റ്റോ ഇലക്ട്രോണിക്സിൽ 10 പോയിന്റിൽ 8.5 പൊയിന്റിൽ ഗ്രേഡോടെ എം.ടെക് നേടിയ ആളാണ് മിഥുൻ. എന്നിട്ടദ്ദേഹം സ്വന്തം കൈ കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കുകയാണ്. ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥികൾ കുറച്ച് ഉഴപ്പാണെങ്കിൽ, അധ്യാപകർ പോയി ചാണകം വാരെടാ, കന്നുപൂട്ടാൻ പോടാ എന്നൊക്കെ പറയും. അന്നുമുതലേ ആ തൊഴിൽ മോശമാണെന്ന ധാരണ ഉണ്ടായിരുന്നു. ഇവിടെ എം.ടെക് കഴിഞ്ഞ ഒരാൾ സ്വന്തം നിലക്ക് കൈകൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കി, മിയാവാക്കി മാതൃക വച്ചതിലുള്ള ഒരു സന്തോഷം.

തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് നമ്മൾ പറയുന്നതല്ലാതെ പ്രായോഗികമായിട്ട് ഉപയോഗിക്കുന്ന ആളുകൾ കുറവാണ്. അതുകൊണ്ടാണ് മിഥുനെ പരിചയപ്പെടുത്താനുള്ള ഒരു കാരണം. രണ്ട് ഇവിടെ തൊണ്ണൂറ് സ്ക്വയർ ഫീറ്റ് സ്ഥലം അതായത് കാൽ സെന്റിൽ മിയാവാക്കി വനം വയ്ക്കാൻ അവർക്കു വന്ന ചെലവ് ഇരുപതിനായിരം രൂപയാണ്. മാനുവൽ ലേബറിന്റെ നല്ലൊരു ഭാഗം അവർ തന്നെ ചെയ്തു. അപ്പോൾ ഒരു സെന്റിന് എൺപതിനായിരം രൂപ ചെലവ് വന്നു. സ്വന്തമായിട്ട് ചെയ്യുമ്പോൾ. പലരും സ്വന്തമായിട്ട് ചെയ്യുമ്പോൾ എത്ര ചെലവ് വരുമെന്ന് ചോദിക്കാറുണ്ട്. ഇതിൽ തന്നെ അവർക്ക് കുറേ സാധനങ്ങൾ വെറുതെ കിട്ടി. കമ്പോസ്റ്റ് സ്വയം നിർമ്മിച്ചു. പൊതുസ്ഥലത്ത് ചെയ്യാനായിട്ട് ഇതിന് ചുറ്റും വേലി വേണം. ജലസേചന സൗകര്യം വേണം. ഇതെല്ലാം വരുമ്പോഴാണ് നമുക്ക് ഒരു സെന്റിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ ചെലവ് വരുന്നത്.

ഇതിപ്പോൾ കാൽ സെന്റ് സ്ഥലത്ത് ഇരുപതിനായിരം രൂപയ്ക്ക് ചെയ്യാൻ പറ്റി. ഇങ്ങനെ ചെയ്യുമ്പോൾ, ഇതിന്റെ ലാഭമെന്താണെന്ന് ചോദിക്കുന്നവരുണ്ട്. കാൽ സെന്റിൽ നാൽപത് ചെടികളാണ് ഇവിടെ വച്ചിരിക്കുന്നത്. ഇതിൽ ഇരുപത് മരങ്ങൾ നന്നായിട്ട് വളരുന്നെന്ന് വിചാരിക്കുക. ഈ ഇരുപത് മരങ്ങൾക്ക് കുറഞ്ഞത് ഒരു ചെടിക്ക് പത്ത് സ്ക്വയർ മീറ്റർ സ്ഥലമാണ് വിടുന്നത്. അല്ലെങ്കിൽ അഞ്ച് സ്ക്വയർ മീറ്റർ സ്ഥലമാണെങ്കിൽ പോലും ഇരുപത് ചെടികൾക്ക് രണ്ടര സെന്റ് സ്ഥലം വേണം. ഇവിടെ കാൽ സെന്റ് സ്ഥലത്താണ് ചെടികൾ നട്ടിരിക്കുന്നത്. സ്ഥലത്തിനുണ്ടാകുന്ന ലാഭം. രണ്ടാമത്തെ കാര്യം നമുക്ക് ഇഷ്ടമുളള പഴച്ചെടികൾ വയ്ക്കുകയാണ്. അതിൽ നിന്നും ഒരിക്കലും മറ്റു വിളവ് പ്രതീക്ഷിക്കരുത്. ഇതിന് നമുക്ക് വേണ്ട രീതിയിൽ പരിചരണം കൊടുക്കാൻ പറ്റിയാൽ, സാമാന്യം നല്ല വിളവുണ്ടാക്കിയെടുക്കാന് പറ്റും. സ്വന്തം വീട്ടിൽ ഇത് ചെയ്യുന്നതിനുള്ള സംതൃപ്തി ലഭിക്കും. അതിന് നമുക്ക് വിലയിടാനൊക്കില്ലല്ലോ. സ്വന്തമായിട്ട് ചെയ്യാൻ താൽപര്യമുള്ളവർക്ക് വേണ്ടിയാണ് ഈ മാതൃക അവതരിപ്പിച്ചത്.