• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. സമകാലികം
  3. ജപ്പാനിൽ അകിര മിയാവാക്കിയ്ക്കൊപ്പം

ജപ്പാനിൽ അകിര മിയാവാക്കിയ്ക്കൊപ്പം

എം. ആർ. ഹരിയും പ്രഫ. (ഡോ.) അകിര മിയാവാക്കിയും എം. ആർ. ഹരിയും പ്രഫ. (ഡോ.) അകിര മിയാവാക്കിയും

ഞങ്ങളുടെ ക്രൗഡ് ഫോറസ്റ്റിങ്ങ് പദ്ധതിയിൽ പ്രഫ. (ഡോ.) അകിര മിയാവാക്കിയുടെ സ്വാധീനം പറഞ്ഞറിയിക്കാവുന്നതിലും വലുതാണ്. ആവാസ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ വനവത്കരണ രീതികൾക്കും തദ്ദേശീയ ഇനം സസ്യങ്ങൾക്കുമുളള പ്രാധാന്യം വലുതാണ്. ഈ തത്വങ്ങൾ അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ സംരംഭവും രൂപകല്പ്പന ചെയ്തിട്ടുളളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ വ്യക്തിപരമായി കാണാനുളള അനുവാദം ലഭിച്ചത് വലിയൊരു ബഹുമതിയായി കണക്കാക്കുന്നു.

92 വയസായ അദ്ദേഹം ഇപ്പോൾ താമസിക്കുന്ന ജപ്പാനിലെ ഒഡാനോ എന്ന മനോഹരമായ സ്ഥലത്തു ചെന്നാണ് ഇൻവിസ് മൾട്ടിമീഡിയ എംഡിയായ എം. ആർ. ഹരി അദ്ദേഹത്തെ നേരിട്ടു കണ്ടത്. പ്രഫസർ ഞങ്ങളുടെ പ്രോജക്ടിനെ കുറിച്ച് സസൂക്ഷ്മം കേൾക്കുകയും സൂക്ഷ്മ വനങ്ങളുടെ വീഡിയോ ചിത്രങ്ങൾ കാണുകയും വിലപ്പെട്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. കൂടുതൽ തദ്ദേശീയ സസ്യങ്ങൾ തെരഞ്ഞെടുക്കാനും ഫലവൃക്ഷങ്ങൾ കൂടുതലായി വെയ്ക്കുന്നത് ഒഴിവാക്കാനും നിർദേശിച്ച അദ്ദേഹം ഇനിയും ധാരാളം തൈകൾ നട്ടുകൊണ്ടേയിരിക്കാൻ പ്രോത്സാഹിപ്പിച്ചു. ഈ പ്രായത്തിലും ഊർജ്ജസ്വലനായ പ്രഫ. മിയാവാക്കിയുടെ അഭിപ്രായത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാൻ പര്യാപ്തമായ ഏകവഴി വനവത്കരണം മാത്രമാണ്.

Posted Date 15-08-2019

  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis