• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. സമകാലികം
  3. പുളിയറക്കോണത്തെ മിയാവാക്കി കാട്ടിൽ ബംബിൾബീ

പുളിയറക്കോണത്തെ മിയാവാക്കി കാട്ടിൽ ബംബിൾബീ

പുളിയറക്കോണത്തെ മിയാവാക്കി കാട്ടിൽ ബംബിൾബീ പുളിയറക്കോണത്തെ മിയാവാക്കി കാട്ടിൽ ബംബിൾബീ

പുളിയറക്കോണത്തെ ആദ്യത്തെ മിയാവാക്കി കാട്ടിൽ ബീ കുടുംബത്തിലെ അംഗമായ ഷഡ്പദം ബംബിൾബീയെ കണ്ടെത്തി. ഉടലിലെ മഞ്ഞയും കറുപ്പും രോമങ്ങളുടെ നിരയാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ബംബിൾബീസിന്റെ തിരിച്ചറിഞ്ഞിട്ടുളള 250 ഇനങ്ങളിൽ 48 എണ്ണമാണ് ഇന്ത്യയിൽ കാണപ്പെടുന്നത്. കാട്ടുപൂക്കള് കുറഞ്ഞതും കീടനാശിനികളുടെ ഉപയോഗം വർദ്ധിച്ചതും ക്രമേണ ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവു വരുത്തി.

ഉയരം കൂടിയ സ്ഥലങ്ങളിൽ പരാഗണം നടത്തുന്ന ഏകവർഗം ബംബിൾബീ ആണ്. അതുകൊണ്ടുതന്നെ അത്തരം സ്ഥലങ്ങളിലെ ജൈവ ആവാസവ്യവസ്ഥ നിലനിർത്താൻ ഇവയുടെ സാന്നിദ്ധ്യം നിർണായകമാണ്. കോളനികളായി ജീവിക്കുന്ന ഇവ സമൂഹജീവികളാണ്. സെക്കന്റിൽ 130ൽ അധികം തവണ ചിറകടിക്കാൻ ഇവയ്ക്ക് കഴിയുമത്രെ.

Posted Date 31-08-2019

  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis