• ഹോം
  • മിയാവാക്കി-സാന്‍
  • മിയാവാക്കി മാതൃക
  • പരിശീലനം
  • പദ്ധതികള്‍
  • രജിസ്റ്റര്‍
English
  • English
  1. ഹോം
  2. സമകാലികം
  3. ഗുരുസ്ഥാനീയനും കാടുകളുടെ നാഥനുമായ പ്രഫ. മിയാവാക്കിക്ക് വിട

ഗുരുസ്ഥാനീയനും കാടുകളുടെ നാഥനുമായ പ്രഫ. മിയാവാക്കിക്ക് വിട

പ്രഫ. (ഡോ.)  അകിര മിയാവാക്കി (1928-2021) പ്രഫ. (ഡോ.) അകിര മിയാവാക്കിക്ക് വിട (1928-2021)
പ്രഫ. അകിര മിയാവാക്കി അദ്ദേഹത്തിന്റെ ടീമിനോടൊപ്പം പ്രഫ. അകിര മിയാവാക്കി അദ്ദേഹത്തിന്റെ ടീമിനോടൊപ്പം
എം. ആർ. ഹരിയും അകിര മിയാവാക്കിയും കേരളത്തിലെ മിയാവാക്കി കാടുകളെക്കുറിച്ച് ചർച്ച ചെയ്യുന്നു എം. ആർ. ഹരിയും അകിര മിയാവാക്കിയും കേരളത്തിലെ മിയാവാക്കി കാടുകളെക്കുറിച്ച് ചർച്ച ചെയ്യുന്നു
പ്രഫ. (ഡോ.)  അകിര മിയാവാക്കി  കേരളത്തിലെ മിയാവാക്കി കാടുകളെക്കുറി ച്ചുള്ള വീഡിയോകൾ കാണുന്നു പ്രഫ. (ഡോ.) അകിര മിയാവാക്കി കേരളത്തിലെ മിയാവാക്കി കാടുകളെക്കുറി ച്ചുള്ള വീഡിയോകൾ കാണുന്നു

ഇൻവിസ് മൾട്ടിമീഡിയ ക്രൗഡ്ഫോറസ്റ്റിങ്ങ് ടീം അത്യധികം വേദനയോടെ പ്രഫ. (ഡോ.) അകിര മിയാവാക്കിയുടെ വിയോഗവാർത്ത അറിയിക്കുന്നു.

കുറച്ചുകാലത്തെ അസുഖത്തെ തുടർന്ന് 93 ാമത്തെ വയസിൽ 2021 ജൂലൈ 16നാണ് അന്ത്യം സംഭവിച്ചത്. ജൂലൈ 23ന് അദ്ദേഹത്തിന്റെ കുടുംബം അന്തിമോപചാര ശുശ്രൂഷകൾ നടത്തും.

ക്രൗഡ് ഫോറസ്റ്റിങ്ങിന്റെ പ്രവർത്തനങ്ങൾക്ക് മുഖ്യമായും പ്രചോദനമേകിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളും ഉപദേശങ്ങളും ഞങ്ങൾക്ക് മാർഗദർശിയായി തുടരും. ഭൂമി കൂടുതൽ ഹരിതവും ആരോഗ്യകരവും സന്തോഷം നിറഞ്ഞതുമായി കാണാൻ, അതുവഴി വരുംതലമുറയ്ക്ക് പ്രകൃതിയുടെ ദാനങ്ങൾ അനുഭവിക്കാനാവണം എന്ന അദ്ദേഹത്തിന്റെ സ്വപ്നം നിറവേറാനായി പ്രവർത്തിക്കുക എന്നത് ഞങ്ങളുടെ പ്രതിജ്ഞയായി കാണുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുളള മനുഷ്യരാശിയുടെ പ്രയത്നത്തിന് പുതിയ മാനം നൽകിയ തന്റെ വനവത്കരണരീതിയെ കൂടുതൽ മികവുറ്റതാക്കാനുളള നിരന്തരമായ ശ്രമത്തിലായിരുന്നു അന്ത്യകാലം വരെ അദ്ദേഹം ചെലവഴിച്ചിരുന്നത്. പ്രഫ. മിയാവാക്കിയുടെ 92 ാം ജന്മദിനത്തിന് തിരുവനന്തപുരത്തെ ചാല സ്കൂളിൽ സംഘടിപ്പിച്ച വനവത്കരണ പരിപാടിയിൽ അദ്ദേഹം ഓൺലൈനായി പങ്കെടുത്ത് നേതൃത്വം വഹിച്ചിരുന്നു. അദ്ദേഹത്തിനു ക്രൗഡ് ഫോറസ്റ്റിങ്ങ് ഒരുക്കിയ ജന്മദിന സമ്മാനമായിരുന്നു ആ വനവത്കരണ പരിപാടി. ദൗർഭാഗ്യവശാൽ അതുതന്നെയായിരുന്നു അദ്ദേഹം പങ്കെടുത്ത ഒടുവിലത്തെ ഓൺലൈൻ പൊതുപരിപാടിയും.

വിനാശകരമായ പരിസ്ഥിതി മലിനീകരണങ്ങൾക്കെതിരായുളള പോരാട്ടങ്ങളിൽ മാതൃകയാക്കാവുന്ന ഒന്നായി അദ്ദേഹം സൃഷ്ടിച്ച കാടുകൾ നാളെ നിലകൊളളുമെന്നത് ഉറപ്പാണ്. അങ്ങനെ ഭാവിതലമുറകളിലേക്ക് വരെ നീളുന്ന ശാശ്വതമായ ഒരുറപ്പ് കൂടിയായി മാറുകയാണ് ആ കാടുകൾ. ഭൂമിയ്ക്കു വേണ്ടി നിലകൊളളാൻ ഞങ്ങൾക്കു പ്രോത്സാഹനവും പിന്തുണയുമായിരുന്ന ആ മഹാത്മാവിനു സാദരം ഹൃദയാഞ്ജലികൾ അർപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Posted Date 02-08-2021

  • ചോദ്യോത്തരങ്ങള്‍
  • ചെടികളുടെ പട്ടിക
  • ആദ്യ പദ്ധതി
  • സമകാലികം
  • മീഡിയ
  • ഞങ്ങളെ കുറിച്ച്‌
  • വനവത്‌കരണം
  • ഫോട്ടോ ഗാലറി
  • വീഡിയോ ഗാലറി
  • Sitemap
  • Contact Us

© 2022 Culture Shoppe Pvt. Ltd. All right reserved | Developed and Maintained by Invis