നമ്മൾ വനവൽക്കരണത്തിൽ താത്പര്യത്തിൽ, മിയാവാക്കി വനം തനിയെ വച്ചു പിടിപ്പിക്കാൻ മുന്നോട്ടു വന്ന കുറെ ആൾക്കാർ കേരളത്തിൽ ഉണ്ട്. അതിൽ ഒന്നു രണ്ടു പേരെ ഇടയ്ക്ക് പരിചയപ്പെടുന്നത് സന്തോഷം ഉള്ള കാര്യം ആണ്.

ശ്രീ ഹരികുമാർ, അദ്ദേഹം ഒരു കംപ്യൂട്ടർ എഞ്ചിനീയർ  ആണ്. കോഴിക്കാട് എൻ ഐറ്റിയിൽ നിന്നും ബിടെക് എടുത്തു. മദ്രാസ് ഐഐറ്റിയലിൽ നിന്ന് എംടെക് എടുത്തു. ഐഎസ്ആർഒ യിലെ ഉദ്യോഗസ്ഥനാണ്. അദ്ദേഹം വളർന്നത് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള പുത്തൻ തെരുവിലെ അഗ്രഹാരത്തിലാണ്. അവിടെ ആയിരുന്നു ചെറുപ്പകാലം. അവിടെ നിന്ന് അദ്ദേഹത്തിന്റെ അച്ഛൻ റിസർവ്വ്  ബാങ്കിലാണ്. പലയിടത്തും പോയി എറണാകുളത്തിൽ അദ്ദേഹത്തിന് ഒരു വീട് ഉണ്ടായിരുന്നു അച്ഛൻ താമസിക്കുന്ന വീട്, അവിടെ ആണ് അച്ഛൻ താമസിക്കുന്നത്, അവിടെ കൃഷിയൊക്കെ ചെറുപ്പത്തിൽ ചെയ്ത് പരിചയമുണ്ടെന്നാണ് പറയുന്നത്. ബാക്കി അദ്ദേഹം പറയുന്നത് കേൾക്കാം.

കൃഷിയിൽ താത്പര്യം വന്നത് എറണാകുളത്ത് നിന്നാണോ.

അതെ.

അവിടെ എത്ര സെന്റ് സ്ഥലം ഉണ്ടായിരുന്നു.

8 സെന്റും വീടും.

ആരൊക്കെയുണ്ടായിരുന്നു വീട്ടിൽ, അവിടെ ഞാനും, അച്ഛനും, അമ്മ, അച്ഛന്റെ അമ്മ, ഞങ്ങൾ കുട്ടികൾ, അച്ഛനും അമ്മയും ജോലി കഴിഞ്ഞു വരുമ്പോ വൈകും. ഞങ്ങൾ സ്കൂളിൽ നിന്നും നേരത്തെ എത്തും. ഞങ്ങൾക്ക് സഹായത്തിന് ഒരു സെർവെൻറ് ഉണ്ടായിരുന്നു വീട്ടിൽ. ഞാനും സഹോദരിയും അമ്മൂമ്മയും പിന്നെ ആ സെർവെന്റും കൂടെ ആയിരുന്നു കൃഷി. ഞങ്ങളുടെ അപ്പുറത്ത് ഒരു പറമ്പ് ഉണ്ടായിരുന്നു. അത് അച്ഛന്റെ ഒരു ഫ്രണ്ടിന്റെ ആയിരുന്നു. അതും പുള്ള വെറുതെ ഇട്ടിരിക്കുകയായിരുന്നു. നമ്മുക്കത് പരിപാലനം ചെയ്യാനുള്ള ഒരു ഇത് ഉണ്ട്. ഞങ്ങളെല്ലാം കൂടി ആ ഏരിയ മുഴുവൻ കൃഷി ചെയ്യും.

എന്താ കൃഷി ചെയ്യുന്നത്. ഞങ്ങൾക്ക് എല്ലാ കിട്ടിയിട്ടുണ്ട്. പയർ നല്ലവണ്ണം കിട്ടും. അവിടത്തെ മണ്ണ് വളരെ നല്ലതായിരുന്നു. എന്ത് ഇട്ടാലും പൊന്ന് വിളയുന്ന മണ്ണ് എന്നു പറയുന്ന പോലെ ഉള്ളതായിരുന്നു. ഇവിടത്തെ വച്ചു നോക്കുമ്പോ നല്ലതായിരുന്നു. പയറു കിട്ടുമായിരുന്നു. പടവലം, ചീര എല്ലാം കപ്പലണ്ടി വരെ വളർത്തിയിരുന്നു. നിലക്കടല. കപ്പലണ്ടിയും നിലക്കടലയും തമ്മിൽ വ്യത്യാസം ഉണ്ട്. കപ്പലണ്ടി കാഷ്യു ആണ്. ഇവിടെ കപ്പലണ്ടി എന്നു പറഞ്ഞാൽ നിലക്കടല ആണ്. നിലക്കടല പക്ഷെ പീ നട്ട് ആണ്. പോർച്ചുഗീസുകാർ, പറങ്കികൾ, കപ്പലിൽ കൊണ്ടു വന്ന പറങ്കി അണ്ടി അല്ലെങ്കിൽ കപ്പലണ്ടി എന്ന പേരിൽ. വലിയ ചുമന്ന മുളകിന് കപ്പൽ മുളക് എന്നാണ് പറയുന്നത്. പറങ്കി എന്നും പറയും. ഇവിടെ എങ്ങനെയോ തിരിഞ്ഞു പോയി. വന്ന കാലത്ത് വലിയ പ്രശ്നം ആയിരുന്നു. കപ്പലണ്ടി മേടിച്ചില്ലേ എന്നു ചോദിക്കും. നമുക്ക് കപ്പലണ്ടി എന്നു പറയുന്നത് കാഷ്യു ആണ് വിലയുള്ളത്. ഇവിടെ വണ്ടിയിൽ ഉന്തി നടക്കുന്ന നിലക്കടല എന്ന സാധനം ആണ്.

ഇവിടെ വന്നപ്പോൾ ഉള്ള പ്രത്യേകത, താങ്കൾ ആദ്യം വീട് വാങ്ങി, പിന്നെ ഇപ്പുറത്തെ സ്ഥലം വാങ്ങി. പൊട്ടകാവളം എന്നു പറഞ്ഞ ഈ മരം ഉണ്ടല്ലോ അത് ഞാൻ നാല് മാസം മുൻപ് ആണ് പരിചയപ്പെടുന്നത്. കണിയാപുരത്ത് സുനിൽ എന്ന വൈദ്യൻ അദ്ദേഹത്തിന്റെ പറമ്പിൽ ഇത് നിൽപ്പുണ്ടായിരുന്നു. അദ്ദേഹം വൈദ്യശാല ഇട്ട പറമ്പിൽ ഇത് നിൽപ്പുണ്ടായിരുന്നു. ഇതിൽ ഓറഞ്ച് നിറത്തിലുള്ള മനോഹരമായ കായ വരും. എന്റെ കൂടെ ഉള്ള ചെറിയാൻ മാത്യു ആണ് ഇത് കാണുന്ന മാത്രയിൽ പൊട്ടകാവളം എന്നു പറയുന്നത്. അത് കഴിഞ്ഞ് കായ വരുന്ന സമയത്ത് ഞാൻ അവിടെ ചെന്ന് കായ ശേഖരിച്ചു. വിത്ത് കൊണ്ട് വന്നു. വേറെ ഒന്നിനും ഉപയോഗിക്കാനാകില്ല. മരുന്നിന് ഉപേയാഗിക്കുമോ എന്ന് അറിയില്ല. മൂന്നാമത്തെ തവണ ഞാനവിടെ ചെല്ലുമ്പോ ആ ചെടി അവിടെ ഇല്ല. അതു പ്രതേകിച്ചു പ്രയോജനം ഇല്ലാത്ത ചെടി ആണെന്നു പറഞ്ഞ് അതിന്റെ ഉടമസ്ഥൻ അതിനെ ചുവടോടെ വെട്ടി കളഞ്ഞു. ഇതൊക്കെ ആരും നിലനിർത്താത്ത സാധനം ആണ്. ഇവിടെ ഉള്ള 1-2 മരം ആരും നിർത്താത്ത മരങ്ങളാണ്. ഒന്ന് ഈ കാവളം. രണ്ട് ആ കറ വേങ്ങ. അത് ആദ്യമായിട്ടാണ് കാണുന്നത് തന്നെ. പിന്നെ വട്ട. എന്തിനാണ് ഇത്ര വലിയ വട്ട. ഇത് ഒടിഞ്ഞു വീഴിലെ, എന്നൊക്കെ ആളുകൾ ചോദിക്കും. കൃഷി ചെയ്യുന്ന ആളുകൾക്ക് പ്രയോജനം ഇല്ലാത്ത മരങ്ങളെപറ്റി ആലോചിക്കാനേ കഴിയില്ല. താങ്കൾക്ക് എങ്ങനെ ആണ് ഇങ്ങനെ മാറി ചിന്തിക്കാനായാത്. സാർ പറഞ്ഞ പോലെ ഞാൻ ഈ വസ്തു ആദ്യം വാങ്ങി. അന്ന് ഇത് ഉള്ളിലോട്ടു ഉള്ള വസ്തു ആണ്. ഞാൻ വാങ്ങിയത് 2005 ൽ ആണ്. അന്ന് ഇവിടെ മുഴുവൻ കാടാണ്. എനിക്ക് ഈ വഴിയും 5 സെന്റുമേ ഉള്ളു. ഇവിടെ മുഴുവൻ മരങ്ങളായിരുന്നു, കൂടതുൽ വട്ട മരങ്ങളായിരുന്നു നിന്നിരുന്നത്. ഞങ്ങളിവിടെ വീട് വച്ച് താമസം ആയതു മുതൽ കാട്ടിൽ താമസിക്കുന്ന ഒരു ബെനിഫിറ്റ് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ഇവിടെ ചുട്ടു പൊള്ളുന്ന വെയിലിൽ പോലും എസിയുടെ ഒരു ആവശ്യവും വന്നിട്ടില്ല. വെള്ളത്തിനൊന്നു ഒരു പ്രശ്നവും ഇല്ല. കിണറ്റിലൊക്കെ വെള്ളമുണ്ട്. സിറ്റിയിൽ നിന്ന ബൈക്കിൽ വരുകയാണെങ്കിൽ ഈ ഏരിയ വരുമ്പോ നല്ലൊരു തണുപ്പ് ഫീൽ ചെയ്യാറുണ്ട്. അതു കാരണം മരത്തിനോട് വല്ലാത്ത അറ്റാച്ച്മെന്റ് വന്നു തുടങ്ങി. അതാണ് ഇതൊന്നും മുറിക്കാത്തത്. വരുന്നവരെല്ലാം പറയും ഇത് വേസ്റ്റ് മരങ്ങളാണ്, ഇവിടെ വേറെ വല്ലതും ചെയ്തു കൂടെ എന്ന്.

എത്ര വർഷമായി ഇത് മേടിച്ചിട്ട്.

2 വർഷമേ ആയുള്ളു.

സാധാരണ മേടിക്കുമ്പോ ഇവിടെ വീട് വച്ചു കൂടെ എന്ന് ചോദിക്കില്ലേ, അതെ അങ്ങനെയാണ് എല്ലാവരും ചോദിച്ചത്. പിന്നീട്, എന്താന്നു വച്ചാൽ ഡെവലപ്പ്മെന്റിന്റെ ഭാഗമായി എല്ലാ മരവും പോയി. അപ്പോ അതിന്റെ വ്യത്യാസം പെട്ടെന്ന് തന്നെ ഫീൽ ചെയ്തു. അവിടെയും വേറെ മരങ്ങൾ ഉണ്ടായിരുന്നു. അവിടെയും വേറെ ഡവലപ്പർ വാങ്ങി അതും അവിടെയും മൊട്ടയായി. പിന്നെ കാറ്റിന്റെ വിഷയം ഉണ്ടായി. ഡീ ഫോറസ്റ്റേന്, അതിന്റെ ഗ്രാവിറ്റി പിന്നെ ആണ് മനസ്സിലാക്കുന്നത്. ഈ മരം കാറ്റിൽ പേടിക്കണ്ട. ഫുൾ ബാരിയർ ട്രീസ് ഉണ്ടായിരുന്നു. ഇപ്പോ ഇത് ആട്ടമാണ്. കുറച്ച് ശിഖരം അരിഞ്ഞ് നിർത്തിയിട്ടുണ്ട്. എന്ത് മരമെന്ന് ആർക്കും അറിയില്ല. അരിയാൻ വിളിച്ച ആളാണ് പറഞ്ഞത്, ഇത് കറവേങ്ങ ആണെന്ന്. അതു വരെ അറിയില്ലായിരുന്നു. എന്ത് മരമാണെന്ന്.

പക്ഷികൾക്കൊക്കെ വലിയ ഇഷ്ടം ആണ്. വൈകിട്ട് അതിൽ ചേക്കേറും. അതിനു പറ്റിയ ഇലയുള്ള മരമാണ്. തളിരില വരുമ്പോ അത് ടെറസ്സിൽ നിന്ന് കാണാൻ രസമാണ്. അതിന്റെ കായ ഞാൻ കണ്ടിട്ടില്ല.

പൊട്ട കാവളവും കാണാനുള്ള ഭംഗി മാത്രമേ ഉള്ളു. പുറത്ത് ചുമപ്പ് ആയിരിക്കും. പൂക്കളേക്കാൾ കായ ആണ് ഭംഗി.

അച്ഛന് വലിയ ഇഷ്ടമാണ് മരം അതാണ് ഇതിനെ നിർത്തിയിരിക്കുന്നത്. അച്ഛൻ എറണാകുളത്ത് നിന്ന് പറയും ഇത് കായ്ക്കുമ്പോ ഇതിന്റെ ഫോട്ടോ എടുത്ത് അയക്കണം എന്ന്.

കറ വേങ്ങയ്ക്ക് തളിർ വരും. ഒരു സീസണിൽ പുറത്ത് നല്ല ചുമപ്പ് ആണ്. പുറത്ത് നിന്ന് കാണാൻ നല്ല ഭംഗി ആണ്. തെരളി ഇലയും ചുമപ്പു വരുമ്പോ കാണാൻ ഭംഗി ആണ്. ഞാൻ പാറയ്ക്ക് മുകളിൽ നിൽക്കുന്ന മരുത് നേരത്തെ കണ്ടു. വെള്ളയും ചുമപ്പുമായി. നാങ്കൊക്കെ. തളിരില വരുമ്പോ നല്ല ഭംഗി ആണ്. ചമുന്ന ഇല നല്ല രസമാണ്. ഇത്രയും വലിയ വഴന സിറ്റിയിലെങ്ങും ഇല്ല. വഴനയെ ആളുകൾ അന്വേഷിക്കുന്നത് ആറ്റുകാൽ പൊങ്കാല വരുമ്പോ തെരളി ഉണ്ടാക്കാനായിട്ട് ആണ്. അത് കഴിഞ്ഞാൽ ആർക്കും അത് വേണ്ട സ്വന്തംപറമ്പിലും അത് വേണ്ട.

ഇതിനെ അടിച്ചു വാരി കളയുമ്പോ തന്നെ നല്ല മണമാണ്.

ഇതിൻ വേറെ ഒരു സംഗതി ഉണ്ട്. ഇത് ശരിക്കും ഉപയോഗിക്കുന്നത് കറുവാപട്ടയ്ക്കകത്ത് മായം ചേർക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഞാനിത് ശ്രദ്ധിക്കുന്നത് അച്ഛന്റെ പെങ്ങളുടെ വീട്ടിൽ ഒരു വഴന വെട്ടി. വലുതായി പൂത്തത്. വെട്ടിയിട്ട് വിറകാക്കി.ഈ വിറക് കത്തിക്കുമ്പോ നല്ല മണമാണ്. ഒരു സെന്റട് കിച്ചൺ ആയി മാറും അപ്പോ.

ഇവിടെ മരങ്ങളൊക്കെ  പോയപ്പോ അതിന്റെ വിഷമത്തിൽ എന്ത് ചെയ്യണം എന്നു ചിന്തിച്ചു. അപ്പുറത് നിൽക്കുന്ന മരങ്ങളും പോയി. നമ്മുക്ക് എന്ത് ചെയ്യാനാകും എന്ന് ചിന്തിച്ചപ്പോഴാണ്, സാറിന്റെ വീഡിയോസ് യാദൃശ്ചികമായി കണ്ടത്. കേരളത്തിൽ അത് പ്രായോഗികമാണ് എന്നു കണ്ടു. അതിന്റെ പ്രൂഫ് കണ്ടപ്പോ എന്തെങ്കിലും ചെയ്യാൻ പറ്റും എന്നൊരു വിശ്വാസം വന്നു. അങ്ങനെയാണ് ഇത് സ്റ്റാര്ട്ട് ചെയ്യുന്നത്.

ഇതിപ്പോ 6 മാസം ആയി. ഇപ്പോ പ്രൂണിംഗ് കഴിഞ്ഞിട്ട് രണ്ടാഴ്ച് ആയതേ ഉള്ളു.

ചില്ലകൾ ചുവട്ടിൽ കിടക്കുന്നു. ഇതിന്റെ കൂടെ വച്ച മിയാവാക്കി നാലിരിട്ടി വളർന്നിട്ടുണ്ട്.

മലവേപ്പാണ് ആ വലുത്. അതൊന്ന് വെട്ടി വിടേണ്ടി വരും. ചില മരങ്ങൾ മാത്രമായി വലുതായാലും പ്രശ്നമാണ്. താഴെ ഉള്ള മരങ്ങളെ അത് തടയും. എനിക്കിവിടെ വച്ചത് കണ്ടതിൽ ഇല്ലാത്തയായി തോന്നിയത് അശോകമാണ്.

അശോകത്തിന്റെ തൈ കുറെ അന്വേഷിച്ചു കിട്ടുന്നില്ല.

അവിടെ ഉണ്ട്. ഞാൻ തരാം. വലിയ അശോകം തന്നെ വയ്ക്കാം. പിന്നെ വീടിന് അടുത്ത് അല്ലേ, വലിയ ആര്യ വേപ്പ് വയ്കകാം. ആലിനെക്കാൾ കൂടുതൽ വായു ശുദ്ധീകരിക്കുന്നത് ആര്യവേപ്പാണെന്നാണ് പറയുന്നത്. ആര്യവേപ്പ് വളര്ന്നു കിട്ടാൻ പാടാണ്. അവിടെ മുന്നടി ആയ തൈ ഉണ്ട്. മൂന്നടി ആകാൻ അതിനെ ഒരു കൊല്ലം നോക്കണം. വിയ തൈ നേഴ്സറിക്കാർ വിൽക്കാത്തത്, മേടിക്കാൻ ചെല്ലുന്നവർ 30 രൂപയുടെ തൈ ആണ് ചോദിക്കുന്നത്. ഒരാൾ 1 ചെടി 1 വർഷം വളർത്തിയിട്ട് അതിന് 300-400 എങ്കിലും കിട്ടിയില്ലെങ്കിൽ കോസ്റ്റ് തിരിച്ചു കിട്ടില്ല. നൂറ് ആര്യവേപ്പ് വച്ചാൽ 60 എണ്ണമായിരിക്കും പിടിച്ചു വരുക. 60 എണ്ണത്തിൽ നിന്നും വേണം കോസ്റ്റ് റിക്കവർ ചെയ്യാൻ. എന്നാൽ പിന്നെ റംബൂട്ടാൻ പോരെ ആര്യവേപ്പ് എന്തിനെന്ന് ചോദിക്കുന്നവരുണ്ട്. പണ്ട് ചിക്കൻ പോക്സ്, സ്മാൾ പോക്സ് എല്ലാം വ്യാപകമായ സമയത്ത്, കുളിപ്പിക്കുന്നത് ആര്യവേപ്പിന്റെ വെള്ളത്തിലാണ്. ആര്യവേപ്പ് ഇട്ട് തിളപ്പിച്ച വെള്ളത്തിലാണ് ചെറുപ്പിത്തിലൊക്കെ കുളിപ്പിക്കുന്നത്. വഴിയരികിലൊക്കെ വലിയ ആര്യവേപ്പ് വച്ചു പിടിപ്പിക്കും.

ഞാനീ വസ്തു വാങ്ങുമ്പോ ആര്യവേപ്പ് വച്ചുപിടിപ്പിച്ചിരുന്നു.അത് 10-15 കൊല്ലമായിട്ടും അങ്ങനെ തന്നെ നിൽക്കുന്നു.

എന്റെ അമ്മേടെ വീട്ടിലൊരണ്ണം ഉണ്ട് അത് വലുതായീട്ട് വലുതായില്ല. കേരളത്തിൽ അങ്ങെനെ ആര്യവേപ്പ് വലുതായിട്ട് വലുതാകില്ല. ഡൽഹിയിൽ പാർലമെന്റ് സ്ട്രീ്റ്റിൽ കെട്ടിപിടിച്ചാൽ എത്താത്ത അത്രേം വലിയ ആര്യവേപ്പ് നമ്മുക്ക് ഉണ്ട്. ഇവിടെ അങ്ങനെ വളരുന്നില്ല. പിന്നെ ഒരു സംഗതി, ആര്യവേപ്പിന്റെ വേരിൽ നിന്നും കിളിർത്ത ആ പ്രദേശത്ത് കുറെ വരാനുള്ള സാധ്യത ഉണ്ട്.

TBGRI അവർ എന്തോ ഒരു കൊതുകുതിരി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അഗർബത്തി പോലെ ഒരു സാധനം. അതിന്റെ ഒരു പ്രധാന കംപോണന്റ് ആര്യവേപ്പിന്റെ തൊലി ആണ്. അവർ തമിഴ്നാട്ടിൽ പോയി ശേഖരണം ചെയ്താണ് ആ പ്രോഡക്റ്റ്  ചെയ്യുന്നത്. അങ്ങനെ വലുതായി മാർക്കറ്റ് ചെയ്യുന്നില്ല. അങ്ങനെ ഒരു സാധനം ഉണ്ട്.

താങ്കളുടെ ഉദ്ദേശം ഇത് ഇങ്ങനെ ഇടുക. വീണ്ടും വയ്ക്കാവുന്ന മരങ്ങൾ വയ്ക്കുക. അതിനിടയിൽ വളർത്താവുന്നത് വളർത്തുക.

തണലിനായി വളർത്താവുന്നതിനെ പറ്റി സാറിന്റെ ഒന്ന് രണ്ട് വീഡിയോ കണ്ടിട്ടുണ്ട്.

ഇവിടെ ചെയ്യാവുന്ന ഒന്നു രണ്ടു കാര്യങ്ങളുണ്ട്. ഇവിടെ ഈ മഞ്ചാടിയിൽ പാഷൻ ഫ്രൂട്ട് കടത്തി വിടുക. പാഷൻ ഫ്രൂട്ട്മുകളിലേക്ക് പോകു. കുറെ കായ് കിട്ടും കുറെ വവ്വാൽ കൊണ്ടു പോകും. പക്ഷെ വവ്വാൽ വരുമ്പോ അവൻ വേറെ വിത്ത് കൊണ്ടു പോയി ഇടും. അങ്ങനെ ഒരു വിതരണം ഇവിടെ നടക്കും. ഈ മരത്തിൽ തിപ്പലി കയറ്റി വയ്ക്കാം. ഒരിക്കൽ പുളിയറകോണത്തേയ്ക്ക് വരു ഞാൻ കാണിക്കാം. തിപ്പലി ഇതിനെ പൊതിയും. അതിന്റെ തിര ചുമന്നതാണ്. കാണാൻ നല്ല ഭംഗി ആണ്. മരുന്നിനായി ഉണക്കി ഉപയോഗിക്കും. അത് കുരുമുളക് പോലെ തന്നെ മേലോട്ടു പോകുന്ന വള്ളി ആണ്. ഈ വെറ്റില ഈ മരത്തിൽ കയറാൻ സാധ്യത ഉണ്ട്. അത് മരത്തിന്റെ മുകളിൽ വരെ പോകും. അതിന്റെ ചുവട്ടിൽ കുറച്ച് വളം ഇട്ടു കഴിഞ്ഞാൽ, കയറി പോകും. അങ്ങനെ മരത്തിന്റെ ട്രങക് മറയ്ക്കാൻ കുറെ ഇങ്ങനെത്തെ സാധനങ്ങളുണ്ട്. ഇവിടെ ഗ്രാമ്പൂ നന്നായി ഉണ്ട്.

ഇവിടെത്തെ മണ്ണിന് വളക്കൂറ് ഇല്ല. മിയാവാക്കി രീതിയിൽ വച്ചതു മാത്രമേ എനിക്ക രക്ഷപ്പെട്ടിട്ടുള്ളു. ബാക്കി ഒന്നും അത്ര പുരോഗമിക്കുന്നില്ല. ഞങ്ങളുടെ പണ്ടത്തെ എക്സീപിരയിൻസ് കൊച്ചിയിലേത് നല്ല മണ്ണാണ്. എന്തു വച്ചാലും വളരും. ഇവിടെ റെഡ് സോയിൽ ആണ്. ലാറ്ററൈറ്റ് സോയിൽ ആണ്.

പക്ഷെ ഇത്രയും ഇല ഉള്ളതല്ലേ. ഇല കളയാതെ അവിടെ ചാണകവും ചകിരിയും ഒക്കെ ഇട്ടാൽ അവിടെ മണ്ണിന് വ്യത്യാസം വരും. മണ്ണിര കൂടുമ്പോ കുറെ വ്യാത്യാസം വരും. മള്ച്ച് ചെയ്ത് നോക്കാവുന്നതാണ്.

ഞാനും ഒരു രീതി ട്രൈ ചെയ്താരുന്നു.

സിമ്പിൽ മള്ച്ചിംഗിൽ ഒരു ഓല വെട്ടിയിട്ടാലും മതി. ഓല മടൽ വെട്ടിയിൽ അത് അവിടെകിടന്ന് മണ്ണ് മാറ്റം ഉണ്ടാകും. ഭാര്യ എന്തു ചെയ്യുന്നു.

ഭാര്യ പിഎച്ച്ഡി ബയോടെക് കഴിഞ്ഞു. അടുത്ത ജോലി നോക്കികൊണ്ടിരിക്കുന്നു.

ബയോടെക്നോളജി ചെടികളോട് ചെറിയ ബന്ധം ഉള്ളതു കൊണ്ടാണോ. സാധാരണ വീടിനോട് ചേർന്ന് ഇത്രയും മരം വലിയ എതിർപ്പ് വരേണ്ടതാണ്. പാമ്പും, മറ്റും.

അങ്ങനെ ഒരു പേടി ഉണ്ടായിരുന്നു വീട്ടുകാർക്ക് പക്ഷെ ഞങ്ങളിവിടെ 10 കൊല്ലം താമസിച്ചിട്ടും ചേരയല്ലാതെ വേറെ ഒന്നും കണ്ടിട്ടില്ല. പക്ഷെ നാട്ടുകാർ പലരും പറയുന്നുണ്ട. ഒരുക്കൽ ഒരു ഡ്രൈവർ വന്നപ്പോ പറഞ്ഞു ഇവിടെ പാമ്പിനെ കണ്ടു. നല്ലയിനം പാമ്പാണ് എന്നൊക്കെ.

നമ്മുടെ നാട്ടിൽ ചേരയെ തിരിച്ചറിയാൻ വയ്യാഞ്ഞിട്ടാണ്. ഒന്ന് നല്ലയിനം പാമ്പുകൾ ഇങ്ങനെ ഇറങ്ങി നടക്കാറില്ല. എങ്ങനെ പറഞ്ഞാലും ആളുകൾ അതിൽ കൊണ്ടുനിർത്താനായി ശ്രമിക്കും. അണലി വെള്ളത്തിൽ കൂടി പോകും. അങ്ങനെ ആലോചിച്ചാൽ ഒന്നും നടക്കില്ല. ബിജുമേനോൻ ഇന്നലെയോ മറ്റോ മലയാള മനോരമയിൽ ഒരു ആർട്ടിക്കിൾ എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നത് 3292 പേർ കഴിഞ്ഞ വർഷം കേരളത്തിൽ വണ്ടിയിടിച്ചു മരിച്ചു. വാഹനത്തിൽ പോയവർ. 1000 പേർ കാൽനടക്കാർ മരിച്ചു. നിങ്ങൾക്ക് വണ്ടി വേണമെന്നില്ല. നിങ്ങൾ കാടും വളർത്തണ്ട, പാമ്പിനെയും വളർത്തണ്ട. വഴിയിൽ ഇറങ്ങി നടന്നാൽ തന്നെ നിങ്ങൾ മരിക്കാനുള്ള ചാൻസ് വളരെ കൂടുതൽ ആണ്. കഴിഞ്ഞ വർഷം മൊത്തം കേരളത്തിൽ കാട്ടു പന്നി കുത്തി മരിച്ചവർ 22 പേരാണ്. പാമ്പു കടിച്ചു മരിച്ചവരും 22 പേരാണ് അതിൽ കൂടുതലും കാട്ടു പ്രദേശത്ത് ഉള്ളവരും, വൈദ്യസഹായം കിട്ടാൻ പ്രയാസമുള്ള സ്ഥലത്ത് ഉള്ളതും ആണ് അത് സംഭവിച്ചത്. എന്തായാലും 4200 ഉം 22 എന്നു പറയുന്നത്, സ്റ്റാറ്റിസ്റ്റിക്കലി അതിലെ ബന്ധം പരിശോധിക്കുകയാണെങ്കിൽ, കാട് ഒരു കാരണവശാലും പേടിക്കേണ്ട സാധനം അല്ല. പക്ഷെ നമ്മുടെ ആളുകൾക്ക് മനസ്സിൽ ഭയം വന്നു.

സാറിന്റെ വീഡിയോയിൽ പറയുന്നുണ്ടല്ലോ, പുറത്തെ സ്ഥലം ഇതു പോലെ സിമന്റ് ചെയ്തു വയ്ക്കുക. വൃത്തി ആക്കി ഇടുക. അതാണ് നമ്മളും ഫേളോ ചെയയുന്നത്.

പാമ്പ് നമ്മുടെ നേരെ വരില്ല. അത് തീറ്റി തേടിയേ പോകൂ. അങ്ങനെ ഒരു സംഭവം ഉണ്ടാകില്ല. പണ്ട് കാലത്ത് കാവുകൾ വീടിനടുത്ത് തന്നെ ആയിരുന്നല്ലോ. പാമ്പുമ്മേകാവിലുള്ളർപറയും പോലെ അതുങ്ങളങ്ങ് പൊയിക്കൊള്ളും. ചിലർ പാമ്പിനെ വഴക്കു പറഞ്ഞ് ഓടിക്കും എന്തിനാണ് ഇങ്ങോട്ട് വന്നത് എന്നു ചോദിക്കും. അമ്മൂമ്മമാർ ചിലയിടത്ത് ചെന്ന് ബഹളം വച്ച്, പറയും പാമ്പ് അങ്ങനെ ഇറങ്ങി നടക്കുന്ന ജീവി അല്ല. പാമ്പ് ഇര വിഴുങ്ങിയാൽ പിന്നെ കുറെ കഴിഞ്ഞെ ഇങ്ങു. ഇപ്പൊ ആളുകൾക്ക് ടിവിയിൽ പാമ്പു പിടിത്തം കണ്ട് മാറ്റം ഉണ്ടായകുന്നു. പാമ്പ് പണ്ടും ഇവിടെത്തന്നെ ഉണ്ടായിരുന്നു. ഇപ്പോ കുറഞ്ഞു കുറഞ്ഞു വരുന്നു. അന്ന് അങ്ങനെ കണ്ടിട്ടില്ല. എനിക്കു തോന്നുന്നു, എന്റെ അമ്മയുടെ വീട്ടിൽ 70 സെന്റ് സ്ഥലം ആയിരുന്നു. നമ്മൾ ഒരു ആണ്ടിൽ ഒരിക്കലാണ് പാമ്പിനെ കാണുന്നത്. അതു തന്നെ പൊട്ടകിണറ്റിലോ വഴിയിലോ പോകുന്നതായി ആണ്. ചേര പറമ്പിൽ എപ്പോഴും കാണാം. എലിയെ പിടിക്കാനായിട്ട് അത് പോകുന്നത് കാണാം. അല്ലാത്ത പാമ്പിനെ കണ്ടിട്ടില്ല.

വീടിനോട് ചേർന്ന് കാട് വയ്ക്കുകയും. അതിനേക്കാൾ പ്രധാനം ഇത്രം പ്രായമായ മരം, നമ്മൾ കാർബൺ ന്യൂട്രലൈസേഷനെക്കുറിച്ച് പറയും, ഇതൊക്കെ കാർബൺ സ്വീക്സ്ട്രഷൻ പറ്റിയ വലിയ മരങ്ങളാണ്. അതു പോലെ നൈട്രജൻ ഫിക്സേഷന് മഞ്ചാടി, ഈ മരങ്ങളെ ഇങ്ങനെ നിർത്തി നമ്മുടെ നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ, അഞ്ചു സെന്റ് സ്ഥലം വേസ്റ്റാക്കി കൊണ്ടിരിക്കുകയാണ്.

ശ്രി ഹരികുമാറിനെ പരിചയപ്പെട്ടല്ലോ. നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള മനുഷ്യൻ. അദ്ദേഹം മാത്രമല്ല. അവരുടെ ഭാര്യയും വളരെ വിദ്യാസമ്പന്നയായ വനിത ആണ്. യുക്തി പലർക്കും ഉണ്ടെന്ന് പറയും എങ്കിലും ആരും ഉപയോഗിക്കാറില്ല. അവരുടെ യുക്തിയിൽ അവർ കുറെക്കാലമായി ഇവിടെ താമസിക്കുന്നു. സാമാന്യ നിരീക്ഷണം നടത്തുന്നു. 10 വർഷമായിട്ട് , ധാരാളം ചെടികളും മരങ്ങളും ഉള്ള പറമ്പിൽ താമസിക്കുന്നു. ആ ചെടികളും മരങ്ങളും ഉള്ളകാലത്തും അവർ പാമ്പിനെ ഇവിടെ കണ്ടിട്ടില്ല. പിന്നെ ഒരു ഡവലപ്പെർ വരുകയും ഈ സ്ഥലം തെളിയുകയും ഇവിടെ, മരങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നു. അപ്പോ അവർക്ക് വീട്ടിൽ ഇരിക്കാനാവാത്ത അവസ്ഥ വരുന്നു.

നമ്മളിൽ പലർക്കും ഇത് മനസ്സിലാകുന്നില്ല. നമ്മളിൽ പലരും വീട് നിർമിച്ചിട്ട്, പിന്നെ ബാക്കി സ്ഥലത്ത് ടൈലിട്ട് അതിനു നടുക്ക് ഇരിക്കുകയാണ്. അദ്ദേഹത്തിന് ഇവിടെ 5 സെന്റ് സ്ഥലമുണ്ട്. രണ്ട് കുട്ടികൾ ഉണ്ട്. അപ്പോ അവിടെ വീട് വച്ചു കൂടെ എന്ന് ആളുകൾ ചോദി്ക്കുന്നുണ്ട്. അത് 30 വർഷം കഴിഞ്ഞുള്ള കാര്യമാണ്. ആ കുട്ടികൾ വീട് വയ്ക്കുന്നത് എവിടെ എന്നുള്ളത് ന്യൂയോർക്കിലാണോ, ഡല്ഹിയിലാണോ, പുത്തൻ തെരുവിലാണോ, എന്നുള്ളതൊക്കെ ഒരുപാട് കാലം കഴിഞ്ഞ് തീരുമാനിക്കേണ്ടതാണ്. അത് അവർ തന്നെ തീരുമാനിക്കേണ്ട കാര്യങ്ങളാണ്. അതിനു വേണ്ടി ഇപ്പോ ഒരു വീട് വച്ച് അത് പഴയതാക്കി ഇടുന്നതിനേക്കാൾ, ഉള്ളകാലം വീടിനു ചുറ്റും മനോഹരമായ അന്തരീക്ഷം കുട്ടികൾക്ക് കൊടുക്കാന്, എനിക്ക് തന്നെ അസൂയ തോന്നി.

 എന്റെ മകൾക്ക് ഞങൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് ഇതു പോലെ ഒരു സ്ഥലം ആണ് കുട്ടിക്കാലം രസകരമായിരുന്നത്. അല്ലെങ്കിൽ പിന്നെ അവധിക്കാലത്ത് നാട്ടിൽ പോകുമ്പോഴാണ്. ഇവിടെ ആ കുട്ടികൾക്ക് മഞ്ചാടിക്കുറു പെറുക്കി കളിക്കാനുള്ള ഒരു അവസരം ഉണ്ട്. ഒരു പക്ഷെ ഇന്ന് കേരളത്തിൽ  സിറ്റിയിൽ ജീവിക്കുന്ന കുട്ടികളിൽ മഞ്ചാടിക്കുരു പെറുക്കി കളിക്കാൻ അവസരം ഉള്ളവരിൽ നൂറു കുട്ടികൾ പോലും ഉണ്ടായി എന്നു വരില്ല. അങ്ങനെ ഭാഗ്യശാലികളായി കുട്ടികളാണ് അവർ എന്നു വേണം പറയാൻ. എന്തായാലും ചെടികളോടുള്ള അദ്ദേഹത്തിന്റെ താത്പര്യം നിങ്ങളെ പരിചയപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്.