മിയാവാക്കി മാതൃകയിൽ ചെറിയ മാറ്റങ്ങൾ ഇടയ്ക്കിടെ പറയാറുണ്ട്. അത് ശരിയാണോ ഇത് ശരിയാണോ എന്നൊക്കെയുള്ള  സംശയങ്ങളും വരാറുണ്ട്. അത്തരത്തിലുള്ള ഒരു സംശയമാണ് ഒരു മീറ്റർ ആഴത്തിൽ മണ്ണ് എടുത്തു മാറ്റിയ ശേഷം തൈകൾ വയ്ക്കണോ അതോ ഉള്ള  മണ്ണിളക്കിയ ശേഷം വയ്ക്കണോ എന്നുള്ളത്. ആദ്യം ചെയ്തു കൊണ്ടിരുന്നത് ഒരു മീറ്റർ ആഴത്തിൽ മണ്ണ്മാറ്റിയശേഷം വയ്ക്കുക  എന്നതായിരുന്നു. ഇപ്പോൾ ആളുകളോട് നിർദ്ദേശിക്കുന്നത്  മേൽമണ്ണ് മാറ്റി വയ്ക്കുക. പിന്നെ ഉള്ള മണ്ണും ചാരവും  ചാണകപ്പൊടിയുമായി ചേർത്ത് ഇളക്കുക. എന്നിട്ട് മേൽമണ്ണ് തിരികെ ഇട്ട് അതിലേക്ക് ചെടി വയ്ക്കുക എന്നുള്ളതാണ്. ഇതിന് ഒരു കാരണം അതിന്റെ ചെലവാണ്. കാരണം ഒരു മീറ്റർ ആഴത്തിൽ മണ്ണ് മാറ്റാൻ ഒരു സ്ക്വയർഫീറ്റിന് 395 രൂപ ചിലവാക്കിയാൽ പോലും ചിലപ്പോൾ തീർന്നെന്നു  വരില്ല. കാരണം ഈ മണ്ണ് മാറ്റൽ വലിയ ജോലി ആണ്.

ഞങ്ങൾ കനകക്കുന്ന് പാലസിൽ 6 സെന്റ് സ്ഥലത്ത് സൗജന്യമായി കാട് വച്ചിരുന്നു. എത്രയോ ക്യുബിക്കൽ മണ്ണാണ് എടുത്ത് മാറ്റി  നിരത്തേണ്ടി വന്നത്. പിന്നെ ഒരു ഗുണം അത് എടുത്ത് തൊട്ടടുതത് ലോറിയിൽ ഇടാനുള്ള സൗകര്യം ഉണ്ടായിരുന്നു. മറിച്ച് ദൂരേക്ക് കൊണ്ട്  പോകേണ്ടായിരുന്നു. അവിടെ തന്നെ മണ്ണ് ഇട്ട് നികത്താമായിരുന്നു. എന്ന് അവിടെ മുഴുവൻ തൊണ്ട് നിറച്ചു കാരണം അവിടെ മുഴുവൻ  വേരിറങ്ങാൻ ബുദ്ദിമുട്ടുള്ള വെട്ടുകല്ലായിരുന്നു. അതാണ് അങ്ങനെ ചെയ്തത്. അതിനു ശേഷം നമ്മളത് ചെയ്യാറില്ല. കാരണം അന്നവിടെ ഏകദേശം 2  ലക്ഷത്തിനു മുകളിൽ അവിടെ ചിലവ് വന്നു 1 സെന്റിന്. അത് സൗജന്യമായി ചെയ്ത വർക്ക് ആണ്. പൈസ വാങ്ങിചെയ്യുന്നതാണെങ്കിൽ പോലും  വേലിയടക്കം 1,60,000 രൂപയിൽ കൂടതൽ 1 സെന്റിന് കിട്ടില്ല. അപ്പോ ആ സാധനത്തിന് 2 ലക്ഷത്തിൽ കൂടുതൽ ചിലവ് വന്നാൽ അതിന് 40,000 രൂപ  നഷ്ടമാണ്.

അപ്പോ പിന്നെ ഞങ്ങളത് ചെയ്യാതെ മണ്ണ് ഇളക്കി മിക്സ് ചെയ്ത് പിന്നെ അതിൽ ചെടികൾ നടുകയാണ് ചെയ്തത്. ഇത് തമ്മിൽ വ്യത്യാസം  ഉണ്ടോ എന്ന് ആളുകൾ ചോദിച്ചപ്പോ, പരീക്ഷണാർത്ഥം ഇവിടെ ഒരു സ്ഥലത്ത് മണ്ണെടുത്തു. ഇത് എന്റെ തന്നെ പറമ്പാണ്. അപേപാ  എടുത്തിട്ട് അടുത്ത സ്ഥലത്തേയ്ക്ക മറിച്ചാൽ മതി. ദൂരെ കൊണ്ടു പോയി ഇടണ്ട. അങ്ങനെ മണ്ണ് കുഴി എടുത്ത ശേഷം നട്ടതാണ് ഇത്. ഇതിന്റെ  വളർച്ചയിൽ കൃത്യമായ വ്യത്യാസം ഉണ്ട്. എന്നു വച്ചാൽ വളർച്ച വളരെ കൂടുതലാണ്. ഇങ്ങനെ ചെയ്യാൻ പറ്റുന്നവർ ഇങ്ങെ തന്നെ ചെയ്യുക.  അല്ലാത്തവർ മറ്റേ രീതിയിൽ തുടരുക.

കാരണം കനകക്കുന്നിൽ ഞങ്ങൾ, വളരെ ഗംഭീരമായി ചെയ്തെങ്കിലും, കോവിഡ് സമയത്ത് കനകക്കുന്നിൽ വാതിലുകൾ അടച്ചിട്ടു. ആ സമയ്ത്ത  ആർക്കും അകത്ത് കയറാനാകില്ലായിരുന്നു. ആ സമയത്ത് ചെടികൾ മുഴുവൻ കാട്ടു വള്ളികൾ കയറി ചുറ്റി. ഒരു പാട് ചെടികൾ നശിച്ചു പോയി.  അധിനിവേശ ചെടികൾ മാത്രമാണ് അവിടെ കൂടുതൽ അവശേഷിച്ചത്. പിന്നെ ആ വള്ളികളൊക്കെ മാറ്റി, പിന്നെ ഉണ്ടായ വളര്ച്ചയാണ്. അവിടെ  നല്ല വളർച്ച ഉണ്ടെങ്കിലും, കോവിഡ് സമയത്തെ പ്രശ്നം ഉണ്ടായിലായിരുന്നുവെങ്കിൽ അതിന് ഇപ്പോഴുള്ളതിനേക്കാൾ 2 ഇരട്ടി വളർച്ച  കിട്ടുമായിരുന്നു. ഇവിടെ മണ്ണ് പൂർണ്മമായും മാറ്റിയ ശേഷം ചെടികൾ നട്ടതാണ്. ഇത് നാല് മാസമേ ആയിട്ടുള്ളു. ഇതിന് 10 അടിയിൽ കൂടുതൽ വളർച്ച ഉളള ചെടികൾ ഉണ്ട്. ഇത് കഴിഞ്ഞ ഏപ്രിൽ അവസാനം ആണ് നട്ടത് എന്നു തോന്നുന്നു. വിഷു സമയത്തൊന്നും ഇത് നട്ടിട്ടില്ല. എന്തായാലും കാണാൻ കഴിയുന്ന പോലെ ഈ മരങ്ങൾ വളരെ പെട്ടെന്ന് മേലോട്ടു പോയിരിക്കുകയാണ്. ഇതിന്റെ ഒരു പ്രത്യേകത ഇതിന്റെ കിഴക്കു വശത്ത് മുഴുവൻ റബ്ബർ തോട്ടമാണ്. അത് വേറൊരാളുടെ സ്ഥലമാണ്, അവിടെന്ന് ഇങ്ങോട്ട് വെയിൽ വരില്ല. പടിഞ്ഞാറ് വേറൊരാളുടെതാണ്, തേക്കാണ് അവിടെ മുഴുവൻ. ഇവിടെ എന്റെ തന്നെ മരങ്ങളുണ്ട്. ഇവിടെ നേരെ വെയിൽ വീഴില്ല. നേരെ മുകളിൽ നിന്ന് വീഴുന്ന വെയിൽ മാത്രമേ ഇതിന് കിട്ടുന്നുള്ളു. എന്നിട്ടും ഈ ചെടികൾക്ക് ഇത്ര വളർച്ചകിട്ടാനുള്ള കാരണം ഇവിടെ വീഴുന്ന ഓരോ തുള്ളി വെള്ളവും ഇവിടെ നിൽക്കാറില്ല. ഇത് താഴോട്ടു പോകും.രണ്ട്, ഇവിടെ ചകിരിയും, കരിക്കിൻ തൊണ്ടും ധാരാളമായി നിറച്ചിരിക്കുകയാണ്, വെള്ളം പിടിച്ചു നിർത്താനായിട്ട്. മൂന്നാമതായി ഇതിന്റെ വേരുകൾക്ക് മണ്ണ് ഇളകിയതിനാൽ നന്നായി താഴേക്കു പോകാൻ സാധിക്കുന്നുണ്ട്. എല്ലാ ചെടികളും നന്നായി വളർന്നിട്ടുണ്ട്. ഇവിടെയും കീടശല്യം ഗംഭീരമായി ഉണ്ട്.നിങ്ങൾക്ക് കാണാം. ചുക്കിലി പോലുള്ള വലയൊക്കെ ഇഷ്ടം പോലെ ഉണ്ട്. ഏത് ചെടികളെ നോക്കിയാലും ഉണ്ട്. ഇവിടെ നിന്ന നോക്കിയാൽ തന്നെ നാലോ അഞ്ചോ പ്രാണികളെ കാണാം. ഇല തിന്നുണ്ട്. പക്ഷെ മൊത്തത്തിൽ കാടിന്റെ വളർച്ച നന്നായി തന്നെ ഉണ്ട്.

അതു കൊണ്ട് പറ്റുമെങ്കിൽ 1 മീറ്റർ ആഴത്തിൽ കുഴി എടുത്ത് അതിൽ കാര്യങ്ങൾ നിറച്ച് തന്നെ നടാൻ നോക്കുക. പക്ഷെ അത് സാമ്പത്തികമായി നല്ല ചിലവായിരിക്കും. മറ്റേതിനേക്കാൾ കൂടുതൽ ചിലവായിരിക്കും. പക്ഷെ അതിലെ ഒരു ആശ്വാസം, ഇവിടെ വീഴുന്ന ഓരോ തുള്ളി വെള്ളവും മണ്ണിനടിയിലേക്ക് പോകുകയാണ്. കേരളത്തിന്റെ കണക്ക് ഞാൻ നേരത്തെ പറഞ്ഞു 3 ലക്ഷം ലിറ്റർ വെള്ളം വരുമെന്നാണ്. ഇവിടെ ഈ ലെവലിൽ  വീഴുന്ന വെള്ളം ഇങ്ങോട്ട് പോകും. 1000 സക്വയർഫീറ്റിൽ നമ്മക്ക് കാട് വയ്ക്കാനാവശ്യമായ ചിലവ് 4 ലക്ഷം രൂപ ആണ്. അപ്പോ വെള്ളം താഴുകയാണെങ്കിൽ അതായത് 3 ലക്ഷം ലിറ്റർ വെള്ളം താഴുകയാണെങ്കിൽ, 1 രൂപ 1 ലിറ്റർ വെള്ളത്തിന് എന്നു കൂട്ടിയാൽ പോലും, ഗ്രൗണ്ട വാട്ടറായി താഴുന്ന വെള്ളം, നന്മുക്ക് തിരിച്ചു കിട്ടുന്നതല്ല, നമ്മുടെ ഒരു മനസ്സമാധാനത്തിന് കൂട്ടാവുന്നതേ ഉള്ളു. നമ്മൾ മുടക്കിയതിനേക്കാൾ കൂടുതൽ വെള്ളം ഒന്നോ രണ്ടോ വർഷം കൊണ്ട് മണ്ണിനടിയിലേക്ക് പോകുന്നുണ്ട്. അത് ബാക്കി ചെടികൾക്കു പ്രയോജനം ഉണ്ടാകും, മണ്ണിനും പ്രയോജനം ഉണ്ടാകും. വെള്ളം കുത്തിയൊലിച്ച് മണ്ണൊലിപപ് ഉണ്ടാകാതിരിക്കും. പ്ലസ് ഈ ചെടികളുടെ വളർച്ച, ഈ ഘടകത്തെ കൂട്ടാതെ ആണ് ഞാനിത് പറഞ്ഞത്. ഇതിൽ വളരെ നല്ലതടികൾ ഉണ്ട്. പലകപ്പയ്യാനി, വെള്ള ഈട്ടി പോലുള്ള സാധനങ്ങൾ. ആഞ്ഞിലി അങ്ങനെ ഇഷ്ടം പോലെ മരങ്ങൾ ഇവിടെ ഉണ്ട്. ഇതെല്ലാം നന്നായി വളരുന്നും ഉണ്ട്.

അപ്പോ സ്വാഭാവികമായി 1 മീറ്റർ മണ്ണ് മാറ്റി അതിൽ കാര്യങ്ങൾ നിറച്ച് അതിൽ നടാൻ പറ്റുന്നവർ, അതിനു സൗകര്യമുള്ളവർ അങ്ങനെ തന്നെ  ചെയ്യുക. അല്ലാത്തവർ മേൽ മണ്ണ്, മാറ്റി അടിയിലത്തെ മണ്ണുമായി മാറ്റിയിട്ട്, അതിൽ ചെടി വയ്ക്കുക. കുറച്ച് വളർച്ച കുറവായിരിക്കും, പക്ഷെ നമ്മുടെ സൗകര്യത്തിനല്ലേ നമ്മുക്ക് ചെയ്യാനാകൂ. അപ്പോ അങ്ങെനെ ചെയ്തു നോക്കുക.