കാടുകള്‍

സര്‍പ്പക്കാവ് മാതൃകയില്‍ മിയാവാക്കി വനം

സ്ഥലം
തിരുവല്ല
Type Forest
Wild Forests
വിസ്തീര്‍ണ്ണം
131 sq m
സസ്യങ്ങളുടെ എണ്ണം
225
തീയതി
28-07-2019

സര്‍പ്പക്കാവ് മാതൃകയില്‍ മിയാവാക്കി മാതൃക വനം

തിരുവല്ലയിലെ കാവിനോടു ചേര്‍ന്നുളള മിയാവാക്കി മാതൃക വനം
ക്രൗഡ് ഫോറസ്റ്റിങ്ങിന്‍റെ അമൂല്യമായൊരു പദ്ധതിയാണ് കോട്ടയം തിരുവല്ലയില്‍ ഒരുങ്ങുന്നത്. തിരുവല്ലയിലെ പരിയത്ത് വീട്ടില്‍ നിലവിലുളള കാവിനു ചുറ്റും മിയാവാക്കി മാതൃകയില്‍ നാടന്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് വിപുലീകരിക്കുകയാണ്.

സ്ഥലം: തിരുവല്ല വളഞ്ഞവട്ടത്ത് ആലുംതുരുത്തി പാലത്തിനു സമീപം ശ്രീ. നന്ദകുമാര്‍ കെ. പിളളയുടെ പരിയത്ത് വീടിനോടു ചേര്‍ന്നുളള സ്വകാര്യഭൂമിയിലാണ് ഈ കാവ് സ്ഥിതി ചെയ്യുന്നത്.

എന്തുകൊണ്ട് കാവിനോട് ചേര്‍ന്ന് വനം?
നമ്മുടെ പൂര്‍വികര്‍ ക്ഷേത്രങ്ങളോടും ആരാധനാലയങ്ങളോടും ചേര്‍ന്ന് സ്വാഭാവിക വനങ്ങള്‍ പരിപാലിച്ചു പോന്നിരുന്നു. കാവുകള്‍ എന്നറിയപ്പെട്ടിരുന്ന ഈ വനഭൂമികള്‍ നഗരവത്ക്കരണത്തിന്‍റെ ഭാഗമായി മുക്കാലും ഇല്ലാതാക്കപ്പെട്ടു. 2011 മാര്‍ച്ച് 11ന് ഉണ്ടായ ഭൂകമ്പത്തില്‍ നിന്ന് കിഴക്കന്‍ ജപ്പാനിലെ തൊഹോകു ജില്ലയെ രക്ഷിച്ചത് ചിഞ്ചു-നോ-മോറി എന്നറിയപ്പെടുന്ന കാവുകളാണെന്ന് പ്രഫ. അകിരാ മിയാവാക്കി ചൂണ്ടിക്കാണിക്കുന്നു. ഭൂകമ്പത്തിലും സുനാമിയിലും തദ്ദേശീയമായി വളരുന്ന ഒരു മരം പോലും നശിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. പ്രത്യേകിച്ചും കാവുകളായി വളര്‍ന്നിരുന്ന സ്വാഭാവിക വനത്തിലുളളവ.

1960ലാണ് പ്രഫ. മിയാവാക്കി കാവുകളില്‍ വളരുന്ന തദ്ദേശീയവും സ്വാഭാവികവുമായ സസ്യജാലങ്ങളെ കുറിച്ച് പഠനം നടത്തുന്നത്. തുടര്‍ന്ന് അദ്ദേഹം അത്തരം തദ്ദേശീയ വൃക്ഷങ്ങളുടെ തൈകള്‍ ഉപയോഗിച്ച് ജപ്പാന്‍ കടല്‍ക്കരയിലും റോപര്‍ ഐഐടി(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)യിലും ചിഞ്ചു-നോ-മോറി കള്‍ വളര്‍ത്തിയെടുത്തു.

ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് സ്വകാര്യഭൂമിയില്‍ നിലവിലുളള കാവിനു ചുറ്റുമായി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചത്. പരമ്പരാഗത അറിവിനെ ആധുനികതയുമായി കോര്‍ത്തിണക്കി ഒരു കാവ് സൃഷ്ടിക്കുന്നത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇതിലൂടെ തിരികെയെത്തുന്ന കാടിന്‍റെ സവിശേഷതയെ കുറിച്ച് പഠിക്കാനും കഴിയും.

വിഡിയോകള്‍

ചിത്രങ്ങള്‍