കാടുകള്‍

പേയാട് വീടിന്‍റെ പിന്മുറ്റത്ത് ഒരുങ്ങുന്ന വനം

സ്ഥലം
പേയാട്
Type Forest
Fruits Forests
വിസ്തീര്‍ണ്ണം
103.3 sq m
സസ്യങ്ങളുടെ എണ്ണം
300
തീയതി
02-12-2018

പ്രകൃതിസ്നേഹിയായ ശ്രീമതി അനിതയും ടെന്നിസ് പരിശീലകനായ ശ്രീ ജയകുമാറും തങ്ങളുടെ വീടിന്‍റെ പിന്മുറ്റത്തൊരു കാട് വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. കൃഷിയില്‍ തല്‍പരരായ ജയകുമാറും അനിതയും വീടിന്‍റെ മട്ടുപ്പാവില്‍ ജൈവ പച്ചക്കറിത്തോട്ടവും പരിപാലിക്കുന്നുണ്ട്. വെറും രണ്ടു സെന്‍റ് സ്ഥലത്ത് എങ്ങനെയാണിവര്‍ വിജയകരമായി ഒരു കാട് ഒരുക്കിയതെന്ന് നോക്കാം.

എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ കാട്ടാക്കട റോഡിലാണ് നാടന്‍ ഫലവൃക്ഷങ്ങളുടെ ഈ സൂക്ഷ്മവനം ഒരുക്കിയിട്ടുളളത്.

എങ്ങനെയാണ് തൈകള്‍ നട്ടത് ?
വനം ഒരുക്കാന്‍ തെരെഞ്ഞെടുക്കുന്ന സ്ഥലം വളരെ പ്രധാനപ്പെട്ടതാണ്. ചുറ്റുവട്ടത്ത് വളരുന്ന സസ്യങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിയലാണ് ആദ്യത്തെ പടി. ഇങ്ങനെ കണ്ടെത്തിയവയുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയ ശേഷം അവയുടെ തൈകള്‍ ശേഖരിച്ച് യഥാര്‍ത്ഥ വനമൊരുക്കലിന് ഒരുമാസം മുമ്പുതന്നെ നടേണ്ട സ്ഥലത്ത് എത്തിച്ചു. കൂട്ടത്തില്‍ ഏറ്റവും വേഗം വളരുന്ന തൈകള്‍ ഏതൊക്കെയെന്ന് തിരിച്ചറിയാന്‍ ഇത് സഹായിച്ചു. ഭൂഗര്‍ഭ ജലത്തിന്‍റെ തോത് കൂടിയ പ്രദേശമായതു കൊണ്ട് കൂടുതല്‍ ഫലവൃക്ഷങ്ങള്‍ നടാനാണ് അനിതയും ജയകുമാറും തീരുമാനിച്ചത്.

എന്തായിരുന്നു അയല്‍ക്കാരുടെ പ്രതികരണം ?
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ബോധവാന്മാര്‍ ആണെങ്കിലും അതിനൊരു പ്രതിവിധി തൊട്ടുമുമ്പില്‍ പ്രാവര്‍ത്തികമാവുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരാണ് ചില ആളുകള്‍. ഇരുവശത്തും വീടുകളുളള ഒരു റസിഡന്‍ഷ്യല്‍ മേഖലയില്‍  ഇത്തരത്തിലൊരു സൂക്ഷ്മവനം വളര്‍ത്തുന്നത് സ്വാഗതാര്‍ഹമായിരുന്നില്ല.

ആളുകളുടെ പിന്തുണ ഇല്ലാതിരുന്നതിനു പുറമെ കടുത്ത വേനലിലെ ജലദൗര്‍ലഭ്യവും ഒരു വിഷയമായിരുന്നു. സൂക്ഷ്മ ജലസേചന പദ്ധതിയിലൂടെ തൈകള്‍ക്ക് വെളളം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കി. മണ്ണില്‍ ഉമി ചേര്‍ത്ത് മണ്ണ് ദൃഢമാവുന്നത് തടയുകയും ചെയ്തു.

ഉടമസ്ഥരുടെ അനുഭവം
തങ്ങള്‍ക്ക് സ്വന്തമായൊരു സൂക്ഷ്മവനം ഉണ്ടെന്ന് അഭിമാനത്തോടെ പറയുന്നു ഈ ദമ്പതികള്‍. 'ഇതുവരെ നമ്മള്‍ ഭൂമിയില്‍ നിന്നെടുക്കുകയായിരുന്നു. ഇപ്പോള്‍ ചെറിയൊരു അളവിലെങ്കിലും പ്രകൃതിക്ക് തിരികെനല്‍കാനാവുന്നു എന്നത് വളരെ സന്തോഷമുളള കാര്യമാണ്' ജയകുമാര്‍ പറയുന്നു.

ക്രൗഡ് ഫോറസ്റ്റിങ്ങിന്‍റെ വളന്‍റിയര്‍ കൂടിയായ അനിതയ്ക്ക് കുട്ടിക്കാലം തിരിച്ചു കിട്ടിയ സന്തോഷമാണ് ചെടികള്‍ നടുമ്പോള്‍. മണ്ണും വെളളവും കൈക്കോട്ടുമൊക്കെയായി പെരുമാറാന്‍ കഴിയുന്നത് ആഹ്ലാദകരമായ കാര്യമാണെന്ന് അനിത പറയുന്നു.


ചിത്രങ്ങള്‍