കാടുകള്‍

കേരളത്തിലെ ആദ്യത്തെ മിയാവാക്കി മാതൃകാ വനം

സ്ഥലം
പുളിയറക്കോണം
Type Forest
Wild Forests
വിസ്തീര്‍ണ്ണം
175 sq m
സസ്യങ്ങളുടെ എണ്ണം
387
തീയതി
പുളിയറക്കോണം വനത്തിന്റെ ആകാശ കാഴ്ച

പാറ നിറഞ്ഞ കുന്നിന്‍ചെരുവില്‍ വളര്‍ത്തിയെടുത്ത വനം
ഇന്‍വിസ് മള്‍ട്ടിമീഡിയയുടെ എംഡി ആയ ശ്രീ. എം.ആര്‍ ഹരി പുളിയറക്കോണത്തുളള തന്‍റെ സ്ഥലത്ത് വര്‍ഷങ്ങളായി കാടു വളര്‍ത്താനുളള പല മാതൃകകളും പരീക്ഷിച്ചുവരുന്നു. പാറ നിറഞ്ഞ കുന്നിന്‍പ്രദേശമായതു കൊണ്ട് നടത്തിയ പരീക്ഷണങ്ങളൊക്കെ പരാജയപ്പെട്ടു. സ്വാഭാവികമായി വളരുന്ന ചെടികള്‍ക്കായി തന്‍റെ ഭൂമിയെ വിട്ടുകൊടുത്തു പരീക്ഷണങ്ങള്‍ക്ക് അവധി കൊടുത്തിരിക്കെയാണ് അദ്ദേഹം പ്രഫ. അകിര മിയാവാക്കിയുടെ വനവത്കരണ മാതൃകയെ കുറിച്ചറിയുന്നത്. സ്ഥിരോത്സാഹികളായ ഏതാനും വളന്‍റിയര്‍മാരുടെ സഹായത്തോടെ നടത്തിയ മിയാവാക്കി മാതൃകാവനം ആദ്ദേഹത്തിന് ആദ്യവിജയത്തിന്‍റെ മധുരം പകര്‍ന്നുനല്‍കി.

എന്തുകൊണ്ട് മിയാവാക്കി മാതൃക ?
കുറഞ്ഞ സ്ഥലത്ത് തദ്ദേശീയമായ ചെടികളെ വളര്‍ത്തിയെടുക്കുന്ന രീതിയാണ് മിയാവാക്കി മാതൃകയിലേക്ക് ശ്രീ ഹരിയെ ആദ്യം ആകര്‍ഷിച്ചത്. നാടന്‍ ചെടികളുടെ ഇനങ്ങള്‍ ആ പ്രദേശത്തെ മൊത്തം ചെടികളുടെ വളര്‍ച്ചയെ തന്നെ ത്വരിതപ്പെടുത്തുന്നതായി പ്രഫ. മിയാവാക്കിയുടെ ഗവേഷണം തെളിയിച്ചിട്ടുണ്ട്. നഗരങ്ങളില്‍ ലഭ്യമാവുന്ന വളരെ കുറഞ്ഞ സ്ഥലത്തും ഭംഗിയായി ഒരു വനം വളര്‍ത്താം എന്നതാണ് മിയാവാക്കി മാതൃകയുടെ പ്രഥാന സവിശേഷത.

എവിടെയാണിത് സ്ഥിതി ചെയ്യുന്നത് ?

തിരുവനന്തപുരം ജില്ലയിലെ പുളിയറക്കോണത്ത് മൈലമൂട് എന്ന സ്ഥലത്താണിത്. വട്ടിയൂര്‍ക്കാവില്‍ നിന്ന് പുളിയറക്കോണത്തേക്കുളള റോഡില്‍ വെളളയ്ക്കകടവ് പാലം എത്തുന്നതിനു അര കിലോമീറ്റര്‍ മുമ്പായി ഇടതുവശത്ത് മൈലമൂട് പളളി കാണാം. പളളിയുടെ ഇടതുവശത്തായുളള റോഡിലൂടെ 500 മീറ്റര്‍ വന്നാല്‍ ഒരു വെയ്റ്റിങ്ങ് ഷെഡ് കാണാം. ഇവിടെ നിന്ന് മുകളിലേക്ക് പോകുന്ന റോഡ് എത്തുന്നത് പുളിയറക്കോണം സൂക്ഷ്മ വനത്തിലേക്കാണ്.

മണ്ണിന്‍റെ സ്വഭാവം:
പാറക്കല്ല് നിറഞ്ഞ വരണ്ട പ്രദേശത്ത് 1200 ചതുരശ്ര അടിയിലാണ് വനം നിര്‍മ്മിച്ചിട്ടുളളത്.

ആദ്യമായി നിര്‍മ്മിച്ച വനം
മിയാവാക്കി മാതൃകയില്‍ വളര്‍ത്തിയെടുത്ത ആദ്യത്തെ വനമാണ് പുളിയറക്കോണത്തേത്. ഏതുതരം വനവത്കരണത്തിനും മുന്നോടിയായി ചെയ്യേണ്ടത് തൈകള്‍ നടാന്‍ പാകത്തിന് മണ്ണൊരുക്കുക എന്നുളളതാണ്. ഈ സ്ഥലം പാറ നിറഞ്ഞതും കുന്നിന്‍റെ ചെരിവുമായിരുന്നു. അതുകൊണ്ട് മണ്ണുമാന്തി യന്ത്രം കൊണ്ട് സ്ഥലം നിരപ്പാക്കി. ഭൂമിയുടെ സ്വാഭാവിക ചെരിവിലായതു കൊണ്ടുളള വെളളമില്ലായ്മ ആയിരുന്നു അടുത്ത പ്രശ്നം. മരക്കമ്പുകള്‍ കൊണ്ട് പുതയിട്ട് മഴവെളളത്തിന്‍റെ ഒഴുക്ക് പതുക്കെയാക്കി പരമാവധി വെളളം മണ്ണില്‍ താഴാനുളള വഴിയൊരുക്കി. സൂക്ഷ്മ ജലസേചന മാര്‍ഗത്തിലൂടെ തൈകള്‍ക്ക് ആവശ്യമായ വെളളം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കി.

ക്രൗഡ്ഫോറസ്റ്റിങ്ങിന് അഭിമാനിക്കാനൊരു വനം
വരണ്ടുണങ്ങിയ സ്ഥലം ഒറ്റ വര്‍ഷം കൊണ്ട് പച്ചപ്പ് നിറഞ്ഞൊരു പ്രദേശമായി മാറിയത് എല്ലാവര്‍ക്കും പ്രചോദനമായി. ഏറ്റവും സന്തോഷം തോന്നിയത് ചെടികളുടെ വളര്‍ച്ചനിരക്ക് കണ്ടപ്പോഴാണ്. ഞങ്ങളുടെ മറ്റു സ്ഥലത്തെ ചെടികളേക്കാള്‍ രണ്ടിരട്ടിയിലേറെ വേഗത്തിലാണ് ഇവ വളര്‍ന്നുപൊങ്ങിയത്.

വിഡിയോകള്‍

ചിത്രങ്ങള്‍