കാടുകള്‍

അഴീക്കോട് മുനയ്ക്കല്‍ ബീച്ചിലെ മിയാവാക്കി വനം

സ്ഥലം
അഴീക്കോട് മുനയ്ക്കല്‍ ബീച്ച്
Type Forest
Wild Forests
വിസ്തീര്‍ണ്ണം
800 sq m
സസ്യങ്ങളുടെ എണ്ണം
3215
തീയതി
15-05-2020

തൃശൂര്‍ മുനയ്ക്കല്‍ അഴീക്കോട് ബീച്ചില്‍ മുസിരിസ് പൈതൃക പദ്ധതി പ്രദേശത്ത് വളര്‍ന്നുവരുന്ന മിയാവാക്കി സൂക്ഷ്മവനം. 20 സെന്‍റില്‍ സൃഷ്ടിച്ചിരിക്കുന്ന ഈ വനം കാലാവസ്ഥാ വ്യതിയാനത്തെ നേരിടുക എന്ന ലക്ഷ്യത്തോടൊപ്പം പ്രദേശത്തെ ജൈവവൈവിദ്ധ്യം സംരക്ഷിക്കാനും കൂടി ഉദ്ദേശിച്ചുളളതാണ്. കൃത്രിമമായി വളര്‍ത്തിയെടുക്കുന്ന ഏതൊരു വനത്തെയും അപേക്ഷിച്ച് മിയാവാക്കി മാതൃക കൂടുതല്‍ നിബിഡവും സസ്യവൈവിദ്ധ്യം നിറഞ്ഞതുമാണെന്ന് പറയപ്പെടുന്നു.

മുനയ്ക്കല്‍ അഴീക്കോട് ബീച്ചില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്യുന്ന ഈ മിയാവാക്കി വനം കേരള ഡവലപ്മെന്‍റ് & ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (K-DISC) നു വേണ്ടി ക്രൗഡ് ഫോറസ്റ്റിങ്ങാണ് നടപ്പിലാക്കുന്നത്.

വിഡിയോകള്‍

ചിത്രങ്ങള്‍