കാടുകള്‍

ശംഖുമുഖം ബീച്ചിലെ മിയാവാക്കി വനം

സ്ഥലം
ശംഖുമുഖം ബീച്ച്
Type Forest
Wild Forests
വിസ്തീര്‍ണ്ണം
410 sq m
സസ്യങ്ങളുടെ എണ്ണം
1601
തീയതി
05-11-2020

ഇനി ശംഖുമുഖം ബീച്ച് സന്ദര്‍ശിക്കുന്നവര്‍ക്ക് പച്ചപ്പിന്‍റെ ഒരു തുരുത്തുകൂടി ആസ്വദിക്കാം. കേരള ടൂറിസത്തിന്‍റെ ഹരിത വികസന പദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചില്‍ ഒരു മിയാവാക്കി വനം യാഥാര്‍ത്ഥ്യമാകുന്നത്.

കേരള സര്‍ക്കാറിന്‍റെ ടൂറിസം മന്ത്രിയായ ബഹു. കടകംപളളി സുരേന്ദ്രനാണ് ശംഖുമുഖത്തെ മിയാവാക്കി മാതൃക വനവത്കരണ പദ്ധതി ഉദ്ഘാടനം ചെയ്തത്. 10 വര്‍ഷത്തിനുളളില്‍ ഒരു സ്വാഭാവിക വനത്തിന്‍റെ വളര്‍ച്ച കൈവരിക്കുമെന്നതാണ് മിയാവാക്കി വനത്തിന്‍റെ സവിശേഷത. അതേസമയം, ഒരു പ്രദേശം തനിയെ കാടായി മാറാന്‍ ഇരുപത്തി അഞ്ചോ മുപ്പതോ വര്‍ഷം വേണ്ടിവരും. മിയാവാക്കി മാതൃകയില്‍ നടുന്ന തൈകളാകട്ടെ ആദ്യത്തെ മൂന്നു വര്‍ഷം കൊണ്ട് സ്വയം വളരാനുളള കഴിവ് ആര്‍ജ്ജിക്കും.