കാടുകള്‍

ആലപ്പുഴയിലെ ചെറുവനം

സ്ഥലം
ആലപ്പുഴ
Type Forest
Wild Forests
വിസ്തീര്‍ണ്ണം
810 sq m
സസ്യങ്ങളുടെ എണ്ണം
3276
തീയതി
05-10-2020

ആലപ്പുഴയിലെ തുറമുഖ മ്യൂസിയം പരിസരത്ത് പൈതൃക പദ്ധതിയുടെ ഭാഗമായി 20 സെന്‍റില്‍ സൃഷ്ടിച്ച  മിയാവാക്കി വനം. കേരള ഡവലപ്മെന്‍റ് & ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (KDISC) ആണ് ഈ പദ്ധതി നടപ്പിലാക്കിയത്.
 
നൂറിനത്തില്‍ പെട്ട 3200 തൈകളാണ് ഇവിടെ നട്ടിട്ടുളളത്. അതില്‍ ഭൂരിഭാഗവും തദ്ദേശീയ ഇനങ്ങളാണ്. ഇതില്‍ ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളുമുണ്ട്. ചുറ്റുമുളള ജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിനോടൊപ്പം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ഈ ചെറുവനം സഹായിക്കും. ചാണകപ്പൊടിയും ജൈവവളവും ചേര്‍ത്ത് ഫലഭൂയിഷ്ഠമാക്കിയ മണ്ണിലാണ് തൈകള്‍ നട്ടിട്ടുളളത്.