കാടുകള്‍

വീടിന്‍റെ പൂമുഖത്തുണ്ടാക്കിയ മിയാവാക്കി വനം

സ്ഥലം
മലയിന്‍കീഴ്
Type Forest
Fruits Forests
വിസ്തീര്‍ണ്ണം
98.4 sq m
സസ്യങ്ങളുടെ എണ്ണം
110
തീയതി
31-07-2019

ശ്രീ. പ്രതാപിന്‍റെയും ശ്രീമതി ജയശ്രീയുടെയും വീടിനു മുന്നിലാണ് ഈ മിയാവാക്കി വനമുളളത്. ചുറ്റിലുമുളള റബര്‍ത്തോട്ടവും വേനല്‍ക്കാലത്തെ കനത്ത ചൂടുമാണ് കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ പ്രതാപിനെ പ്രേരിപ്പിച്ചത്. പ്രതാപും ജയശ്രീയും ഇന്‍വിസ് മള്‍ട്ടിമീഡിയയിലെ ജീവനക്കാരാണ്. ഇന്‍വിസ് മള്‍ട്ടിമീഡിയയുടെ എം.ഡിയായ ശ്രീ. എം.ആര്‍. ഹരിയുടെ മിയാവാക്കി വനവത്കരണ ഉദ്യമങ്ങളാണ് ദമ്പതികള്‍ക്ക് പ്രചോദനമായത്.

വീട്ടിലെ ആവശ്യത്തിനു വേണ്ട പച്ചക്കറികളെല്ലാം മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നുണ്ട് ജയശ്രീ. മിയാവാക്കി ചെറുവനത്തോടു ചേര്‍ന്ന് ജയശ്രീ നട്ട പച്ചക്കറിത്തൈകളും വളരെ നന്നായി വളര്‍ന്നു വരുന്നു.

വിഡിയോകള്‍

ചിത്രങ്ങള്‍