കാടുകള്‍

പുഷ്പവനം - മിയാവാക്കി മാതൃകയില്‍

സ്ഥലം
പുളിയറക്കോണം
Type Forest
Flower Forests
വിസ്തീര്‍ണ്ണം
52.2 sq m
സസ്യങ്ങളുടെ എണ്ണം
137
തീയതി
12-05-2019

തിരുവനന്തപുരത്തെ പുളിയറക്കോണത്ത് മിയാവാക്കി മാതൃകയില്‍ നിര്‍മ്മിച്ച പുഷ്പിക്കുന്ന വൃക്ഷങ്ങളുടെ സൂക്ഷ്മവനം. പെട്ടെന്നു വളരുന്ന വൃക്ഷത്തൈകളാണ് ഇവിടെ നട്ടത്. പ്രഫ. (ഡോ) അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത രീതി അനുസരിച്ച് ജൈവ മിശ്രിതം നിറച്ച മണ്ണില്‍ പലതരം തൈകള്‍ ഇടകലര്‍ത്തി അടുപ്പിച്ച് നട്ട് കള വളരാതിരിക്കാന്‍ പുതയിട്ടാണ് വനം ഒരുക്കുന്നത്.

തദ്ദേശീയ ഇനങ്ങളായ മരങ്ങളും കുറ്റിച്ചെടികളും വളളിച്ചെടികളുമാണ് ഈ പുഷ്പവനത്തിനായി തെരഞ്ഞെടുത്തത്. രാജമല്ലി, മന്ദാരം, ഗന്ധരാജന്‍, പവിഴമല്ലി, അരളി, ചെമ്പകം, നീര്‍മാതളം, കൊങ്ങിണി, പാരിജാതം, തെച്ചി തുടങ്ങിയ ഇനങ്ങളുടെ തൈകളാണ് ഇവിടെ നട്ടിരിക്കുന്നത്.

വിഡിയോകള്‍

ചിത്രങ്ങള്‍